പൊതു വേദിയിൽ വിതുമ്പൽ അടക്കാനാകാതെ ഭാവന ,കാരണം ഇത് , വൈറലായി വീഡിയോ!
മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഭാവന. ഇൻസ്റ്റാഗ്രാമില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ഭാവന. സിനിമയിൽ വന്നിട്ട് 20 വർഷത്തോളം കഴിഞ്ഞ ഭാവന ഈ കാലയളവിൽ തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിക്കുകയും ചെയ്തിരുന്നു.2002-ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലായിരുന്നു ആദ്യമായി ഭാവന അഭിനയിച്ചത്. ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരെയും സംസ്ഥാന അവാർഡിൽ ജൂറിയെയും ഞെട്ടിച്ച ഒരാളാണ് ഭാവന.ഭാവന ജൂറിയുടെ പ്രത്യേക പരാമർശനത്തിന് അർഹയാവുകയും ചെയ്തു. മലയാളം കഴിഞ്ഞാൽ ഭാവന ഏറ്റവും കൂടുതൽ അഭിനയിച്ചതും ഇപ്പോൾ അഭിനയിക്കുന്നതും കന്നഡയിലാണ്. അത് കഴിഞ്ഞ് തമിഴിൽ പിന്നീട് തെലുങ്കിലുമാണ് ഭാവന സിനിമകൾ ചെയ്തിരിക്കുന്നത്.
മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലായിരുന്നെങ്കിലും ഒരുപിടി നല്ല കന്നഡ സിനിമകളിൽ ഭാവന അഭിനയിച്ചിരുന്നു, താരം നല്ലൊരു തിരിച്ചുവരവ് നടത്താൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ. ഭാവന നായികയാകുന്ന ‘ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലെ പോസ്റ്റർ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു.
കുറച്ച് മാസങ്ങൾക്ക് മുൻപാണ് അഞ്ച് വർഷങ്ങൾക്ക് ശേഷം ഭാവന ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. സംസ്ഥാന സർക്കാരിൻ്റെ ഐഎഫ്എഫ്കെ സമാപനച്ചടങ്ങിലാണ് ഭാവന കുറെക്കാലങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെട്ടിരുന്നത്. അടുത്തിടയായി ഉദ്ഘാടന വേദികളിലും പൊതു പരിപാടികളിലും ഭാവന തുടർച്ചയായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഒരു പൊതു വേദിയിൽ വെച്ച് ഭാവനയെ കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ട് വിതുമ്പലടക്കിയിരിക്കുന്ന ഭാവനയുടെ ഭാവങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ കോഴിക്കോട് വെച്ച് നടന്ന ഒരു ചടങ്ങിൽ വെച്ച് ഭാവന വികാരഭരിതയായതിൻ്റെ വീഡിയോ ആണ് വൈറലായി മാറുന്നത്. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിന് കോഴിക്കോട് എത്തിയതായിരുന്നു ഭാവന.കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നൂതന ചികിത്സാ സംവിധാനങ്ങളുടെ ഉദ്ഘാടനത്തിന് കോഴിക്കോട് എത്തിയതായിരുന്നു ഭാവന. ഇതേ ചടങ്ങിൽ കോഴിക്കോടിൻ്റെ മേയർ ബീനാ ഫിലിപ്പ് ഭാവനയെക്കുറിച്ച് സംസാരിച്ചതും ശ്രദ്ധ നേടിയിരുന്നു.ഇപ്പോഴിതാ കോഴിക്കോട് വെച്ച് നടന്ന ഒരു ചടങ്ങിൽ വെച്ച് ഭാവന വികാരഭരിതയായതിൻ്റെ വീഡിയോ ആണ് വൈറലായി മാറുന്നത്. “
കേരളത്തിലും കേരളത്തിന് പുറത്തുമുള്ള ആയിരക്കണക്കിന് വീടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്കും പുരുഷൻമാർക്കും കുട്ടികൾക്കും നിങ്ങൾ ഒരു യഥാർത്ഥ മാതൃകയും പ്രചോദനത്തിന്റെ ഉറവിടവുമാണ്. ഭാവന, വ്യക്തികൾ എന്ന നിലയിൽ ഞങ്ങൾ നിങ്ങളിൽ വളരെയധികം ക്യാരക്ടറും ശക്തിയും ധൈര്യവും കണ്ടെത്തുന്നു. ഞങ്ങൾ ആഴത്തിൽ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗുണങ്ങളാണിവ. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാ മനുഷ്യരെയും മികച്ച വ്യക്തികളാക്കുകയും പ്രത്യാശ നൽകുകയും ചെയ്യുന്നവയാണ്”, സ്വാഗതപ്രസംഗത്തിൽ പറഞ്ഞതിങ്ങനെ.
ഇത് വേദിയിൽ പറഞ്ഞതോടെയാണ് ഭാവന വൈകാരികമായി മാറിയത്. പിന്നീട് വളരെ പാടുപെട്ട് തൻ്റെ കണ്ണുനീർ മറയ്ക്കാൻ ഭാവന ശ്രമിക്കുകയായിരുന്നു. . ഈ കാഴ്ച കണ്ടവരൊക്കെ സ്നേഹാർദ്രമായി ഭാവനയെ നോക്കിയിരിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
കൂട്ടുകാരിയുടെ ഭർത്താവാണ് ഈ പരിപാടിയെക്കുറിച്ച് ആദ്യം പറഞ്ഞത്, ഈ മേഖലയെക്കുറിച്ച് ഒന്നും അറിയാത്ത എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് ഞാൻ വേദിയിൽ എന്തു പറയാനാ എന്നായിരുന്നു ആദ്യം ചിന്തിച്ചത്, പക്ഷെ ഇവിടെ വന്നപ്പോൾ, നിങ്ങളുടെ സ്നേഹം കാണുമ്പോൾ ഏറെ സന്തോഷം’, ഭാവന പ്രതികരിച്ചു.