നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ

മലയാളികളുടെ പ്രയ യുവതാരങ്ങളിൽ ഒരാളാണ് നീരജ് മാധവ്. നൃത്തത്തിലും അഭിനയത്തിലും തന്റെ സ്ഥാനം ഉറപ്പിച്ച നീരജ് പാട്ടെഴുത്തും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത് പണിപാളി എന്ന റാപ്പ് ഗാനത്തിലൂടെയാണ്. നീരജ് മാധവ് തന്നെ വരികളെഴുതി ആലപിച്ച ‘പണിപാളി’പാട്ട് കേരളത്തിൽ സൃഷ്ടിച്ച തരംഗം ചെറുതൊന്നുമല്ലായിരുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ട പാട്ട് ഒരു കോടിയിലേറെ ആസ്വാദകരെ നേടിയിരുന്നു .
ഇപ്പോഴിതാ താരത്തിനെ തേടി മാട്ടൂര്‍ നേട്ടം എത്തിയിരിക്കുകയാണ് .നടന് നീരജ് മാധവിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുയാക്കുകയാണ് . ദുബായ് സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയാണ് നീരജ് മാധവിന് ഗോള്‍ഡന്‍ വിസ നൽകിയത്. ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടർ എ കെ ഫൈസൽ പങ്കെടുത്തു. നിരവധി മലയാള ചലചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം കാഴ്ച്ചവെച്ച നീരജ് മാധവ് ഗായകനും റാപ്പറും കൂടിയാണ്.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും.
മലയാളത്തിലെ പ്രമുഖ താരങ്ങളടക്കം നിരവധിപേർക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്കും ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
തെന്നിന്ത്യൻ സിനിമ ലോകത്ത് നിലവിൽ റീ റിലീസുകളുടെ ഉത്സവമാണ്. നിരവധി സിനിമകൾ ആരാധകർ ഇരു കൈയുംനീട്ടി സ്വീകരിച്ചു. എന്നാൽ മലയാളത്തിൽ ഏറ്റവും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
മലയാള സിനിമയിലെ ക്യൂട്ട് നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി.വളരെ ചുരുങ്ങിയ കാലം കൊണ്ട്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...