വിവാഹത്തിന് മുമ്പേ റഹ്മാന് 3 കണ്ടീഷന്‍സ് ഉണ്ടായിരുന്നു! ഞാനും ഭാര്യയും നേരത്തെ പിരിയേണ്ടവര്‍ ആയിരുന്നു: എ.ആര്.റഹ്മാന്
വിവാഹത്തിന് മുമ്പ് താനും ഭാര്യയും നേരത്തെ പിരിയേണ്ടവര്‍ ആയിരുന്നെന്ന് എ.ആര്.റഹ്മാന്. വിവാഹത്തിനു മുമ്പ് തന്നെ പരസ്പരം മനസിലാക്കണമെന്ന നിര്‍ബന്ധ ബുദ്ധി എ.ആര്.റഹ്മാനുണ്ടായിരുന്നു. തന്റെ ഭാര്യയോട് വിവാഹത്തിന് മുമ്പായി തന്റെ രീതികളെ കുറിച്ചും മറ്റു പറഞ്ഞിട്ടുണ്ടെന്നും ഇല്ലായിരുന്നെങ്കില്‍ തങ്ങള്‍ നേരത്തെ തന്നെ പിരിയുമായിരുന്നെന്നും അദ്ദേഹം പറയുന്നു.
മുന്‍കൂട്ടി തീരുമാനിച്ച ഒരു വിരുന്നില്‍ പങ്കെടുക്കേണ്ടി വന്നാലും, ഒരു പാട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വന്നാല്‍ അതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും വിവാഹത്തിനു മുമ്പേ അദ്ദേഹം സൈറയോട് പറഞ്ഞിരുന്നു. കൂടാതെ വിവാഹവുമായി ബന്ധപ്പെട്ട് മൂന്നു നിബന്ധനകളായിരുന്നു അമ്മ കരീമ ബീഗത്തോട് റഹ്മാന് മുന്നോട്ടു വച്ചത്. വിദ്യാഭ്യാസം, സംഗീതത്തോടുള്ള ആദരവ്, മനുഷ്യത്വം ഇത് മൂന്നുമായിരുന്നു പങ്കാളിയെ കുറിച്ചുള്ള റഹ്മാന്റെ സങ്കല്പങ്ങള്. റഹ്മാന്റെ ആദ്യത്തെ രണ്ടുകാര്യവും അമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നതായിരുന്നു.
എന്നാല്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ നിബന്ധന മനസ്സിലാക്കാന്‍ അമ്മയ്ക്ക് അല്പം പ്രയാസമായിരുന്നു. അതായിരുന്നു റഹ്മാനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതും. അങ്ങനെ ഒരു ദിവസം പള്ളിയില്‍ പ്രാര്‍ഥനാ നിര്‍ഭരയായി നില്ക്കുന്ന ഒരു പെണ്‍കുട്ടിയെ കരീമ ബിഗം കണ്ടു. സൈറയുടെ സഹോദരി മെഹര്‍ ആയിരുന്നു അത്. തുടര്‍ന്ന് കരീമ ബീഗം റഹ്മാന്റെ ആലോചനയുമായി മെഹറിന്റെ വീട്ടിലെത്തി. അപ്പോഴാണ് മെഹര്‍ വിവാഹിതയാണെന്ന് അറിഞ്ഞത്. ആ വീട്ടിലെത്തിയ കരീമ ബീഗം അവിടെവച്ച് മെഹറിന്റെ സഹോദരി സൈറ ബാനുവിനെ കണ്ടു. റഹ്മാന് ഇണങ്ങിയ വധുവാണ് സൈറയെന്ന് അമ്മയ്ക്ക് ഇഷ്ടായി. അങ്ങനെയായിരുന്നു റഹ്മാന് സൈറയെ വിവാഹം കഴിക്കുന്നത്.
സൈറ അധികം ക്യാമറയ്ക്ക് മുന്നില്‍ വരാറില്ല. കൂടാതെ റഹ്മാന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ അവര്‍ കാര്യമായി ഇടപെടാറില്ല. എന്നാല്‍ റഹ്മാന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ സൈറ എന്നത് പകല്‍ പോലെ സത്യവും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...