Malayalam
ഇതൊരു കെട്ടിച്ചമച്ച കേസാണ്. ദിലീപിന്റെ അഹങ്കരാവും തന്നിഷ്ടവും പണം കൂടിയതിന്റെ ഹുങ്കും കൂടുതല്‍ എതിരാളികളെ ഉണ്ടാക്കിയിട്ടുണ്ട്. അത് ദിലീപ് ശ്രദ്ധിക്കേണ്ട കാര്യമാണ്; ഏതെങ്കിലും ഒരു സ്ത്രീ പറഞ്ഞാല്‍ ബാക്കിയുള്ളവരുടെ മുതുകത്തോട്ട് വലിഞ്ഞ് കേറുന്ന പരിപാടി നിര്‍ത്താനുള്ള സമയം കഴിഞ്ഞുവെന്ന് പിസി ജോര്‍ജ്
ഇതൊരു കെട്ടിച്ചമച്ച കേസാണ്. ദിലീപിന്റെ അഹങ്കരാവും തന്നിഷ്ടവും പണം കൂടിയതിന്റെ ഹുങ്കും കൂടുതല്‍ എതിരാളികളെ ഉണ്ടാക്കിയിട്ടുണ്ട്. അത് ദിലീപ് ശ്രദ്ധിക്കേണ്ട കാര്യമാണ്; ഏതെങ്കിലും ഒരു സ്ത്രീ പറഞ്ഞാല്‍ ബാക്കിയുള്ളവരുടെ മുതുകത്തോട്ട് വലിഞ്ഞ് കേറുന്ന പരിപാടി നിര്‍ത്താനുള്ള സമയം കഴിഞ്ഞുവെന്ന് പിസി ജോര്‍ജ്
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ്. പള്‍സര്‍ സുനി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുറ്റം സമ്മതിച്ചാലും തെളിവില്ലെങ്കില്‍ അവനെ ശിക്ഷിക്കാന്‍ സാധിക്കില്ല. സ്ത്രീയുടെ കേസായതിനാല്‍ തന്നെ സ്ത്രീയുടെ മൊഴി കൂടെ ഉണ്ടെങ്കില്‍ അവരെ സാക്ഷിയാക്കി ശിക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ വേറെ ഒരാള്‍ പറഞ്ഞിട്ടാണ് ഞാനിത് ചെയ്യുന്നതെന്ന് പറഞ്ഞാല്‍ അതിന് തെളിവുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അവിടെയാണ് ദിലീപിന്റെ പ്രശ്നത്തിലുള്ള എന്റെ ഒരു കാഴ്ചപ്പെടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ദിലീപിന്റെ വക്കാലത്ത് ഏറ്റെടുത്ത് നടക്കേണ്ട കാര്യമൊന്നും എനിക്കില്ല. എന്നാല്‍ ദിലീപ് പറഞ്ഞിട്ടാണ് ചെയ്തെന്ന് പറയുമ്പോള്‍ എനിക്ക് ചില സംശയങ്ങളുണ്ട്. ആ നടി തന്നെ ആദ്യം പറയുന്നത് രണ്ട് കൊല്ലം മുമ്പ് ദിലീപ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ്. അതെങ്ങനെയാണ് അവര്‍ അറിഞ്ഞത്. ഈ സംഭവത്തിനും ആറ് മാസം മുമ്പ് സുനിയുമായി നേരത്തെ കാറില്‍ യാത്ര ചെയ്തതിനെക്കുറിച്ച് നടി തന്നെ പറയുന്നുണ്ട്. അപ്പോഴൊന്നും ഒന്നും സംഭവിച്ചിട്ടില്ല. അതോടെയാണ് എനിക്ക് സംശയമായതെന്നും പിസി ജോര്‍ജ് പറയുന്നു.
ക്വട്ടേഷന്‍ രണ്ട് കൊല്ലം മുമ്പ് കൊടുത്തിരുന്നെങ്കില്‍ ആദ്യത്തെ യാത്രയില്‍ തന്നെ അത് ചെയ്തു കൂടായിരുന്നോ. നുണ പറയുകയാണെങ്കില്‍ അത് വിശ്വാസ്യ യോഗ്യാമാവേണ്ടതല്ലേ. അതാണ് ഇതിനകത്തെ പ്രശ്നം. സ്ത്രീകള്‍ ഇരയല്ല. ബിഷപ്പ് ഫ്രാങ്കോ കേസില്‍ ബിഷപ്പാണ് ഇരയെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും ഒരു സ്ത്രീ പറഞ്ഞാല്‍ ബാക്കിയുള്ളവരുടെ മുതുകത്തോട്ട് വലിഞ്ഞ് കേറുന്ന പരിപാടി നിര്‍ത്താനുള്ള സമയം കഴിഞ്ഞു.
ഈ കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഞാന്‍ കരുതുന്നില്ല. അത് തന്നെയാണ് സംഭവം. കോടതി എന്താണെങ്കിലും വിധിക്കട്ടെ. ഈ കേസിന്റെ വിസ്താരം തീരാറയപ്പോഴാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെക്കുന്നത്. കേസ് ആ ബെഞ്ചില്‍ നിന്ന് മാറ്റണെന്നായിരുന്നു ആവശ്യം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയെങ്കിലും മാറ്റാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയെന്നും പിസി ജോര്‍ജ് പറയുന്നു.
