Malayalam
മണിയൻപിള്ള രാജു എനിക്ക് പാരവെച്ചിട്ടുണ്ട്, ജയറാം എല്ലാവരേയും സുഖിപ്പിച്ച് വിടും, നമ്മൾ വിചാരിക്കും സ്നേഹമാണെന്ന്; തുറന്ന് പറഞ്ഞ് നിർമാതാവ് എസ് ചന്ദ്രകുമാർ
മണിയൻപിള്ള രാജു എനിക്ക് പാരവെച്ചിട്ടുണ്ട്, ജയറാം എല്ലാവരേയും സുഖിപ്പിച്ച് വിടും, നമ്മൾ വിചാരിക്കും സ്നേഹമാണെന്ന്; തുറന്ന് പറഞ്ഞ് നിർമാതാവ് എസ് ചന്ദ്രകുമാർ
പൃഥ്വിരാജിന്റെ സിംഹാസനം, ദിലീപ് നായകനായ ഡോൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിർമാതാവാണ് എസ് ചന്ദ്രകുമാർ. ഒട്ടേറെ ചിത്രങ്ങളിൽ സഹ നിർമ്മാതാവായും മറ്റും അദ്ദേഹം പ്രവർത്തിച്ചിരുന്നു. പ്രമുഖ നടന്മാരുമായും സംവിധായകരുമായും ഒക്കെ തനിക്കുണ്ടായ അനുഭവങ്ങൾ അദ്ദേഹം പലകുറി വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്നെ ദ്രോഹിച്ച ചില നടന്മാരെ കുറിച്ച് ആണ് ചന്ദ്രകുമാർ മനസ് തുറക്കുന്നത്. മലയാളത്തിലെ പ്രമുഖ നടനും നിർമ്മാതാവും കൂടിയായ മണിയൻപിള്ള രാജു തനിക്ക് വല്ലാതെ പാരവച്ചിട്ടുണ്ട് എന്നാണ് ചന്ദ്രകുമാർ പറയുന്നത്.
എസ് ചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ജീവിതത്തിൽ മണിയൻപിള്ള രാജു എനിക്ക് പാരവച്ചിട്ടുണ്ട്. ഞാനും ചിപ്പിയുടെ രഞ്ജിത്തും തമ്മിൽ ചങ്കായിരുന്നു. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുള്ളിയുടെ മനസിൽ വിഷം കയറ്റി ഞങ്ങളെ ഒരുപാട് തമ്മിൽ തെറ്റിച്ചു. പിന്നെ നമ്മുടെ ബന്ധുക്കളും സ്വന്തക്കാരും ഒക്കെ നമ്മൾ അറിയാതെ ഇങ്ങനെ ചെയ്യുന്നുണ്ടാവും, ഒരുകാരണവും ഇല്ലാതെ അവർ നമ്മളെ ടോർച്ചർ ചെയ്തോണ്ടിരിക്കും.
സുരേഷ് ഗോപിയും മമ്മൂട്ടിയുമൊക്കെ ഒരേ സ്വഭാവമുള്ളവർ. ലാൽ സാർ കുറച്ച് കൂടി സോഷ്യലാണെന്നെയുള്ളു. പൃഥ്വിരാജും ഉള്ള കാര്യം പറയും. ആരെയും സുഖിപ്പിക്കാൻ നിൽക്കാറില്ല. ജയറാമിന്റെ ഒരുപാട് സിനിമകളിൽ ഞാൻ പ്രവർത്തിച്ചിട്ടുള്ളതാണ്. പക്ഷെ പുള്ളിയുടെ മക്കളുടെ കല്യാണമൊന്നും ഞങ്ങളെ അറിയിച്ചൊന്നുമില്ല. പുള്ളി എല്ലാവരേയും സുഖിപ്പിച്ച് വിടും. അതെനിക്ക് അറിയാവുന്ന കാര്യമാണ്. നമ്മൾ വിചാരിക്കും സ്നേഹമാണെന്ന്. ഒരിക്കലും ആരെയും സുഖിപ്പിക്കാൻ നമ്മൾ പോകരുത്.
