Connect with us

ദിലീപുമായിട്ട് ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട് , അതിജീവിതക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്; ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല; കൊച്ചുപ്രേമന്‍ പറയുന്നു !

News

ദിലീപുമായിട്ട് ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട് , അതിജീവിതക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്; ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല; കൊച്ചുപ്രേമന്‍ പറയുന്നു !

ദിലീപുമായിട്ട് ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട് , അതിജീവിതക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്; ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല; കൊച്ചുപ്രേമന്‍ പറയുന്നു !

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടന്‍ കൊച്ചുപ്രേമന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ച കേസില്‍ താന്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നും കേസില്‍ ആരുടെ പക്ഷം പിടിക്കാനും താനില്ല എന്നും അദ്ദേഹം പറഞ്ഞു. കൊച്ചുപ്രേമന്റെ വാക്കുകള്‍ ഇങ്ങനെയാണ്…

ദിലീപ് കേസില്‍ ഞാനൊരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ല. നിങ്ങളിപ്പോള്‍ പറഞ്ഞപ്പോഴാണ് സത്യം പറഞ്ഞാല്‍ ഞാന്‍ അറിയുന്നത്. ഞാന്‍ അങ്ങനെ ആരുടെ സൈഡും പറഞ്ഞിട്ടില്ല. പിന്നെ ദിലീപുമായിട്ട് ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പടങ്ങള്‍ ചെയ്തിട്ടുള്ളത് ദിലീപും ജയറാമും ആയിട്ടാണ്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലേ ഉള്ളൂ.അല്ലാതെ കേസുമായി ബന്ധപ്പെട്ട് നമ്മള്‍ ഒന്നും പറഞ്ഞിട്ടില്ല. കാരണം രണ്ട് പേരും നമുക്ക് വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് ആരുടെ സൈഡ് പറയണം എന്നോ അങ്ങനെ ഒരു കാര്യം ഞാന്‍ പറഞ്ഞിട്ടില്ലേ ഇല്ല എന്നുള്ളതാണ് സത്യം. ആരും എന്നോട് ചോദിച്ചിട്ടുമില്ല. ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല. കേസിനെ സംബന്ധിച്ച് അനുകൂലിക്കാനോ പ്രതികൂലിക്കാനോ നമ്മളില്ല.രണ്ട് പേരുടേയും കൂടെ ഒരേ കാലഘട്ടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുള്ളതാണ്. രണ്ട് പേരും എനിക്ക് വേണ്ടപ്പെട്ടവരാണ്. അതിജീവിതക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. നല്ല കളിയും ചിരിയുമായൊക്കെ ആദ്യകാലത്ത് ഞങ്ങള്‍ ഒരേ കാലഘട്ടത്തിലാണ് സിനിമയിലേക്ക് വന്നത് എന്ന് തോന്നുന്നു. ഞാന്‍ കുറച്ച് സീനിയറായിരിക്കാം. എങ്കിലും നല്ല വേഷങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ തുടങ്ങിയ സമയത്താണ് ഇവരെല്ലാം വരുന്നത്.

കാവ്യ മാധവനായിട്ടാണെങ്കിലും മഞ്ജു വാര്യര്‍ ആയിട്ടാണെങ്കിലും നവ്യ നായരായിട്ടാണെങ്കിലും അതിജീവിതയായിട്ടാണെങ്കിലും അവരൊക്കെ ഒരേ കാലഘട്ടത്തില്‍ നമ്മുടെ കൂടെ സഹകരിച്ച് പോന്നതാണ്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ഒക്കെ വന്നാല്‍ സൂക്ഷിച്ച് വേണം നമ്മള്‍ കൈകാര്യം ചെയ്യാന്‍. നമ്മള്‍ ആരുടെ പക്ഷം ചേര്‍ന്നിട്ട് കാര്യമില്ല.അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് എന്നൊന്നും എനിക്കറിയില്ല. എന്നെ ആരും വിളിച്ച് ചോദിച്ചിട്ടുമില്ല. ഇനി ആയാലും അങ്ങനെ തന്നെ.

