Connect with us

ദില്ഷയ്ക്ക് എതിരെ എന്തോ തെളിവൊക്കെ പുറത്ത് വിടും എന്നു ഭീഷണി; രണ്ട് ടോക്സിക് മത്സരാർത്ഥികളുടെയും, അവരുടെ ടോക്സിക് ഫാന്സിന്റെയും ലൗ ട്രാക്കിനും പെണ്ണിനും വേണ്ടിയുള്ള അടി; റോബിൻ – ദിൽഷ – ബ്ലെസ്ലി ലൗ ട്രാക്ക് നാൾ വഴികളിലൂടെ!

TV Shows

ദില്ഷയ്ക്ക് എതിരെ എന്തോ തെളിവൊക്കെ പുറത്ത് വിടും എന്നു ഭീഷണി; രണ്ട് ടോക്സിക് മത്സരാർത്ഥികളുടെയും, അവരുടെ ടോക്സിക് ഫാന്സിന്റെയും ലൗ ട്രാക്കിനും പെണ്ണിനും വേണ്ടിയുള്ള അടി; റോബിൻ – ദിൽഷ – ബ്ലെസ്ലി ലൗ ട്രാക്ക് നാൾ വഴികളിലൂടെ!

ദില്ഷയ്ക്ക് എതിരെ എന്തോ തെളിവൊക്കെ പുറത്ത് വിടും എന്നു ഭീഷണി; രണ്ട് ടോക്സിക് മത്സരാർത്ഥികളുടെയും, അവരുടെ ടോക്സിക് ഫാന്സിന്റെയും ലൗ ട്രാക്കിനും പെണ്ണിനും വേണ്ടിയുള്ള അടി; റോബിൻ – ദിൽഷ – ബ്ലെസ്ലി ലൗ ട്രാക്ക് നാൾ വഴികളിലൂടെ!

ജനപ്രീയ പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ആരാകും ഈ സീസണിലെ വിജയി എന്നറിയാനായി ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. താരങ്ങളും പ്രേക്ഷകരും ഒരുപോലെ ആകാംഷയോടെ കാത്തിരിക്കുകയാണ് വിന്നറുടെ കരങ്ങള്‍ മോഹന്‍ലാല്‍ പിടിച്ചുയർത്തുന്ന നിമിഷത്തിനായി.

ഫെെനലിന് മുമ്പായി രസികനൊരു സർപ്രെെസും ബിഗ് ബോസ് ഇന്നലെ താരങ്ങള്‍ക്ക് നല്‍കിയിരുന്നു. ആദ്യം പുറത്തായ ജനകി മുതല്‍ ഏറ്റവും ഒടുവിലായി പുറത്തായ റോണ്‍സനെ അടക്കം തിരികെ ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടുവന്നു.

അങ്ങനെ എല്ലാവരും തിരിച്ചു പോയപ്പോൾ റോബിൻ – ദിൽഷ – ബ്ലെസ്ലി ട്രാക്ക് വലിയ ചർച്ച ആയി.അത്തരത്തിൽ ഒരു കുറിപ്പ് ആണ് വൈറലാകുന്നത് . പൂർണ്ണമായി വായിക്കാം ….

“റോബിൻ – ദിൽഷ – ബ്ലെസ്ലി ലൗ ട്രാക്ക് നാൾ വഴികളിലൂടെ;

പ്രീ പ്ലാൻ ചെയ്തു ക്ളീഷേ ലൗ ട്രാക്ക് പിടിക്കാൻ BB വീട്ടിലേക്ക് ബ്ലെസ്ലി. അവനെക്കാൾ ക്ളീഷേ ആയത് കൊണ്ടും 8 മാസം മുൻപ് പഠിച്ചു വെച്ച ഫ്രഷ് സ്ട്രാറ്റജി ആയത് കൊണ്ടും ഇതേ ലൗ ട്രാക്ക് പിടിച്ചു റോബിൻ . ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഇവന്മാരെ ഊറ്റി ജീവിക്കാൻ ദിൽഷ. No പറഞ്ഞിട്ടും പിന്നാലെ നടന്നു ഏറ്റവും നിലവാരം കുറഞ്ഞ ടോക്സിക് ഗെയിം കളിച്ചു ബ്ലെസ്ലി പുറത്ത് ക്യൂട്ട്നസ് ഇമേജ് സ്വപ്നം കാണുന്നു.

റോബിൻ വോട്ട് കിട്ടാനും മണ്ടൻ ബ്ലെസ്ലി കാരണം ദുഃഖ പുത്രി ഇമേജ് ഉണ്ടാക്കാനും വീട്ടിൽ ഇല്ലാത്ത റോബിനെയും വീട്ടിലുള്ള ബ്ലേസ്‌ലിയെയും ഗെയിം പ്ലാൻ ആക്കി ദിൽഷ. ജാസ്മിൻ വന്നു പറഞ്ഞു പുറത്ത് ഉള്ള നെഗറ്റീവ്‌ ഇമ്പാക്റ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞു ഒറ്റയാൻ നാടകം കളിച്ചു കൊണ്ട് ബ്ലെസ്ലി.

