Connect with us

കണ്ണ് നിറയാതെ ഈ 10 മോഹൻലാൽ സിനിമകൾ കണ്ടു തീർക്കാൻ പറ്റുമോ ?! സംശയമാണ്…

Malayalam Articles

കണ്ണ് നിറയാതെ ഈ 10 മോഹൻലാൽ സിനിമകൾ കണ്ടു തീർക്കാൻ പറ്റുമോ ?! സംശയമാണ്…

കണ്ണ് നിറയാതെ ഈ 10 മോഹൻലാൽ സിനിമകൾ കണ്ടു തീർക്കാൻ പറ്റുമോ ?! സംശയമാണ്…

കണ്ണ് നിറയാതെ ഈ 10 മോഹൻലാൽ സിനിമകൾ കണ്ടു തീർക്കാൻ പറ്റുമോ ?! സംശയമാണ്…

മോഹൻലാൽ, സ്വാഭാവികാഭിനയം എന്താണെന്നതിന്റെ പാഠപുസ്തകമാണ് ഈ നടൻ. ഏതൊരു വേഷവും അസാമാന്യ ചടുലതയോടെയും തന്മയത്വത്തോടെയും അഭിനയിച്ചു ഫലിപ്പിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിലൊരാൾ. മോഹൻലാലിന്റെ ചില സിനിമകൾ നമ്മെ ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും, ചിലത് ത്രില്ലടിപ്പിക്കും, ചിലത് നമ്മുടെ കണ്ണിനെ ഈറനണിയിക്കും. അങ്ങനെ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ സാധിക്കാത്ത പത്തു മോഹൻലാൽ ചിത്രങ്ങളെ കുറിച്ച്….

ഉണ്ണികളേ ഒരു കഥ പറയാം

മോഹൻലാൽ, കാർത്തിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്‌ത്‌ 1987ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ഉണ്ണികളേ ഒരു കഥപറയാം’. ജോൺ പോളിന്റെ തിരക്കഥയിൽ, കമലിന്റെ സംവിധാനത്തിൽ എബി എന്ന ഒരു അനാഥന്റെ വേഷം മികച്ച രീതിയിൽ മോഹൻലാൽ കൈകാര്യം ചെയ്‌തപ്പോൾ എന്നെന്നും ഓർത്തുവെക്കാൻ കഴിയുന്ന ഒരു സിനിമ കൂടി മലയാളത്തിൽ പിറക്കുകയായിരുന്നു. ചിത്രത്തിൽ ഫാദർ ആയെത്തിയ തിലകനും, ആനി മോൾ എന്ന കഥാപാത്രമായെത്തിയ കാർത്തികയുമൊക്കെ തങ്ങളുടെ വേഷത്തിനോട് നീതി പുലർത്തിയ പ്രകടനം തന്നെയായിരുന്നു കാഴ്ച്ചവെച്ചത്.

കിരീടം

മോഹൻലാലിന്റെയും തിലകന്റെയും അസാമാന്യ പ്രകടനം, ലോഹിതദാസിന്റെ തിരക്കഥ, സിബി മലയിലിന്റെ സംവിധാനമികവ് – എന്ത് കൊണ്ടാണ് കിരീടം എന്ന സിനിമ ഇത്ര മികച്ചതായത് എന്നതിന്റെ കാരണങ്ങളാണ് ഈ മൂന്നും. ഒരച്ഛന്റെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ, തന്റെ പ്രതീക്ഷകളെല്ലാം ഒരു ദിവസം തന്റെ മകൻ നശിപ്പിക്കുന്നത് കണ്ട് നെഞ്ച് പൊട്ടുന്ന ഒരച്ഛന്റെ വേദനയുടെ കഥ പറഞ്ഞ, തന്റെ ജീവിതം ഒരു പിച്ചാത്തി പിടിയിൽ തകർന്നു വീഴുന്നത് കാണുന്ന ആ മകന്റെ ഉൾവിങ്ങലിന്റെ കഥ പറഞ്ഞ ‘കിരീടം’ എന്നും മലയാളികളുടെ കണ്ണിനെ ഈറനണിയിക്കുക തന്നെ ചെയ്യും.

പവിത്രം

മോഹൻലാലിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്‌ത്‌ 1994ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു പവിത്രം. തിലകൻ, ശോഭന, ശ്രീവിദ്യ, ശ്രീനിവാസൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. പക്ഷെ, ഈ താരനിരക്കും മുകളിൽ നിന്നത് ആ ചിത്രത്തിന്റെ കഥയും, തിരക്കഥയും തന്നെ ആയിരുന്നു. അതിനൊപ്പം മോഹൻലാലിന്റേയും ശോഭനയുടേയുമൊക്കെ മികച്ച പ്രകടനം കൂടി ആയപ്പോൾ എന്നെന്നും ഓർക്കാനുള്ള ഒരു നല്ല സിനിമ കൂടി മലയാളത്തിന് ലഭിച്ചു.

തന്മാത്ര

രമേശൻ നായർ എന്ന സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനും അയാളുടെ കുടുംബവും വളരെ നന്നയി സിറ്റിയിൽ ജീവിച്ച വരികയാണ്. തനിക് സാധിക്കാത്തത് തന്റെ മകനിലൂടെ നേടിയെടുക്കണം എന്നാഗ്രഹിക്കുന്ന ഒരു നല്ല അച്ഛനായും, നല്ലൊരു മകനായും, ഗൃഹനാഥനായും ഒക്കെ കഴിയുന്നതിനിടെ രമേശന് ‘അൽഷിമേഴ്‌സ്’ പിടിപെടുന്നു. നൊമ്പരപ്പെടുത്തുന്ന ഈ കഥയ്ക്ക് മോഹൻലാലിന്റെ കരിയർ ബെസ്റ് പ്രകടനം കൂടി ചേർന്നപ്പോൾ തന്മാത്ര കാഴ്ചക്കാരുടെ കണ്ണ് നിറച്ചു. പദ്മരാജന്റെ ‘ഓർമ്മ’ എന്ന കഥയെ ആസ്‌പദമാക്കി ബ്ലെസി തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ഒരുപാട് അവാർഡുകളും വാരിക്കൂട്ടി.

