ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്, അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്, എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങളിലൂടെ ലോകത്താകമാനം നിരവധി ആരാധകരെ സ്വന്തമാക്കിയ സംവിധായകരാണ് റൂസോ സഹോദരങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആന്റണി റൂസോയും ജോസഫ് റൂസോയും. ഇപ്പോഴിതാ റൂസോ സഹോദരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നല്കിയ ഒരു മറുപടിയാണ് ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
മാര്‍വലിന്റെ സൂപ്പര്‍ഹീറോ കഥാപാത്രങ്ങള്‍ക്കായി ഏത് ഇന്ത്യന്‍ താരങ്ങളെയാകും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് റൂസോ സഹോദരന്മാര്. ഹൃതിക് റോഷന്, രണ്‍വീര്‍ സിംഗ് എന്നിവരില്‍ നിന്നും തോര്‍ ആകാന്‍ ആരെയാകും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് രണ്വീറിനേയാണ് റൂസോ സഹോദരന്മാര് തെരഞ്ഞെടുത്തത്.
ക്യാപ്റ്റന്‍ മാര്‍വല്‍ എന്ന കഥാപാത്രത്തിലേക്ക് പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നീ താരങ്ങളില്‍ ആരെ തെരഞ്ഞെടുക്കും എന്ന ചോദ്യത്തിന് പ്രിയങ്ക എന്നാണ് അവരുടെ മറുപടി. ‘ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളുമാണ്, അതേപോലെ പ്രിയങ്കയുടെ വലിയ ആരാധകരുമാണ്. കൂടാതെ പ്രിയങ്കയ്ക്കൊപ്പം ഞങ്ങള്‍ ഒരു സീരീസ് ചെയ്യുന്നുണ്ട്’ റൂസോ ബ്രദേഴ്സ് മറുപടി നല്കി.
ദ് ഗ്രേമാന്‍ ആണ് റൂസോ സഹോദരങ്ങള്‍ സംവിധാനം ചെയ്ത അവസാന ചിത്രം. സംവിധാനം ചെയ്യുന്നത്. ക്രിസ് ഇവാന്‍സിനും റയാന് ഗോസ്ലിങിനുമൊപ്പം ധനുഷും ചിത്രത്തിലുണ്ട്. അനാ ഡെ അര്‍മാസ് ആണ് നായിക. ക്രിസ് ഇവാന്‍സ്, റയാന് ഗോസ്ലിങ്, ധനുഷ് എന്നിവരെ കൂടാതെ വാഗ്നര്‍ മൗറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ടര്‍സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 2009ല്‍ മാര്‍ക്ക് ഗ്രീനി എഴുതിയ ദ് ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...