അതുപോലെ നമ്മളെ സുഖിപ്പിക്കുന്നവരെ നമ്മൾ സൂക്ഷിക്കണം. കുറ്റം ആരെങ്കിലും പറയാൻ തുടങ്ങിയാലും കേൾക്കാൻ നിൽക്കാതെ കട്ട് ചെയ്തേക്കണം. അവരുമായി സഹകരിക്കാൻ പോകരുത്. മണിയൻപിള്ള രാജു എനിക്ക് പാരവെച്ചിട്ടുണ്ട്. ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രഞ്ജിത്ത് എന്റെ ചങ്കായിരുന്നു. പക്ഷെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുള്ളിയുടെ മനസിൽ വിഷം കേറ്റി ഒരുപാട് തെറ്റിച്ചു. പറയേണ്ട സമയമാകുമ്പോൾ എല്ലാം ഞാൻ പറയും.
ആരൊക്കെ വേല കാണിച്ചിട്ടുണ്ടോ എന്തൊക്കെ ചെയ്തിട്ടുണ്ടോ എത്ര സംവിധായകർ വൃത്തികേട് കാണിച്ചിട്ടുണ്ട് എത്ര നടന്മാർ കാണിച്ചിട്ടുണ്ട് ഞാൻ പുറത്ത് കൊണ്ടുവന്നിരിക്കും. അതിന്റെ സമയം അടുത്തു. തെളിവോടെ ഞാൻ കൊണ്ടുവരും. ഇന്നും ഓരോ സംഭവങ്ങൾ നടക്കുന്നത് എനിക്ക് അറിയാം.
ഞാൻ വാർ ആന്റ് ലൗ സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സംവിധായകന്റെ റൂമിൽ നിന്ന് ഒരു നടി ഇറങ്ങിപ്പോകുന്നത് എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. പുള്ളിയുടെ അസിസ്റ്റന്റ് ഡയറക്ടർ കൊണ്ടുവിട്ടതിന്റെ തെളിവ് വരെ എനിക്ക് അറിയാം. ഇവിടെ കടന്ന് പുണ്യാളൻ ചമയുന്ന നടിമാരെ എല്ലാം പുറത്ത് കൊണ്ടുവരും. ഭർത്താക്കന്മാരുടെ മുമ്പിൽ കാണിക്കുന്നതെല്ലാം നാടകമാണ്. പിന്നെ ഭർത്താക്കന്മാർ അറിഞ്ഞുകൊണ്ട് വിടുന്നതുമുണ്ട്. കാരണം പൈസയാണ് മെയിൻ. കാശ് നോക്കിയാണ് കളിക്കുന്നതെന്നും ചന്ദ്രകുമാർ പറഞ്ഞു.
എന്നോട് ജാഡ കാണിച്ച നടന്മാരുണ്ടോയെന്ന് ചോദിച്ചാൽ സിനിമയിൽ ജാഡയല്ലേയുള്ളു. എനിക്ക് ഇഷ്ടം മമ്മൂട്ടിയേയും മോഹൻലാലിനേയുമാണ്. മുമ്പ് മമ്മൂക്കയുടെ എല്ലാ പടത്തിനും ഞാനല്ലേ കൂടെ പോയികൊണ്ടിരുന്നത്. ഇപ്പോഴല്ലേ കുറേയെണ്ണം ഇടിച്ച് കേറിയത്. പുള്ളിക്ക് നടക്കാൻ പറ്റുന്നില്ല.
ചെരുപ്പ് വരെ കഴുകി തുടച്ച് ഇട്ട് കൊടുക്കാൻ വേണ്ടിയല്ലേ ഓരോരുത്തർ നിൽക്കുന്നത്. പള്ളിയിൽ പോകുമ്പോഴൊക്കെ മമ്മൂക്ക എന്നെ കൂടികൊണ്ടുപോകുമായിരുന്നു. ഇപ്പോൾ നമ്മളെ ഒന്ന് കാണാൻ പോലും സമ്മതിക്കുന്നില്ല. ആന്റോ ജോസഫൊക്കെ നല്ല മനുഷ്യനാണ്. പുള്ളിയെ ഒരിക്കലും ഞാൻ കുറ്റം പറയില്ലെന്നും ചന്ദ്രകുമാർ കൂട്ടിച്ചേർത്തു.
