
Malayalam
തന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായി…, അമ്മയുമായി തനിക്ക് യാതൊരുവിധ പ്രശ്നമില്ലെന്നും ഐശ്വര്യ ഭാസ്കര്‍
തന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായി…, അമ്മയുമായി തനിക്ക് യാതൊരുവിധ പ്രശ്നമില്ലെന്നും ഐശ്വര്യ ഭാസ്കര്‍

മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്കര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായി എത്തിയ ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തില്‍ നായിക ഐശ്വര്യ ആയിരുന്നു. മലയാള സിനിമയില്‍ ഒരുകാലത്തു വളരെയേ നല്ല സിനിമാ ജോഡികളായിരുന്നു ഐശ്വര്യ ഭാസ്കാറും,മോഹന്‍ലാലും. നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ.
എന്നാല്‍ കുറച്ച് നാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം. ജോലിയില്ലാത്തതിനാല്‍ തെരുവുകള്‍ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നും ഐശ്വര്യ പറയുന്നു. എനിക്ക് ജോലിയില്ല. സാമ്പത്തികമായി ഒന്നുമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ.
മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും എന്നും ഐശ്വര്യ പറഞ്ഞു. തനിക്ക് സിനിമകള്‍ ചെയ്യാന്‍ താല്പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നുണ്ട്
എന്നാല്‍, ഈ അഭിമുഖത്തിനു ശേഷം തന്നെക്കുറിച്ച് പല തെറ്റിദ്ധാരണകളും ഉണ്ടായെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ. തനിക്ക് അമ്മ ലക്ഷ്മിയുമായി യാതൊരു പ്രശ്നവുമില്ലെന്ന് ഐശ്വര്യ പറഞ്ഞു. എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അമ്മയുമായി തനിക്ക് യാതൊരുവിധ പ്രശ്നമില്ലെന്നും അവര്‍ വ്യക്തമാക്കി.
അമ്മ എന്നെ വളര്‍ത്തി, പഠിപ്പിച്ചു. പിന്നീട് ജീവിക്കാനുള്ളത് കണ്ടെത്തേണ്ടത് തന്റെ കടമയാണ്. താന്‍ തന്റെ മകളെ നോക്കിയെന്നും അവള് ഇനി അദ്ധ്വാനിച്ച് ജീവിച്ചോളുമെന്നും ഐശ്വര്യ വ്യക്തമാക്കി. മാതാപിതാക്കളെയോ മക്കളെയോ ആശ്രയിച്ച് ഒരിക്കലും ജീവിക്കരുതെന്നും ഐശ്വര്യ പറഞ്ഞു. സിനിമയില്‍ സുഹൃത്തുക്കളെ പ്രതീക്ഷിക്കരുതെന്നും ഐശ്വര്യ പറയുന്നു. രണ്ടാമത് സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ നയന്‍താരയെ പോലെ എല്ലാവര്ക്കും സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ഐശ്വര്യ വ്യക്തമാക്കുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...