ബ്ലെസ്ലിയുടെ ടോക്സിക് ഗെയിം പുറത്ത് നിന്ന് കണ്ട സംരക്ഷകൻ ചമഞ്ഞു കൊണ്ടുള്ള റോബിന്റെ ബ്ലേസ്‌ലിയേക്കാൾ ടോക്സിക് ഉപദേശം. തന്റെതല്ലാത്ത കാരണത്താൽ വേർ പിരിയേണ്ടി വന്ന കാമുകൻ ആയി ബ്ലെസ്ലി, തന്റെ അനിയനെ നഷ്ടപ്പെട്ട ദിൽഷ എന്നിവർ ഏകാംഗ നാടകം, ക്യാമറ നോക്കി കരയൽ ഊഞ്ഞാലാട്ടം.

ഇനി വീടിനു പുറത്ത്.

ലോകോത്തര വൃത്തികെട്ട ഊള ടോക്സ്ക് ഗെയിം ആണ് ബ്ലെസ്ലി കളിക്കുന്നത് എന്നു മനസ്സിലായിട്ടും ബ്ലെസ്ലി ദില്ഷയെ വിടാതെ പിന്തുടർന്നതിനാൽ അതൊക്കെ ക്യൂട്ട് ലൗ സ്റ്റോറി ആക്കുന്ന ബ്ലെസ്ലി ഫാൻസ്. റിയാസിനെ ഔട്ട് ആക്കാൻ നോക്കി പരജയപ്പെട്ടു എന്നാൽ റിയാസിനെ വിന്നർ അക്കാതിരിക്കാൻ ദില്ഷയ്ക്ക് വോട്ട് കൊടുക്കാൻ റോബിൻ ആർമി.

ബ്ലെസ്ലി താൻ ചെയ്ത തെറ്റുകൾ തുറന്ന് പറഞ്ഞു കുറ്റ സമ്മതം നടത്തിയത് ആഘോഷിച്ചു ബ്ലെസ്ലി ഫാൻസ്. ഇത്രയും നാൾ ചെയ്ത കുറ്റങ്ങൾ അംഗീകരിച്ചു.ഡോക്ടർ ദില്ഷയെ വിടാതെ പിന്തുടരുന്നതിൽ അഭിമാനം കൊള്ളുന്ന റോബിൻ ഫാൻസ്. റോബിൻ ബ്ലെൽസിയെ കാട്ടു കോഴി ആക്കിയത്തിൽ പ്രതിഷേധിച്ചു ബ്ലെസ്ലി ഫാൻസ്.

അവർ ദില്ഷയ്ക്ക് എതിരെ എന്തോ തെളിവൊക്കെ പുറത്ത് വിടും എന്നു ഭീഷണി. ബ്ലെസ്ലിയ്ക്കും ഫാന്സിനും ചാറ്റ് സ്ക്രീൻഷോട്ട് ഉൾപ്പെടെ ‘വെളിച്ചത്ത് കൊണ്ട് വരാൻ’ മുടിക്കന്മാർ ആണെന്ന് റോബിന് അറിയാവുന്നത് കൊണ്ട് അവൻ തെലുങ്ക് സിനിമാ സ്റ്റൈലിൽ ജനാധിപത്യ രാജ്യത് ആരെയോ എന്തോ ചെയ്യുമെന്ന് പറഞ്ഞു ലൈവ് ഭീഷണി.

ചുരുക്കി പറഞ്ഞാൽ ബിഗ്ഗ് ബോസ്സ് ചരിത്രത്തിൽ ആദ്യമായി രണ്ട് ടോക്സിക് മത്സരാർത്ഥികളുടെയും, അവരുടെ ടോക്സിക് ഫാന്സിന്റെയും ലൗ ട്രാക്കിനും പെണ്ണിനും വേണ്ടിയുള്ള അടി, ബിഗ്ഗ് ബോസ്സ് വീട്ടിൽ നിന്ന് തെരുവിലേക്ക് എത്തിയിരിക്കുന്നു. രണ്ട് സ്ഥലത്തു നിന്നും വോട്ട് പ്രതീക്ഷിച്ചു ദില്ഷയും ദിൽഷ ഫാൻസും. ഒരു കാര്യം ഉറപ്പിച്ചു പറയാം.

ഇജ്ജാതി ഊള വെടല ആളുകൾക്ക് ഇടയിൽ റിയാസും റിയാസ് ഫാൻസും ഇല്ല. ബോധവും വിവരവും വിവേകവും ഉള്ള മലയാളികൾ എന്തു വേണമെന്ന് തീരുമാനിക്കട്ടെ.. എന്നവസാനിക്കുന്നു കുറിപ്പ്.

https://youtu.be/gJHo3dhhjLI

about biggboss

More in TV Shows

Trending