ജയിച്ചാലും തോറ്റാലും ഒക്കെ നമ്മള്‍ നമ്മുടേതായിട്ടുള്ള ഭാഗത്തെ നില്‍ക്കു. എനിക്ക് സിനിമ സൗഹൃദങ്ങള്‍ വളരെ കുറവാണ്. ഏറ്റവും കൂടുതല്‍ കൊച്ചിയിലാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും അത് കഴിഞ്ഞാല്‍ നമ്മള്‍ തിരുവനന്തപുരത്തേക്ക് പോരും.സിനിമയില്‍ കൊച്ചി, തിരുവനന്തപുരം ലോബി ഉണ്ട് എന്നുള്ളത് സത്യമാണ്. അതില്‍ അതിശയം എന്ന് പറഞ്ഞാല്‍ നമ്മളിവിടുന്ന് തിരുവനന്തപുരത്തുകാര്‍ എറണാകുളത്ത് ചെന്ന് അവര്‍ക്ക് സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുന്ന ആള്‍ക്കാരുണ്ട്.

അങ്ങനെ വരുമ്പോള്‍ നമുക്ക് അതിനോടൊന്നും പൊരുത്തപ്പെടാന്‍ കഴിയില്ല. ആകെപ്പാടെ നമ്മള്‍ പോകുന്നത് അമ്മയുടെ മീറ്റിംഗിനാണ്.നമ്മള്‍ പോകുന്നു ഒപ്പിടുന്നു പറയാനുള്ളത് കേള്‍ക്കുന്നു തിരിച്ചുവരുന്നു. അല്ലാതെ നമ്മുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റില്ല. പറ്റിയാലും ഞാന്‍ അതിന് മുതിരാറില്ല. നമുക്ക് ചെറുതായി തട്ടിയും മുട്ടിയും പോണം എന്നേ ഉള്ളൂ. സിനിമാക്കാരെ പറ്റി പറഞ്ഞ് കഴിഞ്ഞാല്‍ പെട്ടെന്ന് സ്‌പ്രെഡ് ആകും. അത് നമ്മുടെ പ്രൊഫഷനെ ബാധിക്കും എന്നുള്ളത് കൊണ്ട് തന്നെയാണ്.അഭിനയമാണല്ലോ നമ്മുടെ ജീവിതം. നമ്മള്‍ ഇത് കൊണ്ടാണ് ജീവിക്കുന്നത്. ആരുടെ സൈഡും പറഞ്ഞിട്ട് കാര്യമില്ല. അങ്ങ് പോട്ടെ.

അമ്മ സംഘടന എന്റെ രീതിയാണ് പിന്തുടരുന്നത്. ആരുടെ സൈഡും നമുക്ക് വ്യക്തമായി പറയാനൊക്കില്ല. കാരണം രണ്ട് സൈഡിലുള്ളവരും അമ്മയില്‍ ഉള്ളവരാണ്. അപ്പോള്‍ വ്യക്തമായി ഒരു സൈഡ് പിടിച്ച് പറയാന്‍ പറ്റില്ല. ഇത് പിന്നെ കാലാകാലങ്ങളായിട്ട് മീടു പരിപാടി പണ്ട് കാലങ്ങളിലും ഉണ്ട്. പക്ഷെ ഇപ്പോള്‍ ടെലിവിഷന്‍ ഒക്കെ വന്നത് കൊണ്ടാണ് എസ്റ്റാബ്ലിഷ് ആകുന്നത്. പ്രത്യേകിച്ച് സിനിമാക്കാരുടെ കാര്യമായത് കൊണ്ട്. ഇതിനേക്കാള്‍ അപ്പുറമായിട്ടുള്ള കാര്യങ്ങള്‍ പട്ടണങ്ങൡും നാട്ടുമ്പുറങ്ങളിലും നടക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top