ഈ സാഹചര്യത്തിലാണ് ഒരു സാക്ഷി ഇറങ്ങി വരുന്നത്. എല്ലാം എന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഈ ‘തെണ്ടി’ എവിടെയായിരുന്നു. പറയാനുണ്ടെങ്കില്‍ അന്ന് തന്നെ പറയേണ്ടതല്ലേ. സത്യത്തില്‍ അവന്റെ പേരിലാണ് കേസ് എടുക്കേണ്ടത്. മൂന്ന് കൊല്ലം മുന്‍പേ തെളിവ് ഉണ്ടായിട്ട് ഇത്രയും വലിയ കേസില്‍ നിന്നും ഒളിച്ച് കടന്നെങ്കില്‍ അവന്‍ എന്തൊരു വ്യത്തിക്കെട്ടവനാണ്. അവന്റെ പേരില്‍ കേസെടുക്കണമെന്നാണ് എന്റെ അഭിപ്രായം. എന്തുമാകാം എന്ന നിലയില്‍ ഏറ്റെടുക്കാന്‍ കുറേ ചാനലുകാരും പത്രക്കാരുമുണ്ടെങ്കില്‍ എന്ത് വൃത്തികേടും രാജ്യത്ത് നടത്താമെന്നാണ് കരുതിയതെങ്കില്‍ നീതിന്യായ പീഡത്തില്‍ അതൊന്നും ചിലവാകില്ല. കേരളത്തിലെ ബഹുഭൂരിപക്ഷം ജഡ്ജിമാരും മാന്യതയുടെ പ്രതീകങ്ങളാണ്. അല്ലാത്തവര്‍ ഇല്ലെന്നവരല്ല. അങ്ങനെയുള്ള കേരളത്തില്‍ ഇതൊന്നും ചിലവാകില്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ക്കുന്നു.
മലയാള സിനിമയില്‍ ഒരു അധോലോകം വര്‍ക്ക് ചെയ്യുന്നുണ്ടെന്നൊന്നും ഞാന്‍ പറയില്ല. സിനിമ ഫീല്‍ഡ് മുഴുവന്‍ തന്നെ ഒരു അധോലോകമല്ലേ. ആരുടെ കയ്യിലാണ് പണമുള്ളത്. കള്ളപ്പണ ഇടപാടില്ലാത്തവര്‍ ആരാണ് ഉള്ളത്. ഈ രംഗത്തെ ഏതെങ്കിലും നടീ-നടന്‍മാര്‍ക്കൊക്കെ ഒര്‍ജിനലായി കൊടുക്കുന്ന പണം കേരളത്തിലെ ആര്‍ക്കെങ്കിലും അറിയാമോ. അതൊക്കെ വളരെ രഹസ്യമാണ്. എല്ലാ കള്ളപ്പണമെന്നും പിസി ജോര്‍ജ് പറയുന്നു.
അതുകൊണ്ട് തന്നെ സിനിമ ലോകം എന്ന് പറയുന്നത് ഒരു കുഴപ്പം പിടിച്ച സ്റ്റേജില്‍ നില്‍ക്കുകയാണ്. ഒരാള്‍ അഭിനയിക്കാന്‍ വന്ന് ഒന്നോ രണ്ടോ പടത്തിന് ശേഷം പിന്നീട് അവസരം കിട്ടിയില്ലെങ്കില്‍ പോയില്ലേ. അപ്പോള്‍ കിട്ടുന്നതിന് പരമാവധി പണം വാങ്ങിക്കാന്‍ ശ്രമിക്കും. ഏതായാലും അതിന് ഞാന്‍ എതിരല്ല. ഈ കലാകാരന്മാരൊക്കെ ലോല ഹൃദയരാണ്. അവരുടെ സ്വഭാവത്തെക്കുറിച്ചൊന്നും അന്വേഷിക്കേണ്ട കാര്യം നമുക്കില്ല.
അവരുടെ കലാപരമായ കഴിവ് കാണുമ്പോള്‍ അഭിനന്ദിക്കുക, കയ്യടിക്കുക. മോശമാണെങ്കില്‍ മോശമാണെന്നും പറയുക. അതിനപ്പുറം പോവേണ്ടതില്ല.ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് വളരെ അധികം കാര്യങ്ങള്‍ കാണും. അതിന്റെ എല്ലാ കാര്യങ്ങളും എനിക്ക് അറിയില്ല. എന്നാല്‍ ഇതൊരു കെട്ടിച്ചമച്ച കേസാണ്. ദിലീപിന്റെ അഹങ്കരാവും തന്നിഷ്ടവും പണം കൂടിയതിന്റെ ഹുങ്കും കൂടുതല്‍ എതിരാളികളെ ഉണ്ടാക്കിയിട്ടുണ്ട്. അത് ദിലീപ് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.
