
News
‘പുരുഷ പീഡനം ആഘോഷിക്കുന്ന ആലിയ ഭട്ടിനെ ബഹിഷ്കരിക്കുക’; ആലിയക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
‘പുരുഷ പീഡനം ആഘോഷിക്കുന്ന ആലിയ ഭട്ടിനെ ബഹിഷ്കരിക്കുക’; ആലിയക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന ‘ഡാര്ലിംഗ്സ്’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങിയതിന് പിന്നാലെ ആലിയക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
മാത്രമല്ല, ഈ ചിത്രത്തിനെതിരെ വലിയ തോതിലുള്ള ബഹിഷ്കരണ ക്യാംപെയ്നാണ് ആരംഭിച്ചിരിക്കുന്നത്. സിനിമയിലൂടെ ആലിയ പുരുഷന്മാര്ക്കെതിരെയുള്ള അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നതാണ് വ്യാപകമായി ഉയരുന്ന ആരോപണം. ട്രെയ്ലറില് ആലിയ ഭട്ട് അവതരിപ്പിക്കുന്ന കഥാപാത്രം ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്ന വിജയ് വര്‍മ്മയെ ഉപദ്രവിക്കുന്ന രംഗങ്ങളുണ്ട്.
ഇതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.
സിനിമ ബഹിഷ്കരിക്കണമെന്ന് ആവശ്യവുമായി നിരവധിപ്പേര്‍ രംഗത്തെത്തി. ‘ലിംഗഭേദമില്ലാതെ എല്ലാ ഇരകളെയും തുല്യരായി കാണുക’, ‘പുരുഷ പീഡനം ആഘോഷിക്കുന്ന ആലിയ ഭട്ടിനെ ബഹിഷ്കരിക്കുക’ എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.
അതേസമയം, ഹോളിവുഡ് താരം ആംബര്‍ ഹേഡുമായി നടിയെ പലരും താരതമ്യം ചെയ്യുന്നുമുണ്ട്. ഡാര്‍ക്ക് കോമഡി വിഭാഗത്തിലുള്ള ‘ഡാര്ലിംഗ്സ്’ ഓഗസ്റ്റ് 5ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. അഭിനയത്തിന് പുറമെ ആലിയയുടെ നിര്‍മ്മാതാവായുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ഡാര്ലിംഗ്സ്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...