
Malayalam
സുചിത്രയും ആന്റണിയും ഏകദേശം ഒരുമിച്ചാണ് തന്റെ ജീവിതത്തിലേയ്ക്ക് വരുന്നത്; വീണ്ടും വൈറലായി മോഹന്‍ലാലിന്റെ അഭിമുഖം
സുചിത്രയും ആന്റണിയും ഏകദേശം ഒരുമിച്ചാണ് തന്റെ ജീവിതത്തിലേയ്ക്ക് വരുന്നത്; വീണ്ടും വൈറലായി മോഹന്‍ലാലിന്റെ അഭിമുഖം

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ സഹായിയായെത്തിയ ആന്റണിയെപ്പറ്റി നടന് പറയുന്ന വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടന് സിദ്ധിഖിനൊപ്പം നടത്തിയ മോഹന്‍ലാലിന്റെ പഴയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വിണ്ടും വൈറലായി മാറുന്നത്.
ആന്റിണിയും സുചിത്രയും ഒന്നിച്ചാണ് തന്റെ ജീവിതത്തിലേയ്ക്ക് വന്നത്. മൂന്നാംമുറ സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ആന്റിണിയെ താന്‍ കാണുന്നത്. അന്ന തനിക്ക് പേഴ്സണല്‍ കാര്‍ െ്രെഡവറൊന്നും ഇല്ല. അദ്ദേഹത്തെ കണ്ടപ്പോള്‍ പ്രത്യേക ഇഷ്ടം തോന്നി അങ്ങനെ കാറിന്റെ െ്രെഡവറാകാമൊയെന്ന് ചോദിച്ചു. ആന്റണി സമ്മതിച്ചു. ആ സമയത്താണ് തന്റെ കല്യാണം നടക്കുന്നത്. ആന്റണിയും വന്നു. ഭാര്യയും ആന്റണിയും ഏകദേശം ഒരുമിച്ചാണ് തന്റെ ജീവിതത്തിലേയ്ക്ക് വരുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അത് ചെയ്യണം, ഇത് ചെയ്യണം എന്നൊക്കെ പറഞ്ഞ് ഭാര്യ എഴുതി കൊടുക്കുന്നതൊക്കെ ആന്റണി തന്നെകൊണ്ട് ചെയ്യിപ്പിക്കാന്‍ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ കൂടെ എല്ലാത്തിനും പിന്നില്‍ നില്‍ക്കണം. എന്നാലേ അദ്ദേഹമത് ചെയ്യുകയുള്ളു. രാവിലെ എഴുന്നേല്ക്കണമെങ്കില് പോലും പോയി വിളിക്കമായിരുന്നെന്ന് ആന്റണി പറയുന്നു.
ആരെയെങ്കിലും സഹായിച്ചാല്‍ അത് മറ്റുള്ളവര്‍ അറിയരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ലാല്‍ സാര്‍. എല്ലാവരും വെളിയിലുള്ള ആള്ക്കാര് അറിയാന്‍ വേണ്ടിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. നമുക്ക് അവരെ ഇങ്ങനെ സഹായിക്കണമെന്ന് തന്നെ മാത്രം വിളിച്ച് പറയും. അത് പുറത്ത് ആരും അറിയില്ല. വന്ന കാലം മുതല്‍ എനിക്ക് ലാല്‍ സാറിനോട് വലിയ ആരാധന തോന്നിയ കാര്യമാണതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...