നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നതും റിലീസായി കാത്തിരിക്കുന്നതും.
ഇതിനിടയിലാണ് സന്തോഷ വാര്‍ത്ത എത്തിയത്. അനുരാഗ് കശ്യപ് ചിത്രത്തില്‍ സണ്ണി ലിയോണ്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് താരത്തിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കുവെച്ചത്. സ്വപ്നസാഫല്യം എന്നാണ് സണ്ണി ഈ അവസരത്തെ വിശേഷിപ്പിച്ചത്.
‘സ്വപ്നസാഫല്യം. അനുരാഗ് കശ്യപ് സിനിമയില്‍ ഞാന്‍ ഭാഗമാകുക എന്നത് ചിന്തകളില്‍പ്പോലും ഇല്ലാതിരുന്ന കാര്യമാണ്. എന്റെ ജീവിതയാത്ര അതിശയകരമായിരുന്നു. എന്നാല്‍ ഒട്ടും എളുപ്പവുമായിരുന്നില്ല. ഇന്ത്യയിലെയും ബോളിവുഡിലെയും എന്റെ വര്‍ഷങ്ങള്‍ നീണ്ട യാത്രകള്‍ക്കിടയില്‍ അനുരാഗ് കശ്യപ് ചിത്രത്തിന്റെ ഓഡിഷനിലേക്ക് ക്ഷണിച്ചിരിക്കുന്നു.
ജീവിതത്തിലെ എല്ലാം മാറിമറിയുന്ന ഒരു നിമിഷമുണ്ടാകും. എന്നെ സംബന്ധിച്ചിടത്തോളം അനുരാഗിന്റെ സിനിമയുടെ ഓഡിഷന് ചെല്ലാമോ എന്ന് ചോദിച്ചുകൊണ്ടുള്ള വിളിയാണ് ആ നിമിഷം. എന്നെ നിങ്ങളുടെ സിനിമയുടെ ഭാഗമാക്കിയതിന് നന്ദി എന്നും ‘സണ്ണി കുറിച്ചു.
അതേസമയം താപ്സി പന്നു നായികയാകുന്ന ദൊബാരയാണ് അനുരാഗിന്റെ ഏറ്റവും പുതിയ ചിത്രം. പോണ് മേഖല ഉപേക്ഷിച്ച് 2012ലാണ് സണ്ണി ലിയോണി ബോളിവുഡിലേക്ക് എത്തുന്നത്. ജിസം 2 എന്ന സിനിമയിലൂടെയായിരുന്നു സണ്ണി ലിയോണിയുടെ ബോളിവുഡ് അരങ്ങേറ്റം. തുടര്‍ന്ന്, തമിഴ്,തെലുങ്ക്, കന്നട, മലയാളം ഭാഷകളിലായി താരം അഭിനയിച്ചു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...