Connect with us

അവസാന നിമിഷം കാലുമാറി.. കാവ്യയെ അഴിക്കുള്ളിലാക്കാൻ ആ ഒരൊറ്റ ആൾ മതി! ദിലീപിന് ആ ഭയം വിടാതെ പിന്തുടരുന്നു! മാരക നീക്കത്തിന് പിന്നിൽ ഇത് നിർണ്ണായക വെളിപ്പെടുത്തൽ

News

അവസാന നിമിഷം കാലുമാറി.. കാവ്യയെ അഴിക്കുള്ളിലാക്കാൻ ആ ഒരൊറ്റ ആൾ മതി! ദിലീപിന് ആ ഭയം വിടാതെ പിന്തുടരുന്നു! മാരക നീക്കത്തിന് പിന്നിൽ ഇത് നിർണ്ണായക വെളിപ്പെടുത്തൽ

അവസാന നിമിഷം കാലുമാറി.. കാവ്യയെ അഴിക്കുള്ളിലാക്കാൻ ആ ഒരൊറ്റ ആൾ മതി! ദിലീപിന് ആ ഭയം വിടാതെ പിന്തുടരുന്നു! മാരക നീക്കത്തിന് പിന്നിൽ ഇത് നിർണ്ണായക വെളിപ്പെടുത്തൽ

ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇതേ ആവശ്യവുമായി ക്രൈം ബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു.

ഈ സാഹചര്യത്തില്‍ വിചാരണ കോടതി ഉത്തരവിനെതിരെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് കാട്ടിയാണ് വിചാരണ കോടതി ്രൈകംബ്രാഞ്ചിന്റെ ആവശ്യം തള്ളിയിരുന്നത്.

ദിലീപ് സുപ്രീംകോടതിയില്‍ പോയ സമയത്താണ് അന്വേഷണ സംഘത്തിന്റെ നിർണ്ണായക നീക്കം. വിചാരണ കോടതി ജഡ്ജി മാറുന്നതിന് മുമ്പ് തന്നെ ഈ കേസ് തീർക്കണം എന്നു പറഞ്ഞുകൊണ്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ പോയിരിക്കുന്നതെന്നാണ് സംവിധായകൻ ബൈജു കൊട്ടാരക്ക പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു…

ഇത് തനിക്കെതിരെ കെട്ടിച്ചമച്ച കേസാണ്. അതിജീവിത എന്നോടുള്ള വൈരാഗ്യം കൊണ്ടാണ് ഇങ്ങനെ പറയുന്നത്. എന്റെ മുന്‍ ഭാര്യയും അതിജീവിതയുമായുള്ള കൂട്ടുകെട്ടില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ കൂടി കൂട്ടിന് വന്ന് എന്നെ ദ്രോഹിക്കുകയാണെന്നും സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ദിലീപ് വാദിക്കുന്നു. ഒന്നും എനിക്ക് അറിവുള്ള കാര്യമല്ല, സത്യത്തില്‍ ഇങ്ങനത്തെ ഒരു കേസെ ഇല്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. 2017 ല്‍ ദിലീപിന് ജാമ്യം കൊടുക്കുമ്പോള്‍ വളരെ വ്യക്തമായി തന്നെ ആ ഓർഡറില്‍ ഒരു കാര്യം പറഞ്ഞിരുന്നു. ഏജന്റുമാർ വഴി പോലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ഈ ജാമ്യം റദ്ദ് ചെയ്യപ്പെടാം എന്നായിരുന്നു ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നത്. ആ സാഹചര്യത്തിലാണ് സാഗർ എന്ന സാക്ഷി രംഗത്ത് വരുന്നത്. ദിലീപിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയെന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു ആളാണ് അദ്ദേഹം.

ഈ സാഗറിന്റെ കൈവശമാണ് പള്‍സർ സുനിയെന്ന കേസിലെ ഒന്നാം പ്രതി ആ പെന്‍ഡ്രൈവ് കൊണ്ടു കൊടുത്തിരുന്നത്. പൊലീസിന് ആദ്യം ഇത് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് സാഗർ കാലുമാറി. വിചാരണ വേളയിലാണ് അദ്ദേഹത്തിന്റെ കൂറുമാറ്റം. സാഗർ എങ്ങനെ കാലുമാറി എന്നുള്ളത് മലയാളികളായ മുഴുവന്‍ പേരും കേട്ട കാര്യമാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. സാഗറും രാമന്‍പിള്ളയുടെ അഭിഭാഷകനായിട്ടുള്ള ഫിലിപ്പ് ടി വർഗീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. അഞ്ച് ലക്ഷം രൂപ കൊടുത്തുവെന്നും വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ ഇവനെന്ത് കാര്യത്തിനാണ് ഇങ്ങനെ കൂടുതല്‍ പണം മേടിക്കുന്നത് എന്നൊക്കെയുള്ള സംഭാഷണം ലോകം മുഴുവന്‍ കേട്ട കാര്യമാണ്. അതുകൊണ്ടാണ് ഈ സാക്ഷിയെ പണം കൊടുത്ത് സ്വാധീനിച്ച് കൂറുമാറ്റിയതാണെന്ന് പറഞ്ഞത്. സാഗറിനെ സ്വാധീനിച്ചതിന്റെ തെളിവുകള്‍ കിട്ടിയപ്പോള്‍ അനുബന്ധ കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ഇതെല്ലാം ചേർത്ത് അങ്കമാലി കോടതിയില്‍ ജാമ്യം റദ്ദാക്കണമെന്ന ഫയല്‍ ചെയ്യുകയും അത് തന്നെ വിചാരണ കോടതിയിലേക്ക് വരികയും ചെയ്തു. വിചാരണ കോടതി തങ്ങളുടെ ആവശ്യം തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന്. ദിലീപിന്റെ കയ്യില്‍ നടിയെ അക്രമിച്ച പകർത്തിയ ദൃശ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ജാമ്യം ചെയ്തതിന് ശേഷം ദിലീപിനെ ഇന്നുവരെ കസ്റ്റഡിയില്‍ കിട്ടാത്തത് കൊണ്ട്, അവർക്ക് ദിലീപിനെ ചോദ്യം ചെയ്യാനോ ഈ തെളിവുകളെടുക്കാനോ സാധിച്ചിട്ടില്ല.

ദൃശ്യങ്ങള്‍ വീണ്ടെടുക്കക്കാന്‍ കഴിയാത്ത വിധം ഒളിപ്പിച്ചിരിക്കുന്നുവെന്നാണ് അന്വേഷണം സംഘം പറയുന്നത്. ഈ വാദങ്ങള്‍ ഹൈക്കോടതി കണ്ടെത്തിയാല്‍ തീർച്ചയായും ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമെന്നും ബൈജു കൊട്ടാരക്ക അഭിപ്രായപ്പെടുന്നു. അത് പേടിച്ചിട്ട് തന്നെയാണ് ദിലീപ് സുപ്രീംകോടതിയില്‍ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും വരും ദിവസങ്ങളിൽ എന്തും സംഭവിക്കാം എന്നതും നിർണായകമാണ്.

Continue Reading
You may also like...

More in News

Trending

Recent

To Top