
News
ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പ് പുതിയ സീസണ് പ്രഖ്യാപിച്ചു; അവതാകരനാകുന്നത് നാഗാര്‍ജുന അക്കിനേനി
ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പ് പുതിയ സീസണ് പ്രഖ്യാപിച്ചു; അവതാകരനാകുന്നത് നാഗാര്‍ജുന അക്കിനേനി
Published on

ബിഗ് ബോസിന്റെ തെലുങ്ക് പതിപ്പ് പുതിയ സീസണ് പ്രഖ്യാപിച്ചു. ആറാം സീസണിന്റെ പ്രൊമോ അടക്കമാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. സ്റ്റാര്‍ മാ ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഷോയുടെ അവതാരകന് നാഗാര്‍ജുന അക്കിനേനിയാണ്. തുടര്‍ച്ചയായ നാലാം തവണയാണ് നാഗാര്‍ജുന ഷോയുടെ അവതാരകനാവുന്നത്.
ഷോയുടെ ഉദ്ഘാടന എപ്പിസോഡ് എന്നായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത് സെപ്റ്റംബര്‍ 4ന് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലായി സെപ്റ്റംബര്‍ ആദ്യ വാരമാണ് തെലുങ്ക് ബിഗ് ബോസ് ആരംഭിക്കാറ്. സെപ്റ്റംബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളും. സീസണ് 5 അവസാനിച്ചത് 2021 ഡിസംബര്‍ 19ന് ആയിരുന്നു.
വി ജെ സണ്ണി ആയിരുന്നു അഞ്ചാം സീസണിലെ ടൈറ്റില്‍ വിജയി. ഷണ്‍മുഖ് ജസ്വന്ത് ആയിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്പ്. ബിഗ് ബോസ് മലയാളത്തില്‍ സീസണ് 4 ആണ് അവസാനിച്ചത്. ജൂലൈ 3ന് ഗ്രാന്‍ഡ് ഫിനാലെ നടന്ന സീസണില്‍ ദില്‍ഷ പ്രസന്നന് ആണ് വിജയി ആയത്.
ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ ടൈറ്റില്‍ വിജയി എന്ന പ്രത്യേകതയും ദില്‍ഷയുടെ വിജയത്തിന് ഉണ്ട്. ബ്ലെസ്ലി ആയിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്പ്. ജനപ്രീതിയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച സീസണില്‍ ജനപ്രീതി നേടിയ നിരവധി മത്സരാര്ഥികളും ഉണ്ടായി.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു. 83 വയസായിരുന്നു. തിരുവനന്തപുരത്തെ പ്രശാന്ത് നഗറിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കിളിമാനൂർ പാപ്പാല ജുമാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...