കാവ്യയുടെ ജീവിതത്തില്‍ മോശം കാലം വന്നപ്പോള്‍ കൂടെ പിന്തുണയുമായി നില്‍ക്കണമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു. കാരണം കാവ്യ ആരാണെന്നും എന്താണെന്നും എനിക്ക് നന്നായി അറിയാം; കാവ്യയെ കുറിച്ച് മേക്കപ്പ് സെലിബ്രിട്ടി ആര്‍ട്ടിസ്റ്റ് ഉണ്ണി
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണെങ്കിലും താരത്തിന്റെ ആരാധകര്‍ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. കാവ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. നടന്‍ ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുറത്തെത്തുന്ന വാര്‍ത്തകള്‍ കാവ്യ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നതല്ല. കേസില്‍ ദിലീപിനൊപ്പം തന്നെ കാവ്യയുടെ പേരും ഉയര്‍ന്നു കേ്ള്‍ക്കുന്നുണ്ട്. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി കാവ്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് സെറ്റ് സാരിയും മുല്ലപ്പൂവുമൊക്കെയായിരുന്നു കാവ്യ തിരഞ്ഞെടുത്തത്. വളരെ ലാളിത്യം തോന്നിക്കുന്ന എന്നാല്‍ വളരെ ഭംഗിയുള്ളതുമായ മേക്കപ്പിന് പിന്നില്‍ ഉണ്ണി പി എസ് ആയിരുന്നു. കാവ്യയുടെ ലുക്ക് വൈറലായതിന് പിന്നാലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയും ശ്രദ്ധേനായി.
‘ഏകദേശം എട്ട് വര്‍ഷം മുന്‍പാണ് കാവ്യയെ പരിചയപ്പെടുന്നത്. അന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഞാന്‍ വളര്‍ന്ന് വരുന്നേയുള്ളു. ഒരു മാസികയുടെ കവര്‍ഫോട്ടോഷൂട്ടായിരുന്നു അന്ന്. പെര്‍ഫക്ഷന് വലിയ പ്രധാന്യം നല്‍കുന്ന ആളാണ് കാവ്യയെന്ന്’ ഉണ്ണി വ്യക്തമാക്കുന്നു. അത് മേക്കപ്പില്‍ മാത്രമല്ല. ജീവിതത്തിലെ ഓരോ കാര്യത്തിലും വളരെ ഓര്‍ഗനൈസ്ഡാണ് കാവ്യ. ഒരു സൂചിയാണെങ്കില്‍ പോലും എടുത്ത സ്ഥലത്ത് കൃത്യമായി വയ്ക്കും. അത്രയേറെ കൃത്യത എല്ലാ കാര്യത്തിലും നിര്‍ബന്ധമാണ്. കാവ്യയോട് ആരാധന തോന്നുന്നതില്‍ പ്രധാനം ഈ അച്ചടക്കവും കൃത്യതയുമാണെന്നാണ്’ ഉണ്ണി പറയുന്നത്.
മേക്കപ്പിന്റെ കാര്യത്തിലും കാവ്യയ്ക്ക് കൃത്യത നിര്‍ബന്ധമാണ്. കണ്ണെഴുതുന്നത് അല്‍പം മാറാന്‍ പാടില്ല. അതുകൊണ് ഐ മേക്കപ്പ് സ്വന്തമായി ചെയ്യുന്നത്. എന്നാല്‍ അന്ന് എന്നോട് തന്നെ ചെയ്‌തോളാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ കണ്ണെഴുതിയത് കാവ്യയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അതോടെ എന്നെ സ്ഥിരമായി മേക്കപ്പിന് വിളിച്ച് തുടങ്ങി.
ഞാന്‍ ചെയ്ത കാവ്യയുടെ ചില ലുക്ക് വലിയ ഹിറ്റായി. കാവ്യയുടെ പുതിയ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷണവും ശ്രദ്ധ നേടി. ഇക്കാലയളവില്‍ കാവ്യയും കുടുംബവുമായി ഞാന്‍ വളരെയധികം അടുത്തു. അങ്ങനെ തങ്ങള്‍ ആത്മസുഹൃത്തുക്കളായെന്നും ഉണ്ണി പറയുന്നു. കാവ്യയുടെ വിവാഹത്തിന് ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടല്ല ഞാന്‍ മേക്കപ്പ് ചെയ്തത്. ഒരു സുഹൃത്തിന്റെയും സഹോദരന്റെയും കുടുംബാംഗത്തിന്റെയും സ്ഥാനമായിരുന്നു അന്നെനിക്ക്. ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങിന് അവളെ അണിയിച്ചൊരുക്കാനായത് ഒരു പ്രത്യേക അനുഭവമായിരുന്നു. അന്ന് മനസ് നിറഞ്ഞു.
കാവ്യയുടെ ജീവിതത്തില്‍ മോശം കാലം വന്നപ്പോള്‍ കൂടെ പിന്തുണയുമായി നില്‍ക്കണമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു. കാരണം കാവ്യ ആരാണെന്നും എന്താണെന്നും എനിക്ക് നന്നായി അറിയാം. അവള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാവുന്നതിന്റെ പകുതി പോലും ചെയ്യാന്‍ പറ്റിയിട്ടില്ല. ഇനിയും സുഹൃത്തായി അവളുടെ കൂടെ തന്നെ ഉണ്ടാവുമെന്നും ഉണ്ണി ഉറപ്പിച്ച് പറയുന്നു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതിജീവിതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍ പരവുമായ ശത്രുത ഉണ്ടെന്നും തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറയുന്നത്. ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡിജിപി റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്.
