കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന് ഒരുക്കുന്ന ചിത്രമാണ് ‘സര്‍ദാര്‍’. കാര്‍ത്തിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് ഉള്ള ചിത്രമാണിത്. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ് ലക്ഷ്മണ് കുമാര്‍ ആണ് നിര്‍മ്മാണം. സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ‘സര്‍ദാര്‍’.
കാര്‍ത്തി ഇരട്ട വേഷങ്ങളിലാണ് സിനിമയില്‍ എത്തുന്നത്. കതിരവന്‍ ഐപിഎസ്, സര്‍ദാര്‍ ശക്തി എന്നിങ്ങനെയാണ് രണ്ട് കഥാപാത്രങ്ങള്‍. ഇപ്പോഴിതാ, സിനിമയുടെ കേരളത്തിലെ വിതരണാവകാശം ഫോര്‍ച്യൂണ്‍ സിനിമാസ് സ്വന്തമാക്കി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
നേരത്തെ വിജയ്യുടെ മാസ്റ്റര്‍, കാര്‍ത്തിയുടെ സുല്‍ത്താന്‍ എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ വിതരണം ചെയ്തതും ഫോര്‍ച്യൂണ്‍ സിനിമാസ് ആയിരുന്നു. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയാന്റ് മൂവീസ് ആണ് തമിഴ്!നാട്ടിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
റാഷി ഖന്നയാണ് സിനിമയിലെ നായിക. രജിഷ വിജയനും ബോളിവുഡ് താരം ചങ്കി പാണ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൈല, സഹാന വാസുദേവന്‍, മുനിഷ്!കാന്ത്, മുരളി ശര്‍മ്മ, ഇളവരസ്, റിത്വിക് എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ദീപാവലി റിലീസ് ആയിട്ടാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...