നിന്റെ തഗും മാസ് ഡയലോഗും ഏറ്റെടുത്ത് നിന്റെ ടോക്സിക്ക് ഫാൻസ് അവളെ ഉപദ്രവിച്ചു; നിനക്കും വേറൊരുത്തനും കുറെ ടോക്സിക്ക് ഫാൻസുള്ള കാരണം പലർക്കും കരിയർ പോയി;എല്ലാവരും പോയതോടെ ബ്ലെസ്ലിയോട് റിയാസ് അത് പറയുന്നു!
നിന്റെ തഗും മാസ് ഡയലോഗും ഏറ്റെടുത്ത് നിന്റെ ടോക്സിക്ക് ഫാൻസ് അവളെ ഉപദ്രവിച്ചു; നിനക്കും വേറൊരുത്തനും കുറെ ടോക്സിക്ക് ഫാൻസുള്ള കാരണം പലർക്കും കരിയർ പോയി;എല്ലാവരും പോയതോടെ ബ്ലെസ്ലിയോട് റിയാസ് അത് പറയുന്നു!
നിന്റെ തഗും മാസ് ഡയലോഗും ഏറ്റെടുത്ത് നിന്റെ ടോക്സിക്ക് ഫാൻസ് അവളെ ഉപദ്രവിച്ചു; നിനക്കും വേറൊരുത്തനും കുറെ ടോക്സിക്ക് ഫാൻസുള്ള കാരണം പലർക്കും കരിയർ പോയി;എല്ലാവരും പോയതോടെ ബ്ലെസ്ലിയോട് റിയാസ് അത് പറയുന്നു!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാറായപ്പോൾ ചൂടേറിയ ചർച്ചയാണ് പുറത്ത് നടക്കുന്നത്. ധന്യ, ലക്ഷ്മിപ്രിയ, സൂരജ്, ബ്ലെസ്ലി, റിയാസ്, ദിൽഷ എന്നിവരാണ് പൈനൽ സിക്സായി സ്ഥാനം നേടിയിരിക്കുന്നത്. നാളെ അറിയാം ആരാണ് കിരീടം ചൂടാൻ പോകുന്നതെന്ന്. കഴിഞ്ഞ ദിവസം നേരത്തെ നാലാം സീസണിൽ നിന്നും പുറത്തായ മത്സരാർഥികളെല്ലാം തിരികെ വീട്ടിലേക്ക് എത്തിയിരുന്നു. പതിനാല് പേരും തിരികെ വന്ന് നിരവധി ബോംബുകൾ ഫൈനലിസ്റ്റുകളുടെ മനസിൽ ഇട്ടശേഷമാണ് പുറത്തേക്ക് പോയത്.
അതിന്റെ പേരിൽ വീണ്ടും ഹൗസിൽ പൊട്ടിത്തെറികൾ നടക്കുകയാണ്. റിയാസും ബ്ലെസ്ലിയും തമ്മിലാണ് ഇപ്പോൾ വാക്ക്തർക്കം നടക്കുന്നത്. ഡെയ്സിയെ ചൊല്ലിയാണ് പ്രശ്നങ്ങൾ നടക്കുന്നത്. ബ്ലെസ്ലിയുടെ ടോക്സിക്ക് ഫാൻസ് കാരണം ഡെയ്സിക്ക് കരിയറിലും ജീവിതത്തിലും നിരവധി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞാണ് റിയാസ് ബ്ലെസ്ലിയോട് ദേഷ്യപ്പെടുന്നത്. ‘നീ ഡെയ്സി സിഗരറ്റ് വലിക്കുന്നുവെന്നത് നിരന്തരം പറഞ്ഞ് അവളെ നാണം കെടുത്തി. അവൾ എവിക്ടായി പോയശേഷവും നീ അത് ആവർത്തിച്ചുകൊണ്ടിരുന്നു.’
‘നിന്റെ തഗും മാസ് ഡയലോഗും ഏറ്റെടുത്ത് നിന്റെ ടോക്സിക്ക് ഫാൻസ് അവളെ ഉപദ്രവിച്ചു. അവൾ തന്നെ നിന്നോട് അത് പറഞ്ഞില്ലേ?. നീ ഇനി എങ്ങനെയാണ് അത് ശരിയാക്കി കൊടുക്കാൻ പോകുന്നത്. നിനക്കും വേറൊരുത്തരും കുറെ ടോക്സിക്ക് ഫാൻസുള്ള കാരണം കരിയർ നഷ്ടപ്പെട്ടവരും വിഷമിക്കുന്നവരും നിരവധിയാണ്.’
‘ആ ടോസ്ക്കിക്ക് ഫാൻസ് കാരണം നിനക്കും ദിൽഷയ്ക്കും കുറച്ച് വോട്ട് കിട്ടുമായിരിക്കും അല്ലാതെ വലിയ ഗുണമൊന്നും ഇല്ല. നീ ഇനി നിന്റെ ഫാൻസിനെ ഉപദേശിച്ചില്ലെങ്കിലും ഡെയ്സി ഉയരങ്ങളിലേക്ക് പോകും’ എന്നാണ് റിയാസ് ബ്ലെസ്ലിയോട് ദേഷ്യപ്പെട്ട് പറയുന്നത്. ഇതിന് മറുപടിയായി ബ്ലെസ്ലി പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഡെയ്സിക്ക് സംഭവിച്ചതിനെല്ലാം എനിക്ക് ജീവനുണ്ടെങ്കിൽ ഞാൻ പരിഹാരം കണ്ടിരിക്കും. അവൾ ഞാൻ പറഞ്ഞതിന്റെ പേരിൽ പുകവലി ഉപേക്ഷിച്ചെങ്കിൽ ഞാൻ അതിൽ അഭിമാനിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും നിനക്ക് പറയാം. ഞാൻ ഇവിടെ നിൽപ്പുണ്ട്. അല്ലാതെ ഈ വീട് വിട്ട് പുറത്തുപോയി ഫാൻസ് ടോക്സിക്കാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്താൻ നോക്കണ്ട’ എന്നാണ് ബ്ലെസ്ലി പറഞ്ഞത്.
ദിൽഷയ്ക്ക് റോബിൻ പുറത്തെ അവസ്ഥയെങ്ങനെയാണെന്നും എന്ത് സംഭവിച്ചാലും ദിൽഷ ജയിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം ബ്ലെസ്ലി ദിൽഷയോട് അപമര്യാദയായി പെരുമാറിയെന്നത് ജാസ്മിൻ അടക്കമുള്ളവർ ഹൗസിൽ വെച്ച് പറഞ്ഞതിനാൽ ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നവർ പോലും ബ്ലെസ്ലിയോട് അകലം പാലിക്കുകയാണ്.
ദിൽഷയ്ക്ക് ഇപ്പോൾ റോബിൻ ഫാൻസിന്റേയും പിന്തുണ ലഭിക്കുന്നുണ്ട്. കാരണം തന്റെ ബെസ്റ്റ് ഫ്രണ്ടാണ് ദിൽഷയെന്നും തന്നെ സ്നേഹിക്കുന്നവർ ദിൽഷയ്ക്ക് വോട്ട് ചെയ്യണമെന്നും റോബിൻ ആവശ്യപ്പെട്ടിരുന്നു. ദിൽഷാ ജയിക്കുകയാണെങ്കിൽ അതിൽ റോബിൻ ഫാൻസിന്റെ പങ്ക് വലുതായിരിയ്ക്കും.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...