ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തി, തിയേറ്ററുകള്‍ പൂരപ്പറമ്പാക്കിയ ചിത്രമായിരുന്നു നരന്. ഇന്നും ഈ ചിത്രത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് നരന്. ചിത്രത്തില്‍ സോന നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു സീന്‍ ഒഴിവാക്കിയതിനെ കുറിച്ച് പറയുകയാണ് നടി. ‘നരനിലെ തന്റെ ഫസ്റ്റ് ഷോട്ട് വേലായുധന്റെ മീശയിലെ ഒരു നര കടിച്ച് പറിക്കുന്നതാണ്. ഞാന്‍ വിറയ്ക്കുകയായിരുന്നു. വേറെ ഏതെങ്കിലും സീന്‍ ചെയ്തിട്ട് ഇതിലേക്ക് വരാമെന്നും അതല്ലെങ്കില്‍ എനിക്ക് പറ്റില്ലെന്നും സംവിധായകന് ജോഷി സാറിനോട് ഞാന്‍ പറഞ്ഞു.
എന്നാല്‍ ഇത്രയും ഭീകരമായിട്ടുള്ള സീന്‍ ആദ്യം എടുത്താല്‍ ബാക്കി എല്ലാം വളരെ എളുപ്പമായി നീ ചെയ്യുമെന്ന് പറഞ്ഞു. അങ്ങനെ അത് ചെയ്തെങ്കിലും സിനിമയില്‍ ആ സീനില്ല’. ശാന്തയ്ക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടമാണ്. പുള്ളി ഉറങ്ങി കിടക്കുമ്പോള്‍ അടുത്ത് പോയി ആസ്വദിച്ച് കൊണ്ട് നില്ക്കുന്ന ശാന്തയാണ് സീനില്‍.
അങ്ങനെ നോക്കുമ്പോള്‍ മീശയില്‍ ഒരു നരയുണ്ട്. പതുക്കെ അത് കടിച്ചെടുക്കാനായി ചുണ്ടിന്റെ അടുത്ത് വരെ പോകും. അതായിരുന്നു ആദ്യത്തെ ഷോട്ട്.’ പക്ഷേ അടുത്ത് വരെ ചെന്നെങ്കിലും അത് എടുക്കാതെ ശാന്ത പിന്മാറും. കാരണം അത്രയും പോസിറ്റീവിറ്റിയുള്ള കഥാപാത്രമാണ് കുന്നുമ്മല്‍ ശാന്ത.
ഇങ്ങനെയുള്ള കാര്യങ്ങളൊന്നും വേലായുധന്റെ അടുത്ത് ചെയ്യുകയില്ല. എന്നാല്‍ അദ്ദേഹത്തോട് അഘാതമായ പ്രണയമുണ്ട് താനും. പിന്നെ കൈ കൊണ്ടാണ് ആ നര പറച്ചെടുക്കുന്നത്. പക്ഷേ ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയില്ല. അതിന്റെ കാരണം എന്താണെന്ന് അറിയില്ല.’ എന്നും സോന നായര്‍ പറയുന്നു.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...