ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമുണ്ടോ ? മോശം കമൻ്റിട്ടവന് തക്ക മറുപടി നൽകി മാളവിക !

ജയറാമിന്റെ കുടുംബവും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മാളവികയുടെ സിനിമ അരങ്ങേറ്റം സമൂഹ മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു. മാളവിക അഭിനയിച്ച് ഈയിടെ പുറത്തിറങ്ങിയ ‘മായം സെയ്തായ് പൂവേ’ എന്ന തമിഴ് വീഡിയോ സോങ്ങിനും മികച്ച പ്രതികരണം ആണ് ലഭിച്ചത്.
ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകൾ മാളവികയെയും ആരാധകർക്ക് ഏറെ ഇഷ്ടമാണ് .അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു. ഇപ്പോളിതാസമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ച അബ്യൂസീവ് കമന്റിനോട് പ്രതികരിച്ച് മാളവിക ജയറാം.
ജയറാം മക്കളായ മാളവികയ്ക്കും കാളിദാസ് ജയറാമിനും ഒപ്പമുള്ള ചെറുപ്പകാല ചിത്രത്തിനാണ് ഫേക്ക് ഐഡിയിൽ നിന്നും ഒരാൾ മോശമായി കമന്റ് ചെയ്തത്. മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതായിരുന്നു ചിത്രം.
https://youtu.be/J7aOCsop0lE
മാളവികയും കാളിദാസും ജയറാമിന്റെ മുതുകിൽ ഇരുന്ന് കളിക്കുന്ന ചെറുപ്പകാല ചിത്രത്തിന് ‘ഇതേ വസ്ത്രത്തിൽ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു’ എന്നായിരുന്നു കമന്റ്. ‘ഒരു കള്ളപ്പേരിന് പിന്നിൽ ഒളിച്ചിരുന്ന് അനുചിതമായ/ അസ്വസ്തപ്പെടുത്തുന്ന കമന്റുകൾ പറയാൻ എളുപ്പമാണ്. ഐഡന്റിറ്റി വെളിപ്പെടുത്തി ഇതെന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യപ്പെടുമോ,’എന്നായിരുന്നു മാളവികയുടെ പ്രതികരണം.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...