
Malayalam Articles
സണ്ണി ലിയോൺ Vs ഹണി റോസ്.. മലയാളികൾ ആരുടെ കൂടെ ?!
സണ്ണി ലിയോൺ Vs ഹണി റോസ്.. മലയാളികൾ ആരുടെ കൂടെ ?!
Published on

സണ്ണി ലിയോൺ Vs ഹണി റോസ്.. മലയാളികൾ ആരുടെ കൂടെ ?!
രണ്ട് ദിവസമായി നമ്മളെല്ലാവരും കേട്ടുകൊണ്ടിരിക്കുന്ന വാർത്തയാണ് സണ്ണി ലിയോണിന്റെ മലയാളം അരങ്ങേറ്റത്തെ കുറിച്ച്. ഒമർ ലുലുവിന്റെ പുതിയ ജയറാം ചിത്രത്തിലൂടെയാണ് സണ്ണി ലിയോണിന്റെ മലയാളം അരങ്ങേറ്റം എന്നാണ് വാർത്തകൾ. ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഹണി റോസും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സണ്ണി ലിയോണും ഹണി റോസും ഒരുമിച്ച് വരുമ്പോൾ മലയാളികൾ ആരുടെ കൂടെ ആയിരിക്കും ?!
ബോയ് ഫ്രണ്ട് എന്ന മലയാളം സിനിമയിലൂടെയാണ് ഹണി റോസ് മലയാളത്തിലേക്കെത്തുന്നത്. തമിഴിലും തെലുങ്കിലും ഒന്ന് രണ്ടു സിനിമകൾ ചെയ്ത ഹണി പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത് സുരേഷ് ഗോപിയുടെ സൗണ്ട് ഓഫ് ബൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു. അഭിനയിച്ച സിനിമകളൊക്കെ ബോക്സ്ഓഫീസിൽ തകർന്നു പോയതിനാൽ നല്ല വേഷങ്ങളിൽ നിന്ന് ഹണി തഴയപ്പെട്ടു. എന്നാൽ 2012ൽ പുറത്തിറങ്ങിയ ‘ട്രിവാൻഡ്രം ലോഡ്ജ്’ എന്ന സിനിമ കരിയറിൽ ബ്രേക്ക് ആയി. ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രയവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിൽ ലിപ് ലോക്ക് രംഗങ്ങളിലും ഹോട്ട് രംഗങ്ങളിലും അഭിനയിക്കാൻ (അത് സിനിമക്ക് ആവശ്യമെങ്കിൽ ) മടി കാണിക്കാത്ത നടിയാണ് ഹണി. അവസാനമിറങ്ങിയ ചങ്ക്സിലും വളരെ ബോൾഡായ മലയാളി പെൺകുട്ടിയുടെ വേഷമാണ് ഹണി റോസ് അവതരിപ്പിച്ചത്. ചങ്ക്സിൽ ഹണി റോസിന്റെ ബിക്കിനി ഷോട്ടുകൾ ഉണ്ടെന്നുള്ള പ്രചാരണങ്ങൾ വരെ ഉണ്ടായിരുന്നു. എന്നാൽ സിനിമയിറങ്ങിയപ്പോൾ അത്തരം രംഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ആരാധകർക്ക് ആഘോഷിക്കാൻ കോമഡിക്കൊപ്പം ഹണിയുടെ ഒരു ഗാനവും ഉണ്ടായിരുന്നു.
മുൻ പോൺ താരവും, ബോളിവുഡിലെ ഹോട്ട് ദിവയുമായ സണ്ണി ലിയോണും മലയാളികളുടെ സ്വന്തം ഹണി റോസും ഒരു സിനിമയിൽ ഒരുമിച്ചെത്തുമ്പോൾ മലയാളികൾ ആരുടെ കൂടെ ആയിരിക്കും എന്നുള്ളത് കണ്ടു തന്നെ അറിയേണ്ടതാണ്. ആ സിനിമക്കായി നമുക്ക് കാത്തിരിക്കാം..
Sunny Leone vs Honey Rose – who gonna win ?!
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....