പുകവലിക്കുന്നുവെന്ന പേരില്‍ ബ്ലെസ്ലി ഒരു മത്സരാര്‍ത്ഥിയെ നിരന്തരം ടാര്‍ജറ്റ് ചെയ്തു… അവളുടെ പ്രൊഫഷണല്‍ ജീവിതം തന്നെ ബാധിക്കപ്പെട്ടു, ഞാനതിനെ തെണ്ടിത്തരം എന്ന് വിളിക്കുന്നു; ബ്ലെസ്ലിയെ വലിച്ച് കീറി നിമിഷ
പുകവലിക്കുന്നുവെന്ന പേരില്‍ ബ്ലെസ്ലി ഒരു മത്സരാര്‍ത്ഥിയെ നിരന്തരം ടാര്‍ജറ്റ് ചെയ്തു… അവളുടെ പ്രൊഫഷണല്‍ ജീവിതം തന്നെ ബാധിക്കപ്പെട്ടു, ഞാനതിനെ തെണ്ടിത്തരം എന്ന് വിളിക്കുന്നു; ബ്ലെസ്ലിയെ വലിച്ച് കീറി നിമിഷ
പുകവലിക്കുന്നുവെന്ന പേരില്‍ ബ്ലെസ്ലി ഒരു മത്സരാര്‍ത്ഥിയെ നിരന്തരം ടാര്‍ജറ്റ് ചെയ്തു… അവളുടെ പ്രൊഫഷണല്‍ ജീവിതം തന്നെ ബാധിക്കപ്പെട്ടു, ഞാനതിനെ തെണ്ടിത്തരം എന്ന് വിളിക്കുന്നു; ബ്ലെസ്ലിയെ വലിച്ച് കീറി നിമിഷ
ബിഗ് ബോസ് മലയാളം സീസണ് 4 ലെ റണ്ണറപ്പായ ബ്ലെസ്ലിയ്ക്കും ബ്ലെസ്ലിയുടെ സഹോദരനുമെതിരെ നിമിഷ രംഗത്ത് എത്തിയിരിക്കുന്നു
ബിഗ് ബോസ് വീട്ടില്‍ സിഗരറ്റു വലിക്കുന്നുവെന്ന കാരണം പറഞ്ഞ് ഡെയ്സിയെ നിരന്തരം ടാര്‍ജറ്റ് ചെയ്ത് ഡീഗ്രേഡ് ചെയ്ത ബ്ലെസ്ലി ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ആദ്യം ചെയ്തത് സിഗരറ്റ് വലിക്കുകയായിരുന്നുവെന്നാണ് നിമിഷയുടെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് നിമിഷ തുറന്നടിച്ചത്.
ബ്ലെസ്ലിയുമായുള്ള പ്രശ്നത്തിന് കാരണം സംവാദം എപ്പിസോഡുമായി ബന്ധപ്പെട്ടതാണോ? എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇതിനായിരുന്നു നിമിഷ മറുപടി നല്‍കിയത്. അല്ല, ഞാനുമായി അതിന് ബന്ധമില്ല. പക്ഷെ അവന്റെ സഹോദരന് എന്നെ ഇതിലേക്ക് വലിച്ചിട്ടത് കൊണ്ട് ഞാന്‍ സംഭവം മുഴുവന്‍ നിങ്ങളോട് പറയാം എന്ന മുഖവുരയോടെയാണ് നിമിഷ തുറന്നു പറച്ചിലിലേക്ക് കടക്കുന്നത്. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷം ബ്ലെസ്ലി ചെയ്ത ആദ്യത്തെ കാര്യം എന്താണെന്നാകും നിങ്ങള്‍ക്ക് തോന്നുന്നത്? ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു ആഫ്റ്റര്‍ പാര്‍ട്ടിയുണ്ടായിരുന്നു. അവന് ആദ്യം ചെയ്തത് സിഗരറ്റ് വലിക്കുക എന്നതായിരുന്നു. ഒരാള്‍ വലിക്കുന്നതും കുടിക്കുന്നതും ഞാന്‍ ഗൗനിക്കാറില്ല. അതൊരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നത് ഞാന്‍ മാനിക്കുന്നു.
പക്ഷെ, ഷോയിലുടനീളം നന്മ മരം കളിച്ച്, സിഗരറ്റ് വലിക്കുന്നുവെന്ന ഒറ്റ കാരണം കൊണ്ട് നിരന്തരമായി ടാര്‍ജറ്റ് ചെയ്ത് ഒരു മത്സരാര്‍ത്ഥിയുടെ ജീവിതം തകര്‍ക്കുകയും ചെയ്യുമ്പോള്‍ അത് അംഗീകരിക്കാനാകില്ല. ഞാനും അപര്‍ണയും ലക്ഷ്മി പ്രിയയും ഉള്‍പ്പടെ മറ്റു പലരും അതിന് സാക്ഷ്യം വഹിച്ചതാണ്. ഞങ്ങള്‍ വാ പൊളിച്ച് നിന്നു പോയി. പുകവലിക്കുന്നുവെന്ന പേരില്‍ ബ്ലെസ്ലി ഒരു മത്സരാര്‍ത്ഥിയെ നിരന്തരം ടാര്‍ജറ്റ് ചെയ്തു. അത് മൂലം അവളുടെ പ്രൊഫഷണല്‍ ജീവിതം തന്നെ ബാധിക്കപ്പെട്ടു. ചിലര്‍ ഇതിനെ ഗെയിം സ്ട്രാറ്റജി എന്നു വിളിച്ചേക്കാം. പക്ഷെ ഞാനിതിനെ തെണ്ടിത്തരം എന്നാണ് വിളിക്കുന്നത്.
