
Sports Malayalam
ധോണി രാഷ്ട്രീയത്തിലേക്ക് ? BJP ടിക്കറ്റിൽ മത്സരിക്കും ?
ധോണി രാഷ്ട്രീയത്തിലേക്ക് ? BJP ടിക്കറ്റിൽ മത്സരിക്കും ?

By
ധോണി രാഷ്ട്രീയത്തിലേക്ക് ? BJP ടിക്കറ്റിൽ മത്സരിക്കും ?
തിരഞ്ഞെടുപ്പ് അടുത്തതോടെ ബി ജെ പി കരുനീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. മുൻ വർഷങ്ങളിലെ പോലെ താരങ്ങളെ പ്രചാരണത്തിന് ഇറക്കുവാനാണ് ബി ജെ പി നേതൃത്വം പദ്ധതിയിടുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തി.
2019 തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന “സമ്പർക്ക് സേ സമർത്ഥൻ” പരിപാടിയുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച്ച. ഇതിന്റെ തുടർച്ചയെന്നവണ്ണം സാംസ്കാരികം, കായികം, വ്യവസായം തുടങ്ങിയ മേഖലയിലുള്ള പ്രമുഖരുമായി ഷാ കൂടിക്കാഴ്ച്ച സംഘടിപ്പിക്കും.
അമിത് ഷായ്ക്കൊപ്പം കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും മറ്റ് ബിജെപി നേതാക്കളും സന്ദർശനത്തിൽ പങ്കെടുത്തിരുന്നു. പ്രചരണത്തിന്റെ ഭാഗമായി ലതാ മങ്കേഷ്കർ, കപിൽ ദേവ്, മാധുരി ദീക്ഷിത് തുടങ്ങിയവരെയെല്ലാം അമിത് ഷാ ആദ്യമേ സന്ദർശിച്ചിരുന്നു. കഴിഞ്ഞ നാല് വർഷം കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതികളെ പറ്റി അമിത് ഷാ ധോണിയുമായി ചർച്ച നടത്തിയെന്നാണ് സൂചന. ടെസ്റ്റിൽ നിന്നും നേരത്തെ വിരമിച്ച ധോണി ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലാണ്.
amit shah meets m s dhoni as part of 2019 election
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...