Connect with us

ബി​ഗ് ബോസ് ഹൗസിൽ‌ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്, പലരും പ്രവോക്ക് ചെയ്ത് നമ്മളെകൊണ്ട് പലതും ചെയ്യിപ്പിക്കാനും പറയിപ്പിക്കാനും നോക്കും ; റിതു മന്ത്ര പറയുന്നു !

TV Shows

ബി​ഗ് ബോസ് ഹൗസിൽ‌ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്, പലരും പ്രവോക്ക് ചെയ്ത് നമ്മളെകൊണ്ട് പലതും ചെയ്യിപ്പിക്കാനും പറയിപ്പിക്കാനും നോക്കും ; റിതു മന്ത്ര പറയുന്നു !

ബി​ഗ് ബോസ് ഹൗസിൽ‌ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്, പലരും പ്രവോക്ക് ചെയ്ത് നമ്മളെകൊണ്ട് പലതും ചെയ്യിപ്പിക്കാനും പറയിപ്പിക്കാനും നോക്കും ; റിതു മന്ത്ര പറയുന്നു !

സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധനേടിയിട്ടുള്ള റിതു മന്ത്ര പ്രേക്ഷക ശ്രദ്ധ നേടിയത് ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. സീസൺ 3 യിലെ സജീവ മത്സരാർത്ഥിയായിരുന്നു റിതു. ഒരു സിനിമയിൽ അഭിനയിച്ചിട്ട് ലഭിക്കാത്ത അത്രയും ശ്രദ്ധ തനിയ്ക്ക് ലഭിച്ചത് ബി​ഗ് ബോസിലൂടെയാണെന്ന് താരം പലപ്പോഴും പറഞ്ഞിരുന്നു. ​

ഗായിക, മോഡൽ, നടി തുടങ്ങിയ ലേബലുകളിലാണ് റിതു ബി​ഗ് ബോസിലേക്ക് എത്തിയത്. ബി​ഗ് ബോസ് മൂന്നാം സീസൺ കഴിഞ്ഞപ്പോഴേക്കും മോശമല്ലാത്ത പ്രശസ്തിയും റിതുവിന് ലഭിച്ചു. ബി​ഗ് ബോസിൽ വന്നശേഷമാണ് കരിയറിലും റിതുവിന് ഉയർച്ചകൾ വന്ന് തുടങ്ങിയത്.അഭിനയവും പാട്ടുമെല്ലാമായി തിരക്കിലായ റിതു ബി​ഗ് ബോസിന് ശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഒരു ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ. ‘ബി​ഗ് ബോസിലേക്ക് പോകും മുമ്പ് ഞാനെന്ന ഒരാളുണ്ടെന്ന് ഈ മേഖലയിലുള്ള കുറച്ച് പേർക്ക് മാത്രമാണ് അറിയാമായിരുന്നത്.’

‘ഇപ്പോൾ എല്ലാവർക്കും അറിയാം. ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്. തെലുങ്കിലടക്കം സിനിമകൾ ചെയ്യുന്നുണ്ട്. കൂടാതെ ഞാൻ പാടുമെന്ന് ചിലർക്കെങ്കിലും അറിയാമായിരുന്നുവെങ്കിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്. പാട്ടും അഭിനയവുമൊക്കെയായി ലൈഫ് അൽപ്പം തിരക്ക് നിറഞ്ഞതായിട്ടുണ്ട്.”അമ്മയാണ് ഒറ്റക്കുട്ടിയായിട്ടും വീട്ടിൽ പിടിച്ച് നിർത്താതെ സ്വപ്നങ്ങൾക്ക് പിന്നാലെ പറക്കാൻ അനുവദിച്ചത്. ബി​ഗ് ബോസ് ഹൗസിൽ‌ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. പലരും പ്രവോക്ക് ചെയ്ത് നമ്മളെകൊണ്ട് പലതും ചെയ്യിപ്പിക്കാനും പറയിപ്പിക്കാനും നോക്കും. നമ്മളുടെ ചിന്തകളെ വളച്ചൊടിക്കാനുള്ള ശ്രമവും കൂടുതലായിരിക്കും അവിടെ.’

‘നാലാം സീസൺ തുടർച്ചയായി കണ്ടിട്ടില്ല. പക്ഷെ ചെറിയ വീഡിയോകളൊക്കെ കണ്ടിട്ടുണ്ട്. അമ്മ ബി​ഗ് ബോസ് പ്രേക്ഷകയാണ്. സൂരജിനൊക്കെ വോട്ട് ചെയ്യണമെന്ന് പറയുന്നത് കേൾക്കാം. ലക്ഷ്മിപ്രിയയെ പരിചയമുണ്ട്. കാരണം നിരവധി ഉദ്ഘാടനങ്ങൾ‌ ഞങ്ങൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. മറ്റുള്ള ആളുകളെ പരിചയമില്ല.’ഇപ്പോൾ ‍ഞാനും എന്റെ അമ്മയും അടങ്ങുന്നതാണ് കുടുംബം. ഉയരമുള്ളത് കൊണ്ട് വിവാഹം നടക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പലരും എന്റെ അമ്മയോടും എന്നോടും പറഞ്ഞിട്ടുണ്ട്. പണ്ടൊക്കെ സ്ഥിരമായി എല്ലാവരും കളിയാക്കുമായിരുന്നു.”

പക്ഷെ യഥാർഥത്തിൽ ഉയരമുള്ളതുകൊണ്ടാണ് എനിക്ക് മോഡലിങ് ചെയ്യാൻ പറ്റുന്നതും ബി​ഗ് ബോസിൽ മത്സരിക്കാൻ പോകാൻ സാധിച്ചതും. ഉയരമുള്ളതിനാലാണ് ഇന്ന് കാണുന്ന സൗഭാ​ഗ്യങ്ങൾ എനിക്കുള്ളത്. അതിനാൽ തന്നെ വിവാഹം നടക്കില്ല ഉയരം കാരണമായി മുടങ്ങും എന്നൊന്നും ചിന്തിക്കുന്നില്ല’ റിതു മന്ത്ര പറയുന്നു.

More in TV Shows

Trending