ബ്ലെസ്ലി നിന്റെ സഹോദരനെ തൊടലില്‍ കെട്ടിയിടണം. അവന് കടിക്കുന്ന ശീലമുണ്ട്. ആദ്യം ജാസ്മിനെതിരെയായിരുന്നു. ഇപ്പോള്‍ എനിക്കെതിരേയും. ഈ നിമിഷം വരെ ഞാന്‍ വളരെയധികം മാന്യത കാണിച്ചിട്ടുണ്ട്. അവന് വീണ്ടും ശ്രമിച്ചാല്‍ എനിക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് ഞാന്‍ കാണിച്ചു തരാം. ലോ സ്കൂളില്‍ സൂന്ദരമായ മുഖം കാരണമല്ല എനിക്ക് സീറ്റ് കിട്ടിയത്. ക്ലബ്ബില്‍ വച്ച് നടന്ന സംസാരത്തിനിടെ ബ്ലെസ്ലി എന്നോട് ദേഷ്യമുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. ഒരു ഗെയിമിന് വേണ്ടി മറ്റൊരാളുടെ ജീവിതം നശിപ്പിക്കാം എന്നു കരുതുന്നവരോട് ഒരു നിമിഷം പോലും സംസാരിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. ഞാന്‍ എല്ലാം ശരിയാക്കാം വിഷമിക്കണ്ട എന്നവന് പറഞ്ഞു. പക്ഷെ നിനക്ക് സാധിക്കില്ല. അതുകൊണ്ടാണ് ഞാന്‍ ബ്ലെസ്ലിയോട് സംസാരിക്കാത്തത്. ആളുകള്‍ എന്ത് പറയുന്നുവെന്നത് ഞാന്‍ നോക്കുന്നില്ല.
ജീവിതത്തില്‍ ഇതുപോലൊ ഒരാളോട് ഞാന്‍ സംസാരിക്കില്ല. ഒരേ ഗെയിം ഷോയിലുണ്ടായിരുന്നുവെന്ന കാരണത്താല്‍ ഞാന്‍ അവനോടും സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും നിമിഷ പറയുന്നു. ബ്ലെസ്ലിയോടെ സഹോദരനോടായി, നിന്റെ സഹോദരന് മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തിരുന്നുവെന്നും അങ്ങനെയുള്ളപ്പോള്‍ മറ്റൊരാള്‍ അങ്ങനെ ചെയ്തതിനെ വലിയ കാര്യമാക്കേണ്ടിയിരുന്നില്ലെന്നും നിമിഷ പറയുന്നുണ്ട്. സ്കിറ്റ് ടാസ്കിനിടെ ബ്ലെസ്ലി സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിച്ചു. അത് സ്കിറ്റിന്റെ ഭാഗമായിരുന്നില്ല. റിഹേഴ്സലിനിടെ അവനത് പറഞ്ഞിരുന്നുമില്ല. ഫൈനല്‍ ഷോയില്‍ അപ്രതീക്ഷിതമായി പറയുകയായിരുന്നു. അതുകൊണ്ട് ഞാനും റോണ്‍സനും നവീനുമാണ് സ്ക്രിപ്റ്റ് എഴുതിയതെന്നും പറഞ്ഞ് വരരുതെന്നും നിമിഷ പറയുന്നുണ്ട്.
നിന്റെ സഹോദരന് നിരന്തരമായി എനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെങ്കില്‍ എനിക്കെതിരെ നടപടി സ്വീകരിക്കാനും ഒറിജിനല്‍ വീഡിയോ സമര്‍പ്പിക്കാനും ഞാന്‍ ആവശ്യപ്പെടുകയാണ്. ആരാണ് എന്താണ് ചെയ്തതെന്ന് അറിയാമല്ലോ. നീയൊരു ആരോപണം നടത്തുമ്പോള്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും നിനക്കാണ്. ഞാന്‍ റോ ഫൂട്ടേജിനായി കാത്തിരിക്കുകയാണ്. വ്യക്തത ലഭിക്കണമെങ്കില്‍ എന്റെ വക്കീലിനെ ബന്ധപ്പെടാമെന്നും നിമിഷ പറയുന്നുണ്ട്. പിന്നാലെ നിമിഷയ്ക്ക് മറുപടിയുമായി ബ്ലെസ്ലിയുടെ സഹോദരന് എത്തിയിരിക്കുകയാണ്. വിവാദമായ സ്കിറ്റിന്റെ വീഡിയോയാണ് ബ്ലെസ്ലിയുടെ സഹോദരന് പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ കൊള്ളേണ്ടവര്‍ക്ക് കൊണ്ടുവെന്ന് അറിഞ്ഞതില്‍ സന്തോഷം. ഇത് വ്യാജമാണെന്ന് അല്ലേ പറഞ്ഞത്. ട്വിച്ചില്‍ ലൈവ് കിട്ടും. ഫുള്‍ കണ്ടിട്ട് തെളിയിക്ക് എന്നും ബ്ലെസ്ലിയുടെ സഹോദരന് പറയുന്നുണ്ട്. പിന്നെ നിമിഷ ഉന്നയിച്ച ബാക്കി കാര്യങ്ങള്‍ക്ക് ബ്ലെസ്ലി തകന്നെ നിങ്ങള്‍ക്ക് മറുപടി തരുന്നതാണ്. അത് ഞാനല്ല തരേണ്ടത്. അവന് ഫോണ്‍ കിട്ടുമ്പോള്‍ അവന് തന്നെ മറുപടി തരുമെന്നും സഹോദരന് പറയുന്നുണ്ട്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...