Connect with us

‘ഈ കേസില്‍ അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് തോന്നുന്നില്ല, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോകുന്നില്ല, അതിനിനി പോലീസ് ശ്രമിക്കേണ്ടതില്ല റിട്ട. എസ്പി ജോർജ് ജോസഫ്!

News

‘ഈ കേസില്‍ അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് തോന്നുന്നില്ല, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോകുന്നില്ല, അതിനിനി പോലീസ് ശ്രമിക്കേണ്ടതില്ല റിട്ട. എസ്പി ജോർജ് ജോസഫ്!

‘ഈ കേസില്‍ അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് തോന്നുന്നില്ല, ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോകുന്നില്ല, അതിനിനി പോലീസ് ശ്രമിക്കേണ്ടതില്ല റിട്ട. എസ്പി ജോർജ് ജോസഫ്!

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുളള കരുക്കള്‍ നീക്കുകയാണ് അന്വേഷണ സംഘം. പ്രോസിക്യൂഷന്റെ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. സാക്ഷികളെ സ്വാധീനിച്ചും തെളിവുകള്‍ നശിപ്പിച്ചും ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്നാണ് പ്രോസിക്യൂഷന്റെ വാദം.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും പോലീസിന്റെ പിടിവള്ളിയാണ്. ഓഡിയോ റെക്കോര്‍ഡ് ചെയ്ത തിയ്യതി കണ്ടെത്താനായില്ല എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞത് അത് പ്രധാനമാണെന്ന് കോടതി വ്യക്തമാക്കി. എന്നാൽ കൃത്യമായ തിയ്യതി ഏത് എന്നതിൽ കാര്യമില്ലെന്നും ഈ കേസിൽ ഇനി വലിയ പ്രതീക്ഷ ഇല്ലെന്നും റിട്ട. എസ്പി ജോർജ് ജോസഫ് പറയുന്നു. റിപ്പോർട്ടർ ടിവിയോടാണ് ജോർജ് ജോസഫിന്റെ പ്രതികരണം.ജോര്‍ജ് ജോസഫിന്റെ വാക്കുകള്‍: ”വലിയ പ്രതീക്ഷയൊന്നും നല്‍കുന്ന ഒരു കേസ് അല്ല ഇത്. കോടതി എന്താണ് ഇങ്ങനെ പക്ഷപാതപരമായ ഒരു തീരുമാനത്തിലേക്കാണോ പോകുന്നത് എന്നാണ് പൊതുജനങ്ങള്‍ക്ക് തോന്നിത്തുടങ്ങുന്നത്. ജാമ്യം റദ്ദാക്കാന്‍ പോകുന്നില്ല. അതിനിനി പോലീസ് ശ്രമിക്കേണ്ടതില്ല. പള്‍സര്‍ സുനി കുറ്റം ചെയ്‌തെങ്കിലും ആരാണ് ചെയ്യിച്ചത് എന്ന് പോലീസിന്റെ ന്യായമായ അന്വേഷണം പോയത് ദിലീപിലേക്കാണ്. എന്നാല്‍ കോടതി അത് അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല”.കാരണം അതിന് പല കാരണങ്ങളുണ്ട്. കോടതിയുടെ പേരിലും പല ആരോപണങ്ങളും ഉണ്ട്. ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ട്. ബാലചന്ദ്ര കുമാര്‍ റെക്കോര്‍ഡ് ചെയ്ത ഓഡിയോയിലെ വോയിസിനെ കുറിച്ച് പോലീസിനോ കോടതിക്കോ തര്‍ക്കം വരാന്‍ സാധ്യത ഇല്ല.

ആ ശബ്ദങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിലേക്ക് വരുമ്പോള്‍ ഡേറ്റിന് പ്രാധാന്യമുണ്ടെന്ന് പറയുന്നു”ഏത് തിയ്യതിയില്‍ റെക്കോര്‍ഡ് ചെയ്തു എന്നത് കിട്ടിയില്ലെങ്കിലും ബാലചന്ദ്ര കുമാറിന്റെ ഫോണില്‍ ആണ് ഇത് റെക്കോര്‍ഡ് ചെയ്തത് എന്നുളള കാര്യം തെളിയുമല്ലോ. ഏകദേശം കാലഘട്ടം ഏതാണെന്ന് അറിയാം. കൃത്യമായ തിയ്യതി കിട്ടിയില്ല എന്നേ ഉളളൂ. അതേക്കുറിച്ച് കോടതി ഇപ്പോള്‍ അതേക്കുറിച്ച് നിരീക്ഷണം പറയുന്നത് നല്ലതല്ല. വിചാരണ സമയത്ത് തെളിവായി വരുന്നത്”.’ഈ കേസില്‍ അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് തോന്നുന്നില്ല. നീതി കിട്ടാന്‍ സാധ്യത വളരെ കുറവാണ്. ഫ്രഷ് ആയിട്ടുളള ഒരു അന്വേഷണം വേണം എന്നാണ് തനിക്ക് തോന്നുന്നത്. ഇതിന്റെ തുടക്കം മുതല്‍ വീണ്ടും ഒരു അന്വേഷണം പോയാലേ നീതി ലഭിക്കുകയുളളൂ. രണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസില്‍ കോടതി ആദ്യത്തെത് എല്ലാം നിരസിച്ച് പുതിയ അന്വേഷണവും കുറ്റപത്രം നിഷ്‌കര്‍ഷിച്ച കോടതിയാണ്”.

”അതുപോലൊരു പുതിയ അന്വേഷണം ഈ കേസില്‍ വരണം. ഒരു പ്രത്യേക കോടതി ഈ കേസിന് വേണ്ടി നിശ്ചയിച്ചതും ദൂഷ്യം ചെയ്തത് പോലെയാണ് വരുന്നത്. അതിജീവിതയെ വിസ്തരിക്കേണ്ടി വരും അടുത്ത ദിവസങ്ങളില്‍. അവരെ ഒരു തുറന്ന കോടതിയില്‍ വിസ്തരിക്കട്ടെ. ജനങ്ങള്‍ മുഴുവന്‍ കേള്‍ക്കട്ടെ. അതൊരു ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് നടത്താന്‍ പാടില്ലെന്ന് ആ പെണ്‍കുട്ടി കോടതിയില്‍ പറയുകയാണ് വേണ്ടത്”.

‘എന്ത് നടന്നാലും ശരി ഇന്‍ ക്യാമറ പ്രൊസീഡിംഗ്‌സ് ആവശ്യമില്ല. ആ കുട്ടിയുടെ നേരത്തെയുളള വേദന നമ്മള്‍ കണ്ടതാണ്. ഓപ്പണ്‍ കോടതിയില്‍ ജനങ്ങള്‍ കേള്‍ക്കട്ടെ, ജനങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ജോര്‍ജ് ജോസഫ് പറഞ്ഞത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ടുളള പ്രോസിക്യൂഷന്‍ ഹര്‍ജി ഈ മാസം 18ന് പരിഗണിക്കാനായി കോടതി മാറ്റിയിരിക്കുകയാണ്.”

Continue Reading
You may also like...

More in News

Trending

Recent

To Top