ഷൂട്ടിങ് നടക്കുമ്പോൾ ഉച്ച സമയത്ത് വിനീത് ശ്രീനിവാസന് ചുറ്റും ഒരുപറ്റം ആളുകളുണ്ടാക്കും ;കാരണം ഇതാണ് വെളിപ്പെടുത്തി അരവിന്ദ് വേണുഗോപാല്‍!
Published on

ഗായകനായി എത്തി, പിന്നീട് നടനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവും നിർമാതാവുമൊക്കെയായി മാറുകയായിരുന്നു വിനീത് ശ്രീനിവാസൻ. 2008ൽ പുറത്തിറങ്ങിയ “സൈക്കിൾ” എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ശ്രീനിവാസനുമൊത്ത് “മകന്റെ അച്ഛൻ” എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.
ഹൃദയം സിനിമയിലെ ഗായകന് മാത്രമായിരുന്നില്ല അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അരവിന്ദ് വേണുഗോപാല്‍, ചിത്രീകരണ സമയത്ത് ഉച്ച സമയമായാല്‍ വിനീത് ശ്രീനിവാസന് ചുറ്റും ഒരുപറ്റം ആളുകളുണ്ടാകുമെന്ന വെളിപ്പെടുത്തലാണ് അരവിന്ദ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിനീത് ശ്രീനിവാസനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളെക്കുറിച്ച് അരവിന്ദ് മനസ്സുതുറന്നത്.
അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ തന്നെ ആദ്യം ഓര്മ വരുന്നത് ബിരിയാണിയാണ്. ഞങ്ങള്‍ രണ്ടു പേരും ബിരിയാണി ഭയങ്കരമായി ഇഷ്ടപ്പെടുന്നയാളുകളാണ്. ലോക്ഡൗണ്‍ സമയത്താണ് വിനീതേട്ടന് ബിരിയാണി ഉണ്ടാക്കി തുടങ്ങിയത്. ഏത് ബിരിയാണി ഉണ്ടാക്കിയാലും അപ്പോള്‍ തന്നെ എനിക്ക് ഫോട്ടോ കിട്ടും.പക്ഷേ വിനീതേട്ടന് ഉണ്ടാക്കിയ ബിരിയാണി ഇതുവരെ കഴിക്കാന്‍ പറ്റിയില്ല.
ചെന്നൈയില്‍ എത്തുമ്പോള്‍ ഉണ്ടാക്കി തരാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. വിനീതേട്ടന് എന്ന് കേട്ടാല്‍ ഇപ്പോള്‍ ബിരിയാണിയുടെ മുഖമാണ് ഓര്മ വരിക.ഷൂട്ടിംഗ് സെറ്റിന്റെ സമീപത്തുള്ള നല്ല ഫുഡ് കോര്‍ട്ടുകളെല്ലാം അദ്ദേഹം നോക്കിവയ്ക്കും. ഉച്ച സമയത്ത് എല്ലാവരും അദ്ദേഹത്തെ ചുറ്റിപ്പറ്റി നില്ക്കും. അപ്പോള്‍ തീരുമാനിച്ച് അപ്പോള്‍ തന്നെ വണ്ടിയില്‍ പോവുന്നതാണ് പുള്ളിയുടെ രീതി. അരവിന്ദ് പറഞ്ഞു.
ആ സമയത്ത് കൂടെ ആരൊക്കെ ഉണ്ടോ അവര്‍ക്കെല്ലാം പോകാം. അതുകൊണ്ട് ഉച്ച സമയമാകുമ്പോള്‍ എല്ലാവരും വിനീതേട്ടനെ ചുറ്റിപ്പറ്റി നില്ക്കും. ചെന്നൈയില്‍ ഒത്തിരി സ്ഥലത്ത് ഞങ്ങള്‍ ഒന്നിച്ച് പോയി കഴിച്ചിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്....