Connect with us

‘തല’യും ‘ദളപതി’യും തമ്മിലുള്ള സംഗമം ആഘോഷമാക്കി സോഷ്യല്‍ മീഡിയ; ഐ.പി.എല്ലിന് മുന്നോടിയായുള്ള ചിത്രത്തിന് പിന്നിൽ !

Malayalam

ഇന്ത്യ മുഴുവൻ ആരാധിക്കുന്ന ക്രിക്കറ്റ് താരമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. 2008 ലെ ഐ.പി.എല്‍ സീസണ്‍ മുതല്‍ ചെന്നൈ ഫ്രാഞ്ചൈസിയായ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റനായ ധോണിയെ തലയെന്നാണ് ആരാധകര്‍ വിളിക്കുന്നത്.

ഇപ്പോഴിതാ ആരാധകരുടെ ‘തല’യും ദളപതി ‘വിജയ്‌യും’ ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുന്നത്. ഷൂട്ടിംഗിനിടെയാണ് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫാന്‍ബേസുള്ള രണ്ട് താരങ്ങള്‍ കണ്ടുമുട്ടിയത്.

ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിലായിരുന്നു താരസമാഗമം. ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിന്റെ ഷൂട്ടിംഗിനെത്തിയതായിരുന്നു വിജയ്. ധോണിയാകട്ടെ ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിനാണ് സ്റ്റുഡിയോയിലെത്തിയത്. ഐ.പി.എല്ലിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് ധോണി ചെന്നൈയിലെത്തിയത്.

2008 ല്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായിരുന്നു വിജയ്. നടി നയന്‍താരയും ഉദ്ഘാടന സീസണില്‍ ടീമിന്റെ അംബാഡറായിരുന്നു.ഐ.പി.എല്‍ ടീമുകളില്‍ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ്.

about vijay

More in Malayalam

Trending