Malayalam
ആരാധകർക്കായി പുതിയ ഫോട്ടകൾ പങ്കുവെച്ച് പാർവതി ജയറാം; വീണ്ടും ചർച്ചയായി ജയറാം പാർവതി പ്രണയം
ആരാധകർക്കായി പുതിയ ഫോട്ടകൾ പങ്കുവെച്ച് പാർവതി ജയറാം; വീണ്ടും ചർച്ചയായി ജയറാം പാർവതി പ്രണയം
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ സെറ്റുകളിൽ രഹസ്യമായി പ്രണയിച്ച് നടന്നതിനെ കുറിച്ച് താരങ്ങൾ മുൻപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
1988 ൽ പുറത്തിറങ്ങിയ അപരൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ജയറാമും പാർവതിയും ഇഷ്ടത്തിലാവുന്നത്. ജയറാമിനെ വിവാഹം കഴിച്ചതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിൽക്കാമെന്ന് പാർവതി തീരുമാനിക്കുകയായിരുന്നു. പിന്നീട് രണ്ട് മക്കൾക്ക് കൂടി ജന്മം കൊടുത്തതോടെ നടി പൂർണമായിട്ടും കുടുംബിനിയായി കഴിയുകയാണ്.
മനോഹരമായ ഏതാനും പുതിയ ഫോട്ടോകൾ പാർവ്വതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട് പാർവതി. നോക്കിയിരുന്നു പോകുന്ന, ക്യൂട്ട് ചിത്രങ്ങൾ. പാർവ്വതിയോടും ജയറാമിനോടും ഉള്ള ഇഷ്ടം അറിയിച്ചുകൊണ്ട് ഒത്തിരി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അതിനിടയിൽ ഇരുവരും ഇത്ര ദൂരം ഒരുമിച്ച് പങ്കിട്ട പ്രണയ കഥയും വൈറലാവുന്നു.
പാർവ്വതി – ജയറാം പ്രണയ കാലത്തെ കുറിച്ച് ഇന്റസ്ട്രിയിലെ ഇവരുടെ ഓരോ സുഹൃത്തുക്കൾക്കും ഓരോ കഥ പറയാനുണ്ട്. സിദ്ദിഖ്, സംവിധായകൻ കമൽ, മണിയൻ പിള്ള രാജു എന്നിങ്ങനെ പലരും പ്രണയത്തിന് സഹായിച്ചവരാണ്. പാർവ്വതിയുടെ അമ്മ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. ജയറാമുള്ള സെറ്റുകളിലേക്കേ പാർവ്വതിയെ അയക്കാതിരുന്ന കാലമുണ്ടായിരുന്നു. അന്ന് ജയറാം തുടക്കകാരനാണ്, പാർവ്വതിയാണെങ്കിൽ മിന്നി നിൽക്കുന്ന നായികയും. പക്ഷേ പ്രണയത്തിന് ആ അന്തരം ഒന്നും ഒരു വിഷയമേ ആയിരുന്നില്ല.
ജയറാമിനെ ഞാൻ കാണുമ്പൊൾ ഓരോ സമയം ഓരോ പ്രായമാണ്. കുഞ്ഞുങ്ങൾക്ക് ഒപ്പം ഇരിക്കുമ്പോൾ എന്റെ ഒപ്പം തമാശ പറയുമ്പോൾ ഒക്കെയും പ്രായം ഇരുപത്തിയഞ്ചാണെങ്കിൽ ആനയ്ക്കും പൂരത്തിനും ഒപ്പം കൂടുമ്പോൾ ആ പ്രായം ഇരുപതിലും പതിനെട്ടിലും എത്തും. അമ്യൂസ്മെന്റ് പാർക്കിൽ പോയി ഒരു റൈഡിൽ കയറാൻ പറഞ്ഞാൽ മാത്രം ജയറാം 70 വയസുള്ള അപ്പൂപ്പനാകും. അദ്ദേഹത്തോട് ഒപ്പമുള്ള ഇത്രയും വർഷങ്ങൾ അത്രയും മനോഹരമാണ്. ഞങ്ങളുടെ പ്രണയം തുടങ്ങുന്നതിന് മുമ്പാണ് ജയറാമിന്റെ പിറന്നാൾ ഒരുമിച്ച് ആഘോഷിച്ചത്. അത് തേക്കടിയിൽ വെച്ചാണെന്ന് പാർവതിയും അടുത്തിടെ പറഞ്ഞിരുന്നു.
അടുത്തിടെ ജയറാമിന്റെ അറുപതാം പിറന്നാളിന് നടൻ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഞങ്ങളുടെ വിശ്വാസത്തിന്റെ ആചാരപ്രകാരം അറുപതാം വയസിൽ ഒരു താലി കൂടി കെട്ടണം എന്നാണ്. എഴുപതിലും കെട്ടണം ഒന്ന്. ഞങ്ങൾ താലി വരെ റെഡിയാക്കി വച്ചിരുന്നു. എന്റെ പെങ്ങളാണ് അത് തരേണ്ടത്. വിവാഹം നടന്ന അതേ ഗുരുവായൂരിൽ വെച്ചുകെട്ടാമെന്ന് ഞാൻ പറഞ്ഞപ്പോൾ ആളുകൾ അറുപതായിയെന്ന് അറിയില്ലേയെന്ന് ഓർത്തതുകൊണ്ടാകും ജയറാം സമ്മതിച്ചില്ലെന്നായിരുന്നു പാർവതി തമാശരൂപേണ പറഞ്ഞത്.
ഒരു കാലത്ത് ജയറാം-പാർവതി പ്രണയം മലയാള സിനിമയിലെ വലിയ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴും ഇവരുടെ വിവാഹത്തിന്റെയും പ്രണയത്തിന്റെയും രസകരമായ കഥകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തുടക്കത്തിൽ പാർവതിയുടെ കുടുംബം ജയറാമുമായുള്ള പ്രണയത്തിന് എതിരായിരുന്നു. രണ്ടുപേരും പിരിയില്ലെന്ന് മനസിലായതോടെയാണ് പാർവതിയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചത്.
1992 സെപ്റ്റംബരിലായിരുന്നു പാർവ്വതിയുടെയും ജയറാമിന്റെയും വിവാഹം. വിവാഹത്തിന് ശേഷം പാർവ്വതി അഭിനയത്തിൽ നിന്ന് പൂർണമായും മാറി നിന്നു. അഭിനയിച്ചുകൊണ്ടിരുന്ന കാലത്തേ തനിക്കതിന് താത്പര്യമില്ലായിരുന്നു, അമ്മയുടെ നിർബന്ധം കൊണ്ടാണ് അഭിനയിച്ചത് എന്ന് പാർവ്വതി പറഞ്ഞിട്ടുണ്ട്. പക്ഷേ വിവാഹത്തിന് ശേഷം നൃത്തം ഉപേക്ഷിച്ചിരുന്നില്ല. അതിൽ പാർവ്വതി സജീവമായിരുന്നു. കണ്ണനും ചക്കിയും ജനിച്ചതിന് ശേഷം അതായി പാർവ്വതിയുടെ ലോകം. അടുത്തിടെയായിരുന്നു ഇവരുടെ മകൻ കാളിദാസിന്റെ വിവാഹം. വിവാഹ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
