Connect with us

രാമ സിംഹൻ എന്ന “നവാഗത ” സംവിധായകന്റെ ചിത്രത്തിനായി വെയ്റ്റിംഗ്; മിനിമം നല്ലൊരു തോക്കെങ്കിലും സിനിമയിൽ കാണിച്ചെങ്കിലേ സർട്ടിഫിക്കറ്റ് നൽകൂ; സർക്കാസവും ട്രോളുകളും ഏറ്റുവാങ്ങി രാമസിംഹന്‍ (അലി അക്ബര്‍)!

News

രാമ സിംഹൻ എന്ന “നവാഗത ” സംവിധായകന്റെ ചിത്രത്തിനായി വെയ്റ്റിംഗ്; മിനിമം നല്ലൊരു തോക്കെങ്കിലും സിനിമയിൽ കാണിച്ചെങ്കിലേ സർട്ടിഫിക്കറ്റ് നൽകൂ; സർക്കാസവും ട്രോളുകളും ഏറ്റുവാങ്ങി രാമസിംഹന്‍ (അലി അക്ബര്‍)!

രാമ സിംഹൻ എന്ന “നവാഗത ” സംവിധായകന്റെ ചിത്രത്തിനായി വെയ്റ്റിംഗ്; മിനിമം നല്ലൊരു തോക്കെങ്കിലും സിനിമയിൽ കാണിച്ചെങ്കിലേ സർട്ടിഫിക്കറ്റ് നൽകൂ; സർക്കാസവും ട്രോളുകളും ഏറ്റുവാങ്ങി രാമസിംഹന്‍ (അലി അക്ബര്‍)!

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടി ചിത്രമാണ് മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. മാപ്പിള ലഹള ആധാരമാക്കി സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ പ്രദർശനം സെൻസർ ബോർഡ് നിഷേധിച്ചു എന്ന വാർത്ത വന്നതോടെ വാർത്തയോട് പ്രതികരിച്ച് അലി അക്ബർ എന്ന രാമസിംഹൻ ര,രംഗത്തുവന്നതും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു .

ഇപ്പോഴിതാ സിനിമയെ കുറിച്ചും സംവിധായകനെ കുറിച്ചുമുള്ള ഒരു കുറുപ്പാണ് വൈറലാകുന്നത്.

രാമ സിംഹൻ സംവിധാനം ചെയ്ത് അലി അക്ബർ മമധർമ്മയുടെ ബാനറിൽ നിർമ്മിക്കുന്ന “പുഴ മുതൽ പുഴ വരെ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറെ തീർന്നതായി കേട്ടിരുന്നു. സെൻസറിങ് കമ്മിറ്റി തിരുത്തലുകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് റീ സെൻസെറിങ് ചെയ്യാൻ വീണ്ടും രാമ സിംഹൻ ഡൽഹിക്ക് പോയതായും അപ്പോഴും എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് കാര്യങ്ങൾ പ്രോപ്പർ ആയി ശരിയാകാത്തതായും കേൾക്കുന്നു.

സെൻസറിങ് കമ്മിറ്റി യുടെ ഇടപെടൽ കൊണ്ട് ചിത്രം പൂർണ്ണമായും എടുത്ത് വെച്ച രീതിയിൽ തന്നെ കാണിക്കാൻ കഴിയുമോ ഇല്ലയോ എന്ന ആശങ്ക രാമസിംഹനുമായി അടുത്ത വൃത്തങ്ങൾ പങ്കുവെക്കുന്നുണ്ട്. തീവ്രത കൂടിപ്പോയതിനാണോ അതോ കുറഞ്ഞു പോയതിനാണോ സെൻസർ ബോർഡ്‌ കത്തി വെച്ചത് എന്ന കാര്യത്തിന് ഇനിയും വ്യക്തത വരേണ്ടതുണ്ട്.

ശരിക്കും രാമസിംഹൻ എടുത്ത് വെച്ചിരിക്കുന്നത് എന്താണോ അത്‌ അങ്ങനെയേ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുകയാണ് വേണ്ടത്. സിനിമ ഇറങ്ങി ആളുകൾ വിലയിരുത്തട്ടെ. അല്ലെങ്കിൽ പിന്നീട് കണ്ണൻ സ്രാങ്ക് പറയുന്ന പോലെ ” ഞാൻ വേണ്ടാന്ന് വെച്ചതാ, കുറെ കൂടി ഉണ്ടായിരുന്നു ” എന്ന് പറയാൻ ആർക്കും അവസരം കൊടുക്കാതിരിക്കുന്നതാണ് നല്ലത് .

മാത്രവുമല്ല ഏതെങ്കിലും രീതിയിൽ ബഞ്ച് മാർക്ക് സൃഷ്ടിക്കാൻ സാധ്യതയുള്ള ചിത്രവുമാണ് പുഴ മുതൽ പുഴ വരെ. അത്‌ രാമ സിംഹന്റെ ഇതുവരെയുള്ള മുഴുവൻ എഫ്ഫർട്ടും കഴിവും എക്സ്പീരിയൻസും ഉപയോഗിച്ചു ഷൂട്ട്‌ ചെയ്തതായതു കൊണ്ട് മുഴുവൻ കാണിക്കണം എന്നതാണ് ആഗ്രഹം.

പഴയ സംവിധായകർ ഔട്ട്‌ഡേറ്റഡ് ആയി എന്ന് പറയപ്പെടുന്ന ഈ കാലത്ത് രാമ സിംഹൻ എന്ന “നവാഗത ” സംവിധായകന്റെ ചിത്രത്തിനായി വെയ്റ്റിംഗ് എന്നവസാനിക്കുന്നു കുറുപ്പ്.

അതേസമയം, ഇതോടെ രസകരമായ കമെന്റുകൾ വന്നു നിറയുകയാണ്… “മിനിമം നല്ലൊരു തോക്കെങ്കിലും സിനിമയിൽ കാണിച്ചെങ്കിലേ സർട്ടിഫിക്കറ്റ് നൽകൂ… എന്നുള്ള പരിഹാസങ്ങളും ഉണ്ട്.

about film

More in News

Trending

Recent

To Top