Connect with us

സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത തീയതികൾ നിർണ്ണായകം, സംഭാഷണം റെക്കോഡ് ചെയ്ത തീയതികൾ കണ്ടെത്താൻ സാധിച്ചില്ലേങ്കിൽ ആ പറയുന്ന ദിവസം തങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നതടക്കമുള്ള വാദങ്ങൾ നിരത്തി പ്രതിരോധിക്കാൻ പ്രതിഭാഗത്തിന് സാധിക്കും; ആശ ഉണ്ണിത്താൻ

News

സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത തീയതികൾ നിർണ്ണായകം, സംഭാഷണം റെക്കോഡ് ചെയ്ത തീയതികൾ കണ്ടെത്താൻ സാധിച്ചില്ലേങ്കിൽ ആ പറയുന്ന ദിവസം തങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നതടക്കമുള്ള വാദങ്ങൾ നിരത്തി പ്രതിരോധിക്കാൻ പ്രതിഭാഗത്തിന് സാധിക്കും; ആശ ഉണ്ണിത്താൻ

സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത തീയതികൾ നിർണ്ണായകം, സംഭാഷണം റെക്കോഡ് ചെയ്ത തീയതികൾ കണ്ടെത്താൻ സാധിച്ചില്ലേങ്കിൽ ആ പറയുന്ന ദിവസം തങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നതടക്കമുള്ള വാദങ്ങൾ നിരത്തി പ്രതിരോധിക്കാൻ പ്രതിഭാഗത്തിന് സാധിക്കും; ആശ ഉണ്ണിത്താൻ

സംവിധായകൻ ബാലചന്ദ്രകുമാർ പ്രതികളുടെ ശബ്ദം റെക്കോഡ് ചെയ്ത തീയതികൾ കണ്ടെത്തേണ്ടത് കേസിൽ നിർണായകമാണെന്ന് അഡ്വ ആശ ഉണ്ണിത്താൻ. പെൻഡ്രൈവിൽ ശബ്ദം എൻഹാൻസ് ചെയ്തെങ്കിലും റെക്കോഡ് ചെയ്ത ദിവസം കൃത്യമായി പതിയേണ്ടതാണ്. ആ തീയതികൾ കണ്ടെത്താനായി എത്രയും പെട്ടെന്ന് തന്നെ അധികൃതർ ശ്രമിക്കണമെന്നും ആശാ ഉണ്ണിത്താൻ പറഞ്ഞു. ബാലചന്ദ്രകുമാർ കൈമാറിയ പെൻഡ്രൈവ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ തീയതി കണ്ടെത്താൻ സാധിച്ചില്ലെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയം സംബന്ധിച്ച്
ഒരു ചാനൽ ചർച്ചയിലാണ് ആശ ഉണ്ണിത്താന്റെ പ്രതികരണം

ബാലചന്ദ്രകുമാർ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത തീയതികൾ കേസിൽ നിർണായകമാണ്. ബാലചന്ദ്രകുമാർ കുറേ തീയതികൾ കേസിൽ പറഞ്ഞിട്ടുണ്ട്. സംഭാഷണം റെക്കോഡ് ചെയ്ത തീയതികൾ കണ്ടെത്താൻ സാധിച്ചില്ലേങ്കിൽ ആ പറയുന്ന ദിവസം തങ്ങൾ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നതടക്കമുള്ള വാദങ്ങൾ നിരത്തി പ്രതിരോധിക്കാൻ പ്രതിഭാഗത്തിന് സാധിക്കും. അതുകൊണ്ട് തന്നെ ഈ തീയതികൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

പെൻഡ്രൈവിൽ ശബ്ദം എൻഹാൻസ് ചെയ്തെങ്കിലും റെക്കോഡ് ചെയ്ത ദിവസം കൃത്യമായി പതിയേണ്ടതാണ്. ലാപ്ടോപ് ആണെങ്കിലും മൊബൈൽ ആണെങ്കിലും റെക്കോഡ് ചെയ്യുമ്പോൾ തീയതികളും ഓട്ടോമാറ്റിക് ആയി പതിയുന്ന സാങ്കേതിക വിദ്യ അവയിൽ ഉണ്ടാകും. അത് വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഇനി തിരുവനന്തപുരത്തെ എഫ് എസ് എല്ലിൽ നിന്നും കണ്ടെത്താൻ സാധിച്ചേങ്കിൽ തീയതി വീണ്ടെടുക്കാൻ ഏത് സംവിധാനത്തിന്റെ സഹായം തേടാൻ സാധിക്കുമെന്ന് പരിശോധിക്കുകയും അത് പെട്ടെന്ന് തന്നെ ചെയ്യുകയും വേണം.

ബാലചന്ദ്രകുമാർ സംഭാഷണങ്ങൾ റെക്കോഡ് ചെയ്ത ടാബ് ഇനി നശിച്ചിട്ടുണ്ടെങ്കിൽ പോലും അത് പോലീസിന് കൈമാറേണ്ടതാണ്. കാരണം അതാണ് പ്രൈമറി ഡിവൈസ്. പോലീസ് ഇത് കണ്ടെത്തേണ്ടതുണ്ട്. സമാനതകളില്ലാത്ത രീതിയിലാണ് ദിലീപിന്റെ ജാമ്യ കാര്യം വരുമ്പോള്‍ കോടതി തീരുമാനിക്കുന്നത്,അത് മറ്റ് പ്രതികള്‍ക്ക് കിട്ടുന്ന ആനുകൂല്യമോ സൗകര്യമോല്ല,അത് നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ കളങ്കം ചാര്‍ത്തുന്നുണ്ട്.

ദേശസുരക്ഷയെ ബാധിക്കുന്ന കേസുകൾക്ക് പോലും കൊടുക്കാത്തത്രയും പരിഗണനയാണ് ദിലീപിന്റെ കേസിൽ കൊടുക്കുന്നത്. പ്രത്യേക സമയവും പ്രിവിലേജും കൊടുക്കുകയാണ്. കോടതിയുടേയും പ്രോസിക്യൂഷന്റേയും സമയമാണ് ഇത്തരത്തിൽ സമയം കൊടുക്കുന്നതിലൂടെയെല്ലാം നഷ്ടപ്പെടുന്നത്. കോടതി നിഷ്പക്ഷമായി ഇടപെടുന്നില്ലെന്ന തരത്തിലുള്ള ആക്ഷേപങ്ങൾക്ക് ഇത് കാരണമാകും’, അഡ്വ ആശാ ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് താൻ കരുതുന്നില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ് പറഞ്ഞു. ‘കേസിൽ പ്രധാന പ്രതി പൾസർ സുനി ആണെങ്കിലും ഇതിന്റെ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളത് ആരെന്ന് കണ്ടെത്താനുള്ള പോലീസിന്റെ ഏറ്റവും ന്യായമായ അന്വേഷണം എത്തി നിൽക്കുന്നത് ദിലീപിലേക്കാണ്. പക്ഷേ കോടതി അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല’.

‘ബാലചന്ദ്രകുമാറിന്റെ റെക്കോഡ് ചെയ്ത വോയിസിൽ കോടതിക്ക് സംശയം വരാൻ സാധ്യതയില്ല. ആ വോയിസുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. റെക്കോഡ് ചെയ്ത തീയതികൾ ലഭിച്ചില്ലേങ്കിലും ബാലചന്ദ്രകുമാറിന്റെ ഫോണിൽ നിന്നാണ് ഇത് റെക്കോഡ് ചെയ്തതെന്ന് തെളിയുമല്ലോ? കോടതി അതിനെ കുറിച്ച് ഇപ്പോൾ സംശയം ഉന്നയിക്കുന്നതെന്നും ശരിയായ നടപടിയല്ല’.

‘കേസിൽ തുടക്കം മുതൽ തന്നെ പുതിയ അന്വേഷണം നടത്തണമെന്നാണ് തന്റെ അഭിപ്രായം. ഇനി കേസിൽ അതിജീവിതയെ ഉടൻ വിചാരണ ചെയ്യും. അത് ഓപ്പൺ കോടതിയിൽ ആകണമെന്നാണ് തനിക്ക് തോന്നുന്നത്. ജനങ്ങൾ അവർക്ക് പറയാനുള്ളത് കേൾക്കണം. ഇൻ ക്യാമറ പ്രൊസീഡിംഗ്സ് പാടില്ലെന്ന് പെൺകുട്ടി കോടതിയെ ബോധിപ്പിക്കണമെന്നും’, ജോർജ് ജോസഫ് പറഞ്ഞു.

More in News

Trending

Recent

To Top