Connect with us

അരുത് കാട്ടാളാ …; പ്രളയം കൊറോണ എന്നിങ്ങനെ എത്ര അനുഭവിച്ചാലും പഠിക്കാത്ത ഭൂമിയുടെ അന്തകർ ; ദൈവത്തിന്റെ സ്വന്തം നാട്ടിലെ കൂട്ടക്കൊല ; രൂക്ഷ വിമർശനവുമായി സാധിക വേണു​ഗോപാൽ!

News

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡരികിലെ മരം മുറിച്ചതിനെ തുടര്‍ന്ന് പക്ഷികള്‍ കൂട്ടത്തോടെ ചത്ത സംഭവം സോഷ്യൽ മീഡിയയിൽ വൈറലായ കാഴ്‌ചയാണ്. ആരെയും വേദനിപ്പിക്കുന്ന കാഴ്ച .

നിരവധി പേരാണ് അധികൃതരുടെ അനാസ്ഥയെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി സാധിക വേണു​ഗോപാൽ. എത്ര അനുഭവിച്ചാലും പഠിക്കാത്ത ഭൂമിയുടെ അന്തകന്റെ പേരാണ് മനുഷ്യൻ എന്നാണ് സാധികയ്ക്ക് ഈ കാഴ്ചയെ കുറിച്ച് പറയാനുള്ളത്.

മരം വീഴുന്നതിന്റെ വിഡിയോയ്ക്കൊപ്പമാണ് സാധിക പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വായിക്കാം പൂർണ്ണമായി…

അരുത് കാട്ടാളാ
മുല്ലപെരിയാറോ,കടലോ, മലയോ, മഴയോ എന്തിനു സൂക്ഷ്മ ദൃഷ്ടിയാൽ കാണാൻ പോലും സാധ്യമാകാത്ത ഏതെങ്കിലും ഒരു രോഗ വിഷാണുവോ അറിഞ്ഞൊന്നു മനസുവച്ചാൽ തീരാനുള്ളവരാണ് നാം എന്ന ബോധ്യം പ്രളയം കൊറോണ എന്നിങ്ങനെ എത്ര അനുഭവിച്ചാലും പഠിക്കാത്ത ഭൂമിയുടെ അന്തകന്റെ പേരാണ് മനുഷ്യൻ

വെട്ടി നിരത്തും മുൻപ് ജീവന്റെ കണികകൾ ഒന്നും തന്നെ ആ മരത്തിൽ വസിക്കുന്നില്ലന്ന് ഒന്ന് ഉറപ്പു വരുത്തായിരുന്നു. എത്രയേറെ കുടുംബങ്ങൾ ആണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായതു എത്രയേറെ അനാഥജീവനുകൾ . ദൈവത്തിന്റെ സ്വന്തം നാട്ടിലെ കൂട്ടക്കൊല. ഓർക്കുക! അവരും നമ്മളെപ്പോലെ തന്നെ ഈ ഭൂമിയുടെ അവകാശികൾ.

about sadhika

Continue Reading
You may also like...

More in News

Trending

Recent

To Top