
News
‘വാസ്തവവിരുദ്ധം, അസംബന്ധം, ഭ്രാന്ത്’; പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി ആംബര്‍ ഹേഡ്
‘വാസ്തവവിരുദ്ധം, അസംബന്ധം, ഭ്രാന്ത്’; പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി ആംബര്‍ ഹേഡ്

കഴിഞ്ഞ കുറച്ച് നാളുകളായി ഹോളിവുഡ് നടന് ജോണി ഡെപ്പും നടി ആംബര്‍ ഹേഡും തമ്മിലുള്ള വാര്‍ത്തകളാണ് നിറഞ്ഞ് നിന്നിരുന്നത്. മാനനഷ്ടക്കേസില്‍ ഡെപ്പിന് അനുകൂലമായി വിധിയും വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി വാര്‍ത്തകളാണ് പ്രചരിച്ചത്.
ഇപ്പോഴിതാ അക്വമാന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ഒഴിവാക്കിയെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആംബര്‍ ഹേഡ്. വാര്‍ത്ത തീര്‍ത്തും അസംബന്ധം ആണെന്നാണ് നടി പറയുന്നത്. ‘വാസ്തവവിരുദ്ധം, അസംബന്ധം, ഭ്രാന്ത്’ എന്നാണ് നടി അഭ്യൂഹത്തെക്കുറിച്ച് പ്രതികരിച്ചത്.
ബിഗ് ബജറ്റ് ചിത്രമായ അക്വാമാന് ആന്‍ഡ് ദ് ലോസ്റ്റ് കിങ്ഡത്തില്‍ നിന്നും നടിയെ പൂര്‍ണമായും ഒഴിവാക്കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ജോണി ഡെപ്പുമായുള്ള കേസ് മൂലമാണ് ഇത് എന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.
അക്വാമാന്റെ രണ്ടാം ഭാഗത്തില്‍നിന്ന് ആംബര്‍ ഹേഡിനെ ഒഴിവാക്കണമെന്ന് വലിയ തോതില്‍ ആവശ്യം ഉയര്‍ന്നിരുന്നു. രണ്ട് മില്ല്യണിലേറെ പേര് ഇത് സംബന്ധിച്ച ഹര്‍ജിയില്‍ ഒപ്പുവെച്ചിരുന്നു. ചേഞ്ച് ഡോട്ട് ഓആര്‍ജി എന്ന വെബ്സൈറ്റ് വഴി ഡിജിറ്റലായാണ് ഒപ്പുശേഖരണം നടന്നത്.
മേരാ രാജകുമാരിയായാണ് ആംബര്‍ ഹേഡ് അക്വാമാനിലെത്തിയത്. ജേസണ്‍ മോമോ ആണ് നായകന്. ആംബര്‍ ഹേഡുമായുള്ള കേസ് നടക്കുന്നതുകൊണ്ട് ജോണി ഡെപ്പിനെ പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ എന്ന ചിത്രത്തിന്റെ അഞ്ചാംഭാഗത്തില്‍ നിന്ന് ഡിസ്നി ഒഴിവാക്കിയിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...