റോബിൻ വളരെ അഗ്രസീവാണ് ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല.ഉള്ള കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം അത്ര സ്ട്രെയിറ്റ് ഫോർവേഡ് ഒന്നുമല്ല,; സന്തോഷ് വർക്കി!

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി . തനിക്ക് നടി നിത്യ മേനോനെ ഇഷ്ടമാണെന്നും അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചില യൂട്യൂബ് ചാനലുകള്‍ തന്നെ ഉപയോഗപ്പെടുത്തി കാശുണ്ടാക്കുയാണെന്ന് വൈറല്‍ താരം സന്തോഷ് വർക്കി. ചാനലുകളുടെ തമ്പ് നെയിലില്‍ തന്റെ ഫോട്ടോ ഉണ്ടാവും എന്നാല്‍ കണ്ടന്റില്‍ ഞാനുണ്ടാവില്ല. ഒരുപാട് ട്രോളന്മാരുണ്ട്. അവരൊക്കെ എന്നെ വെച്ച് കാശുണ്ടാക്കുകയാണ്. ഇവർക്കെതിരെ കേസുമായി പോയാല്‍ അതിനെ സമയം ഉണ്ടാവുകയുള്ളു. ട്രോള്‍ ഉണ്ടാക്കുന്നവരോട് വ്യക്തിപരമായി വിരോധം ഒന്നുമില്ല. അത് ക്രിയേറ്റീവ് വർക്കാണ്. പക്ഷെ തീരെ സഹിക്കാന്‍ കഴിയാത്തത് ചിലരുടെ കമന്റുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
തീരെ മോശമായ ഭാഷകളും പ്രയോഗങ്ങളുമൊക്കെയാണ് ഉപയോഗിക്കുന്നത്. ഞാന്‍ പറയുന്നത് എന്താണെന്ന് പോലും അവർ മനസ്സിലാക്കാതെയാണ് തെറി വിളി. ചിലർ തമാശക്ക് പറയുന്നുവരുണ്ട്. അതിനെ ആ രീതിയില്‍ തന്നെ എടുക്കാം. എന്നാല്‍ മറ്റു ചിലർ അങ്ങനെയല്ലെന്നും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സന്തോഷ് വർക്കി വ്യക്തമാക്കുന്നു.
ആള്ക്കാർ ചോദിക്കുന്നത് എനിക്ക് വേറെ പണിയില്ലേ എന്നാണ്. വളരെ ബിസിയായിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. പിഎച്ച്ഡി ചെയ്യാനുണ്ട്. വീട്ടിലെ കാര്യങ്ങള്‍ നോക്കണം. അച്ഛന് മരിച്ച് പോയതാണ്. അതോടൊപ്പം തന്നെ ഒരു യൂട്യൂബ് ചാനലുമുണ്ട്. എന്നിട്ട് ചോദിക്കുന്നത് എനിക്ക് വേറെ പണിയില്ലേ എന്നാണ്. ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് സൈക്കോ എന്ന വിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.ഞാന്‍ ഇന്നുവരെ ഒരാളേയും ഉപദ്രവിച്ചിട്ടില്ല. പിന്നെ എന്ത് രീതിയിലാണ് എന്നെ സൈക്കോ എന്ന് വിളിക്കുന്നത്. എനിക്ക് വേണമെങ്കില്‍ ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാം. അങ്ങനെ കൊടുക്കാന്‍ പോയാല്‍ നിരവധിയെണ്ണം കൊടുക്കേണ്ടി വരും. ഏറ്റവും കൂടുതല്‍ അസൂയ ഉള്ളത് ആണുങ്ങള്‍ക്കാണ്.
മെമ്പർ രമേശ് എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ നല്ല പിന്തുണ കൊടുത്തയാളാണ് ഞാന്‍. എന്നാല്‍ എന്റെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ചോദിച്ചപ്പോള്‍ അർജുന് അശോക് കാശ് ചോദിച്ചു. ബാബു രാജും ഒഴിഞ്ഞുമാറി.നടന്മാരില് ആകെ സഹായിച്ചത് രമേശ് പിഷാരടിയാണ്. പുള്ളി നല്ല മനുഷ്യനാണ്. പേളി മാണി നല്ല രീതിയിലാണ് എന്നോട് സംസാരിച്ചത്. ദിവ്യ പിള്ള, സംയുക്ത മേനോന്, ജുവല്‍ മേരി തുടങ്ങിയവരെല്ലാം ഒരു രൂപപോലും വാങ്ങിക്കാതെയാണ് സബ്സ്ക്രൈബ് ചെയ്തതെന്നും അഭിപ്രായപ്പെടുന്ന സന്തോഷ് വർക്കി തുടർന്ന് ബിഗ് ബോസുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്കും കടക്കുന്നു.ഡോ. റോബിനെ കാണുമ്പോള്‍ എനിക്ക് രണ്‍ബീർ കപൂറിനെയാണ് ഓർമ്മ വരുന്നത്. കട്ട് വെച്ചല്ല, രണ്‍ബീർ കപൂറിന് ദീപിക പദുക്കോണുമായി ഒരു ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയിട്ടാണ് ഇപ്പോള്‍ ആലിയ ഭട്ടിന്റെ പുറകെ പോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയത്.
പുള്ളി വളരെ അഗ്രസീവാണ് ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല.ഉള്ള കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം അത്ര സ്ട്രെയിറ്റ് ഫോർവേഡ് ഒന്നുമല്ല, ഒരുപാട് കളികള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അദ്ദേഹം അതിലൂടെ പണം ഉണ്ടാക്കുകയാണെന്നും സന്തോഷ് വർക്ക് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ദിവസവും ബിഗ് ബോസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സന്തോഷ് വർക്കി പ്രതികരിച്ചിരുന്നു. അപ്പോഴും റോബിനെതിരെ വലിയ വിമർശനമായിരുന്നു താരം ഉന്നയിച്ചത്
സ്ലിലിയെ നേരില്‍ കണ്ടിരുന്നു. പുള്ളി ഒരു പാവം മനുഷ്യനാണ്. ഡോക്ടർ റോബിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അദ്ദേഹം അത്ര ജനുവിനായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഈ ഫെയിം ഉപയോഗിച്ച് പുള്ളി മാക്സിമം കാശ് ഉണ്ടാക്കുന്നുണ്ട്. റോബിന് അത്ര സ്ട്രെയിറ്റ് ഫോർവേർഡ് ഒന്നുമല്ല. എന്നാല്‍ ബ്ലെസ്ലി നേരെ തിരിച്ചാണെന്നുമായിരുന്നു സന്തോഷ് വർക്കി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...