
Malayalam
എക്സിക്യൂട്ടിവ് കമ്മിറ്റി എന്റെ രാജി അംഗീകരിച്ചു; A.M.M.Aയ്ക്ക് നന്ദി’; കുറിപ്പുമായി ഹരീഷ് പേരടി
എക്സിക്യൂട്ടിവ് കമ്മിറ്റി എന്റെ രാജി അംഗീകരിച്ചു; A.M.M.Aയ്ക്ക് നന്ദി’; കുറിപ്പുമായി ഹരീഷ് പേരടി

അമ്മ സംഘടനയില്‍ നിന്നും ഔദ്യോഗികമായി രാജിവെച്ച് നടന് ഹരീഷ് പേരടി. ജൂണ്‍ പതിനഞ്ചാം തിയതി നടന്ന അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ തന്റെ രാജി അംഗീകരിച്ചതായി ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
”സന്തോഷ വാര്‍ത്ത.. A.M.M.Aയുടെ 15/6/2022 ലെ എക്സിക്യൂട്ടിവ് കമ്മിറ്റി എന്റെ രാജി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ അറിയിച്ചു.. .A.M.M.A ക്ക് നന്ദി’ ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞു.
ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ നടപടിയിലെ സംഘടനയുടെ മെല്ലെപ്പോക്കിന് പിന്നാലെയാണ് അമ്മയില്‍ നിന്നും രാജിവയ്ക്കുകയാണെന്ന് ഹരീഷ് പേരടി അറിയിച്ചത്.
‘A.M.M.A യുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂര്വ്വം അഭ്യര്‍ത്ഥിക്കുന്നു.
എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു. സ്നേഹപൂര്‍വ്വം’ എന്നാണ് രാജി അറിയിച്ചു കൊണ്ട് ഹരീഷ്പേരടി കുറിച്ചത്.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...