എന്നെ വിസ്മയിപ്പിക്കുന്ന ഏതു വേഷവും ചെയ്യണമെന്നാണ് ആഗ്രഹം, പ്രേക്ഷകർക്ക് കഥാപാത്രങ്ങളെ ഇഷ്ടമാകുന്നുണ്ടോ എന്നാണ് ഞാൻ കൂടുതലും നോക്കുന്നത് ; വിജയ് സേതുപതി!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് വിജയ് സേതുപതി. നായകനും വില്ലനും തുടങ്ങി ഏത് വേഷവും കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച ചുരുക്കം ചില നടൻമാരിൽ ഒരാൾ. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളെക്കുറിച്ച് നടൻ മുൻപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
തന്നെ വിസ്മയിപ്പിക്കുന്ന ഏതു വേഷവും ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. പ്രേക്ഷകർക്ക് കഥാപാത്രങ്ങളെ ഇഷ്ടമാകുന്നുണ്ടോ എന്നാണ് താൻ കൂടുതലും നോക്കുന്നത്. വേറെ ഇമേജ് കാര്യങ്ങളൊന്നും നോക്കുന്നതേയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സിനിമയുടെ കഥയാണ് നോക്കുന്നത്. സിനിമയുടെ കഥയാണ് പ്രധാന കാര്യം.
അതുകൊണ്ട് തന്നെ കഥ സിനിമ കാണാൻ വരുന്നവരെ തൃപ്തിപ്പെടുത്തണം. അവരെ പറ്റിക്കരുത്. പടം ഹിറ്റായാലും ഫ്ലോപ് ആയാലും എന്തു സംഭവിച്ചു എന്നും താൻ നോക്കാറുണ്ട്. ചിലപ്പോൾ പടം നല്ലതാകും. എന്നാൽ റിലീസ് ചെയ്ത രീതി ശരിയായെന്നു വരില്ല. അല്ലെങ്കിൽ മറ്റു കാരണങ്ങൾ ഉണ്ടാകും. ചിലപ്പോൾ പടത്തിന്റെ പ്രമോഷൻ ശരിയാവില്ല.
അങ്ങനെ വന്നാൽ സിനിമ ഇറങ്ങിയത് തന്നെ പലരും അറിയാതെവരും. അപ്പോൾ എല്ലാ വശവും നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്രം സിനിമയിൽ സന്ദനം എന്ന വില്ലൻ വേഷത്തിലാണ് വിജയ് എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര2. പലപ്പോഴും ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ നടന്ന അപകടങ്ങളെ കുറിച്ച് വാർത്തകൾ പുറത്തെത്താറുണ്ട്....
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളതും. നടന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിക്കുകയും...
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്നും, ഇടുക്കിയിൽ നിന്നും, കൊല്ലത്തു നിന്നും കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു കോളജിൽ പഠിക്കാനെത്തിയ മൂന്നു വിദ്യാർത്ഥികളുടെ...