ദിലീപിനെ വെളുപ്പിക്കാന്‍ ഇനിയും ആളുകള്‍ വരും; പെന്‍ഷന്‍ പറ്റിയ ആരെങ്കിലുമുണ്ടെങ്കില്‍ അവരെയെല്ലാം ഒന്നൂകൂടെ കെട്ടിയിറക്കണം; ബൈജു കൊട്ടാരക്കര പറയുന്നു !
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ശ്രീലേഖ ഐ പി സ് നടത്തിയ തുറന്ന് പറച്ചിൽ ഏറെ വിമർശനങ്ങൾക്കാണ് വഴിവെച്ചത് . ഇപ്പോഴിതാ ദിലീപിനെ വെള്ളപൂശാന്‍ വേണ്ടി വലിയ ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. കേസുമായി ബന്ധപ്പെട്ട് വലിയ വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ നല്‍കിയ ബലാത്സംഗ പരാതിയടക്കം വ്യാജമാണെന്ന് ഏകദേശം വ്യക്തമായ സാഹചര്യത്തിലാണ് ഈ വെളുപ്പിക്കല്‍ കൂടുതല്‍ ശക്തമായതെന്നും അദ്ദേഹം പറയുന്നു.
കേസില്‍ കോടതി വിധി വന്നതിന് ശേഷം പോരെ ഈ വെളുപ്പിക്കലെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.കോടതി വിധി വരുന്നതിന് മുമ്പ് തന്നെ തകൃതിയായ വെളുപ്പിക്കലാണ് ഇവിടെ നടക്കുന്നത്. ഇപ്പോള്‍ ലൈംലൈറ്റിലുള്ള ഒറ്റ സിനിമാക്കാരനും വെളുപ്പിക്കാന്‍ നില്‍ക്കുന്നില്ല. അവർക്കൊക്കെ വെളുപ്പിച്ച് മതിയായി. ആദ്യം സിദ്ധീഖും പൊന്നമ്മ ബാബുവും ബിന്ദു പണിക്കരുമൊക്കെ ഉണ്ടായിരുന്നു. അതൊക്കെ അങ്ങ് നിന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ഇപ്പോള്‍ വെളുപ്പിക്കാന്‍ നടക്കുന്നത് ശങ്കറൊക്കെയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളീ സ്ത്രീകളുടെ സ്വപ്ന കാമുകനായ നടനായിരുന്നു. അദ്ദേഹമാണ് ഇപ്പോഴത്തെ വെളുപ്പിക്കലിന്റെ ആശാന്‍. ഇപ്പോള്‍ അദ്ദേഹത്തിന് സിനിമയൊന്നും ഇല്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും കാര്യത്തില്‍ ഇടപെട്ട് എന്തേലും പറയണമല്ലോ. അതുപോലെ തന്നെയുള്ള മറ്റൊരാളാണ് ശാലു മേനോന്‍25 വർഷം മുമ്പ് തന്നെ ദിലീപിനെ അറിയാമെന്നാണ് ശങ്കർ പറയുന്നത്. അയാളത് ചെയ്യുമെന്ന് തോന്നുന്നില്ല, നല്ലവനാണ് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഞാനും പത്ത് മുപ്പത്തിയഞ്ച് ദിവസം ജയിലില്‍ കിടന്നയാളാണ്, എനിക്കറിയാം ജയിലില്‍ കിടക്കുന്നതിന്റെ വിഷമം എന്നാണ് ശാലുമേനോന്‍ പറയുന്നത്. ഇതേ വിഷമം മനസ്സിലാക്കിയ മറ്റൊരാളായിരുന്നു ശ്രീലേഖ ഐപിഎസ്. അവർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അവർക്കെതിരെ അന്വേഷണവും നടക്കുന്നുണ്ട്.ശാലു മേനോന്‍ ജയിലില്‍ പോയത് സ്വാന്ത്രസമര സേനാനിയായിട്ടല്ലാല്ലോ. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ശാലൂ ജയിലില്‍ പോയത്. ആ സമയത്ത് പല കഥകളും പ്രചരിച്ചിട്ടുണ്ട്.
അങ്ങനെയുള്ള ഒരാള്‍ ജയിലില്‍ പോയി തിരിച്ച് വന്ന് ഇതുപേലെ ക്വട്ടേഷന്‍ ബലാത്സംഗം കൊടുത്തുവെന്ന കേസിലെ എട്ടാം പ്രതിയായ ദിലീപിനെ വെളുപ്പിക്കാന്‍ കാട്ടുന്ന തിടുക്കം കാണുമ്പോള്‍ ഇവരെയൊക്കെ നമസ്കരിക്കേണ്ടി വരുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.ദിലീപിനെ വെളുപ്പിക്കാന്‍ ഇനിയും ആളുകള്‍ വരും. പെന്‍ഷന്‍ പറ്റിയ ആരെങ്കിലുമുണ്ടെങ്കില്‍ അവരെയെല്ലാം ഒന്നൂകൂടെ കെട്ടിയിറക്കണം. അതുപോലെ കുറച്ച് ഓണ്‍ലൈന്‍ ചാനലുകളും വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കി ഞങ്ങളെയൊക്കെ മോശമാക്കി കളയാമെന്നാണ് വിചാരമെങ്കില്‍ അത് ചെയ്തോളൂ.
എന്നേയും ചില മാധ്യമപ്രവർത്തകരെയുമൊക്കെ വളരെ മോശമായിട്ടാണ് അക്രമിക്കുന്നത്. ഞങ്ങള്‍ക്ക് ഇതില്‍ പ്രയാസമില്ല.ദിലീപിനെ എതിരെ സംസാരിക്കുന്നതിന്റെ പേരില്‍ ചാനല്‍ പൂട്ടിക്കാനുള്ള ശ്രമങ്ങളൊക്കെ നടക്കുന്നുണ്ട്. അതൊക്കെ അവർ ചെയ്യട്ടെ. അതിലൊന്നും ഒരു പ്രശ്നവുമില്ല. ഒരു ചാനലല്ല, നൂറ് ചാനല്‍ പോയാലും പറയാനുള്ള കാര്യങ്ങള്‍ എവിടേയും ആർജ്ജവത്തോടെ വിളിച്ച് പറയും. അക്കാര്യത്തില്‍ അന്നും ഇന്നും ഒരു മാറ്റവും ഇല്ല. ഞാന്‍ കൂടെ ആഹാരം കഴിച്ചുകൊണ്ടിരുന്ന ഒരു വ്യവസായത്തിലെ ഒരു പെണ്‍കുട്ടിക്ക് ഉണ്ടായ വിഷയമാണ് ഇതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു
