ആരാന്റെ കാര്യം നോക്കാൻ മലയാളികളെ കഴിച്ചിട്ടേ ആൾക്കാറുള്ളു..എജ്ജാതി കുരുപൊട്ടിക്കൽ, ഇനി നിങ്ങളോട് അഭിപ്രായം ചോദിച്ചേ അവരൊക്കെ തീരുമാനം എടുക്കുള്ളു; സീമ വിനീത്

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ റിസോർട്ടിൽ നടന്ന ആഡംബര ചടങ്ങിൽ വിവാഹിതരാവുകയിരുന്നു. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് താരങ്ങൾക്ക് ആശംസകൾ അറിയിച്ച് എത്തിയത്. നയൻതാരയ്ക്ക് വിവാഹമംഗളാശംസകൾ നേർന്ന്, ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്.
കുറിപ്പ് ഇങ്ങനെയാണ്
ആരാന്റെ കാര്യം നോക്കാൻ മലയാളികളെ കഴിച്ചിട്ടേ ആൾക്കാറുള്ളു
എജ്ജാതി കുരുപൊട്ടിക്കൽ
ഒരാൾ കല്യാണം കഴിക്കുന്നത്….?
അത് അവരുടെ താല്പര്യത്തിനും ഇഷ്ടത്തിനും
അല്ലാതെ മറ്റുള്ളോരെ തൃപ്തിപെടുത്താൻ അല്ല…
ഒരാൾ വിവാഹം വേർപെടുത്തുന്നത്…?
രണ്ടുപേർക്കും മുന്നോട്ട് പോകാൻ താല്പര്യം ഇല്ല എന്ന് പരസ്പരം തീരുമാനിച്ചു ഉറപ്പിച്ച ശേഷം ആണ്..
ഇത് രണ്ടായാലും മറ്റുള്ളോർക്ക് അതിനു നഷ്ടമൊ ലാഭമോ ഇല്ലാ…
നഷ്ടവും ലാഭവും ഒക്കെ അനുഭവിക്കുന്നൊരു പങ്കിട്ടെടുക്കും
നിങ്ങളുടെ ഒക്കെ കുഴപ്പം മറ്റുള്ളോരോട് എന്തേലും ഒക്കെ സദാചാരം വിളമ്പുമ്പോൾ കിട്ടുന്ന കുരുപൊട്ടിയ ആത്മ സംതൃപ്തി ഉണ്ടല്ലോ അതാണ്…. അത് നിങ്ങളൊക്കെ ചത്തോടുങ്ങിയാലും തീരാൻ പോണില്ല
NB.. ഇനി നിങ്ങളോട് അഭിപ്രായം ചോദിച്ചേ അവരൊക്കെ തീരുമാനം എടുക്കുള്ളു
ആരെ കെട്ടണം
ആരെ കളയണം
നിങ്ങളു തീരുമാനിക്ക് guys
ആശംസകൾ നയൻസ് വിക്കി ♥️♥️♥️
Lot’s of love both ♥️♥️♥️
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...