Malayalam
എനിക്ക് 34 വയസായി. ആരതിയ്ക്കും അത്യാവശ്യം ഉണ്ട്, ശരിയായ സമയം ആകുമ്പോൾ ഞങ്ങൾ കല്യാണം കഴിച്ചോളും. ആരും വിഷമിക്കേണ്ടതില്ല; റോബിൻ രാധാകൃഷ്ണൻ
എനിക്ക് 34 വയസായി. ആരതിയ്ക്കും അത്യാവശ്യം ഉണ്ട്, ശരിയായ സമയം ആകുമ്പോൾ ഞങ്ങൾ കല്യാണം കഴിച്ചോളും. ആരും വിഷമിക്കേണ്ടതില്ല; റോബിൻ രാധാകൃഷ്ണൻ
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കേറെ സുപരിചിതനായ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് റീൽസുകളിലൂടെയും മറ്റുമായിരു്നനു ഡോക്ടർ ശ്രദ്ധ നേടിയിരുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് റോബിൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും. റോബിന്റെ ആരതിയുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ഇവരുടെ ആരാധകർ.
ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് റോബിനും ആരതിയും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിനും ആരതിയും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. പലരും ചോദിക്കുന്നു, കല്യാണം കഴിക്കുന്നില്ലേ കഴിക്കുന്നില്ലേ എന്ന്. ഞങ്ങൾ തമ്മിലാണ് കല്യാണം കഴിക്കുന്നത്. ശരിയായ സമയത്ത് ഞങ്ങൾ കല്യാണം കഴിക്കും. പക്വതയുള്ള വ്യക്തികളാണ്.
എനിക്ക് 34 വയസായി. ആരതിയ്ക്കും അത്യാവശ്യം ഉണ്ട്. പ്രായ പൂർത്തിയായ ആളുകളാണ് ഞങ്ങൾ. ഞങ്ങൾ കല്യാണം കഴിച്ചോളും. ആരും വിഷമിക്കേണ്ടതില്ല. ഞങ്ങൾക്ക് ചെയ്ത് തീർക്കാൻ കുറേ കാര്യങ്ങളുണ്ട്. ശരിയായ സമയം ആകുമ്പോൾ കഴിക്കും. രണ്ട് പേരും വ്യക്തിരപരമായ രീതിയിൽ മുന്നോട്ട് പോകുന്നവരാണ്. പലർക്കും അറിയേണ്ടത് ഞാൻ എന്ത് ചെയ്യുന്നുവെന്നാണ്. നിശബ്ദമായിരുന്ന് ഞാൻ ഓരോ കാര്യങ്ങൾ ചെയ്യുകയാണ്.
തിരിച്ചുവരവിന് ചില തയ്യാറെടുപ്പുകൾ വേണ്ടി വരും. അതാണ് ഞാൻ നിശബ്ദമായി ചെയ്യുന്നത്. ഞങ്ങൾ രണ്ടു പേരുടേയും കുടുംബങ്ങളുടെ പിന്തുണയുണ്ട് എന്നും റോബിൻ പറയുന്നുണ്ട്. അതേസമയം വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. റോബിനേയും ആരതിയേയും വിമർശിക്കുകയാണ് സോഷ്യൽ മീഡിയ.
ഡോക്ടർ നിങ്ങൾ തന്നെ അല്ലേ പലപ്പോഴും കല്യാണം എന്ന് പറഞ്ഞു നടക്കുന്നത്…2023 ഇൽ ഉള്ള ബർത്ത് ഡെ ലാസ്റ്റ് ബാച്ചിലർ ബർത്ത് ഡേ ആണ് എന്നും, ജൂൺ 24th ന് വെഡ്ഡിംഗ് ഡേറ്റ് എന്ന് ഒക്കെ ഇൻസ്റ്റയിൽ ഇട്ടതും. അത് കൊണ്ട് അല്ലേ പറഞ്ഞ ഡേറ്റ്‌സ് ഒക്കെ കഴിയുന്ന സമയത്ത് ആളുകൾ ചോദിക്കുന്നത്. ഡോക്ടർ നിങ്ങൾക്ക് 34 വയസ് ആയി ആരതിക്ക് ഈ സെപ്റ്റംബറിൽ 30 ആയി. മിഡിൽ ഏജ് ആയി രണ്ട് പേരും” എന്നായിരുന്നു ഒരാളുടെ കമന്റ്.
ഈ സെയിം ഡയലോഗ് അല്ലെ ദിൽഷ പറഞ്ഞത് കല്യാണത്തെ പറ്റി. അന്ന് എനിക്ക് പ്രായമായി വരുകയാണ്. ഇനി വെയിറ്റ് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ് പൊടിയിനെ കണ്ട് വിത്തിൻ വീക്ക്‌സിൽ ഇഷ്ടമാണ് എന്ന് പറയുന്നു. എന്തൊക്കെ ആയിരുന്നു. വയസ്സ് പറയുന്നത് ഇത്ര പ്രശ്‌നമാണോ, ഡോക്ടർക്ക് എന്നും 34 ആണോ പ്രായം? ബിഗ്‌ബോസ് കാലത്ത് 34. ആ സീസൺ കഴിഞ്ഞിട്ട് ഇപ്പോ 4 കൊല്ലം ആയി എന്നിങ്ങനെയാണ് ചിലരുടെ കമന്റുകൾ.
അതേസമയം, അടുത്തിടെ എന്തുകൊണ്ടാണ് വിവാഹ നിശ്ചയത്തിന്റെ ചെലവ് താൻ തന്നെ വഹിച്ചതെന്നതിനെ കുറിച്ച് ആരതി പൊടി പറഞ്ഞിരുന്നു. എന്റെ വിവാഹ നിശ്ചയം ഞാൻ തന്നെയാണ് നടത്തിയത്. ഞാനിത് ഒരു വേദിയിൽ പറഞ്ഞപ്പോൾ എന്നോട് പലരും ചോദിച്ചു, അതെന്തേ അച്ഛൻ നടത്തി തരാതിരുന്നത് എന്ന്. അത് അച്ഛന് നടത്തി തരാൻ പറ്റാത്തതു കൊണ്ടല്ല. എന്റെ ആഗ്രഹമായിരുന്നു. എന്റെ അച്ഛൻ ദുബായിൽ നിന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം എന്റെ വിവാഹ നിശ്ചയവും കല്യാണവും ആർഭാടമായി നടത്തി കളയാനുള്ളതല്ല.
എന്റെ ആഗ്രഹമാണിത്. അതിനാൽ എനിക്ക് സ്വന്തമായി ചെയ്യണം എന്നുണ്ടായിരുന്നു എന്നാണ് ആരതി പറയുന്നത്. അവർ സമ്പാദിച്ചത് ഭാവിയിൽ അവർക്ക് പ്രായം ആകുമ്പോൾ ആരേയും ആശ്രയിക്കാതെ ജീവിക്കാൻ ഉപകരിക്കണം എന്നതാണ് എന്റെ ആഗ്രഹം. എന്റേയും എന്റെ ചേച്ചിയുടേയും കയ്യിൽ നിന്നും അച്ഛനും അമ്മയും ഒരു പൈസയും വാങ്ങില്ല. അത് നിങ്ങൾക്കായി ഉപയോഗിച്ചോളൂ എന്നാണ് പറയുക എന്നും ആരതി പറഞ്ഞിരുന്നു.