ചിത്രം

അവസാനം വരെ ചിരി നൽകുക, അവസാനത്തിൽ നമ്മുടെ കണ്ണ് നിറക്കുക. ചില ചിത്രങ്ങളിലൊക്കെ പ്രിയദർശൻ പരീക്ഷിച്ചിട്ടുള്ള രീതിയാണിത്. എന്നാൽ ഏറ്റവും കൂടുതൽ ഈ രീതി നമ്മെ സങ്കടപ്പെടുത്തി സിനിമകളിലൊന്ന് ‘ചിത്രം’ ആണ്.1988ൽ പുറത്തിറങ്ങിയ ചിത്രത്തിനായി തിരക്കഥയൊരുക്കിയതും പ്രിയദർശൻ തന്നെ ആയിരുന്നു. മോഹൻലാലിനൊപ്പം രഞ്ജിനി, നെടുമുടി വേണു, ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 366 ദിവസത്തിലധികം എറണാംകുളത്തെ ഒരു തിയ്യേറ്ററിൽ പ്രദർശിപ്പിച്ച ചിത്രം ഒരുപാട് റെക്കോർഡുകളും വാരിക്കൂട്ടി.

ഭരതം

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്‌ത്‌ 1991ൽ പുറത്തിറങ്ങിയ സംഗീതത്തിന് ഒരുപാട് പ്രാധാന്യമുള്ള ചിത്രമാണ് ‘ഭരതം’. അനിയത്തിയുടെ കല്യാണം നടക്കാൻ വേണ്ടി സ്വന്തം ജ്യേഷ്ഠന്റെ മരണം മറച്ചുവെക്കേണ്ടി വരുന്ന ഗോപി എന്ന കഥാപാത്രത്തെ മോഹൻലാൽ അനശ്വരമാക്കിയപ്പോൾ സിബി മലയിൽ – മോഹൻലാൽ കൂട്ടുകെട്ടിൽ മറ്റൊരു ഹിറ്റ് കൂടി പിറക്കുകയായിരുന്നു. നെടുമുടി വേണു, ഉർവശി, കവിയൂർ പൊന്നമ്മ, സുചിത്ര തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

താളവട്ടം

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന് മലയാളികളെ നൊമ്പരപെടുത്തിയ മറ്റൊരു സൂപ്പർഹിറ്റ് ചിത്രമാണ് താളവട്ടം. നെടുമുടി വേണു – പ്രിയദർശൻ എന്നിവർ ചേർന്നെഴുതിയ ചിത്രം 1986 ലാണ് പുറത്തിറങ്ങിയത്. 1962ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നോവലിനെ ആസ്പദമാക്കിയായിരുന്നു ഈ ചിത്രം ഒരുക്കിയത്. ചിത്രം എന്ന സിനിമ പോലെ തന്നെ ആദ്യം നമ്മെ ഒരുപാട് ചിരിപ്പിക്കുമെങ്കിലും അവസാനം നമ്മെ കണ്ണീരിലാഴ്ത്തുന്ന സിനിമയാണ് താളവട്ടവും. മോഹൻലാലിനൊപ്പം കാർത്തിക, ലിസി, ,മുകേഷ്, ജഗതി തുടങ്ങി ഒരു വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

ദശരഥം

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്‌ത്‌ സൂപ്പർ ഹിറ്റായ മറ്റൊരു മോഹൻലാൽ ചിത്രമാണ് ദശരഥം. രാജീവ് മേനോൻ എന്ന കഥാപാത്രമായെത്തിയ മോഹൻലാലിൻറെ അസാമാന്യ പ്രകടന തന്നെയാണ് ഈ ചിത്രത്തിന്റെയും ഹൈലൈറ്റ്. 1989ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രേഖ, മുരളി, നെടുമുടി വേണു, കരമന ജനാർദ്ദനൻ നായർ തുടങ്ങിയ താരങ്ങളും വേഷമിട്ടിട്ടുണ്ട്.

സദയം

മോഹൻലാൽ – എം.ടി വാസുദേവൻ നായർ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് സദയം. സത്യനാഥൻ എന്ന കഥാപാത്രമായെത്തിയ മോഹൻലാൽ ഈ സിനിമ കണ്ടവരുടെ കണ്ണ് നിറയ്ക്കും, ഉറപ്പ്. 1992ൽ പുറത്തിറങ്ങിയ ഈ സൈക്കോളജിക്കൽ ഡ്രാമ ത്രില്ലെർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ തിലകൻ, മാതു, ശ്രീനിവാസൻ, നെടുമുടി വേണു തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുണ്ട്.

അപ്പു

ശ്രീകുമാരൻ തമ്പിയുടെ രചനയിൽ മോഹൻലാലിനെ നായകനാക്കി ഡെന്നിസ് ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് അപ്പു. ഒരു അനാഥനായ അപ്പുകുട്ടൻ എന്ന കഥാപാത്രമായെത്തിയ മോഹൻലാൽ ഒരു കൊലപാതകത്തിൽ പ്രതിയാണെന് സംശയിക്കപ്പെടുകയും പിന്നീട നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മോഹൻലാലിനൊപ്പം സുനിത, മുരളി, ക്യാപ്റ്റൻ രാജു, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

10 Mohanlal films that made us cry

More in Malayalam Articles

Trending

Recent

To Top