Connect with us

മരിക്കുമ്പോള്‍ ഇടാന്‍ വെച്ചിരിക്കുന്ന പാട്ടാണ് അത്; തന്റെ ലക്ഷ്യം സംഗീതമാണ്, ജോലി മാത്രമായാണ് സിനിമയെ കരുതുന്നതെന്നും വിനായകന്‍

Malayalam

മരിക്കുമ്പോള്‍ ഇടാന്‍ വെച്ചിരിക്കുന്ന പാട്ടാണ് അത്; തന്റെ ലക്ഷ്യം സംഗീതമാണ്, ജോലി മാത്രമായാണ് സിനിമയെ കരുതുന്നതെന്നും വിനായകന്‍

മരിക്കുമ്പോള്‍ ഇടാന്‍ വെച്ചിരിക്കുന്ന പാട്ടാണ് അത്; തന്റെ ലക്ഷ്യം സംഗീതമാണ്, ജോലി മാത്രമായാണ് സിനിമയെ കരുതുന്നതെന്നും വിനായകന്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് വിനായകന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെവളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ലക്ഷ്യം സംഗീതമാണെന്ന് പറയുകയാണ് വിനായകന്‍.

ജോലി മാത്രമായാണ് സിനിമയെ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിന്തിക്കാന്‍ പറ്റുന്ന മ്യൂസിക്കും ഡാന്‍സ് ചെയ്യാന്‍ പറ്റുന്ന മ്യൂസിക്കുമുണ്ടാക്കണം. വാക്കുകള്‍ക്ക് അധികം വില കൊടുക്കുന്നില്ല. 56 പാട്ടുകള്‍ ചിട്ടപ്പെടുത്തി വെച്ചതായും വിനായകന്‍ വ്യക്തമാക്കി.

‘പുഴുപുലികള്‍…’ പുതിയതായി ഉണ്ടാക്കിയ ഒരു ഹമ്മിങാണെന്നും പഴയതില്‍ നിന്നും എടുത്തുവെച്ചാല്‍ പുതിയതായി ഉണ്ടാക്കാന്‍ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് പുതിയ പാട്ടുണ്ടാക്കാക്കാമെന്ന് തീരുമാനിച്ചതെന്നും വിനായകന്‍ പറഞ്ഞു. മരിക്കുമ്പോള്‍ ഇടാന്‍ വെച്ചിരിക്കുന്ന പാട്ടാണ് പുഴുപുലികളെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിനിമയിലെ ഛായാഗ്രഹണവും എഡിറ്റിങും ഒഴികെ ബാക്കി എല്ലാ വിഭാഗവും കൈകാര്യം ചെയ്യാന്‍ താത്പര്യമുണ്ടെന്നും വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമയം കളയാനില്ല അത് കൊണ്ടാണ് ഛായാഗ്രഹണവും എഡിറ്റിങും ചെയ്യാത്തത്.

വേറെയും കാര്യങ്ങള്‍ ചെയ്യാനുണ്ട്. കമാന്റ് മാത്രമാണ് ഇഷ്ടം. സക്രിപ്റ്റ് വലിച്ച് എഴുതില്ലെന്നും എഴുതിയ സ്‌ക്രിപ്റ്റ് ആകെ മൂന്ന്-നാല് പേജ് മാത്രമേയുള്ളൂവെന്നും വിനായകന്‍ പറഞ്ഞു. ജോലിയുടെ ഭാഗമായി അവസാനമായി കണ്ട സിനിമ പടയാണെന്നും ജനത്തിന് മുന്നില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് സിനിമ കാണാന്‍ പോകാത്തതെന്നും വിനായകന്‍ വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top