പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു; സിനിമയിൽ അത് പതിവാണല്ലോ..?; സീന്‍ തുടങ്ങുമ്പോള്‍ തെസ്നി പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും; അവഗണനയെക്കുറിച്ച് തെസ്നി ഖാന്!
പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു; സിനിമയിൽ അത് പതിവാണല്ലോ..?; സീന്‍ തുടങ്ങുമ്പോള്‍ തെസ്നി പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും; അവഗണനയെക്കുറിച്ച് തെസ്നി ഖാന്!
പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു; സിനിമയിൽ അത് പതിവാണല്ലോ..?; സീന്‍ തുടങ്ങുമ്പോള്‍ തെസ്നി പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും; അവഗണനയെക്കുറിച്ച് തെസ്നി ഖാന്!
മലയാളികള്‍ക്കിടയിൽ വളരെ സുപരിചിതയാണ് തെസ്നി ഖാന്. അഭിനേത്രിയായും അവതാരകയായും സ്റ്റേജ് ഷോകളിലൂടേയുമെല്ലാം വര്‍ഷങ്ങളായി തെസ്നി ഖാന് എന്ന കലാകാരി മലയാളികളുടെ വീട്ടിലെ അംഗമായി തുടരുകയാണ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമെല്ലാം ഒരുപോലെ സജീവമാണ് തെസ്നി ഖാന്.
എന്നാൽ, തുടക്കകലാത്ത് തനിക്ക് സിനിമയില്‍ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റിയും കഥാപാത്രങ്ങളെ ടൈപ്പ് കാസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതിനെ പറ്റിയുമൊക്കെ തുറന്നു പറയുകയാണ് തെസ്നി ഖാന്. ഒരു ചാനൽ . പരിപാടിയ്ക്കിടയിലാണ് തെസ്നി ഖാന് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം….
പണ്ട് സിനിമയില്‍ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു. എങ്ങനെയെങ്കിലും മുഖം കാണിച്ചാല്‍ മതി എന്നായിരുന്നു ആഗ്രഹമെന്നും അന്നത്തെ കാലത്ത് കുറച്ച് വെളുപ്പും തടിയുമൊക്കെയുണ്ടെങ്കില്‍ മാത്രമേ അവരെ സിനിമാ നടിമാര്‍ എന്ന് വിളിക്കുകയുള്ളു വെന്നും താനൊക്കെ സ്ഥിരമായി നായികയുടെ കൂട്ടുകാരി വേഷമായിരുന്നു ചെയ്തിരുന്നതെന്നും തെസ്നി പറയുന്നു.
എന്നാല്‍ സീന്‍ തുടങ്ങുന്നതിന് മുന്‍പ് തെസ്നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും. അന്നൊക്കെ അങ്ങനെയാണല്ലോ എന്നും തെസ്നി പറയുന്നുണ്ട്. അതേസമയം തനിക്ക് ടൈപ്പ് കാസ്റ്റിംഗും അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും തെസ്നി പറയുന്നുണ്ട്.
പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലെ കഥാപാത്രം വളരെ വേറിട്ടതായിരുന്നു. സിനിമയിലൊക്കെ അങ്ങനെയൊരു കുഴപ്പമുണ്ടല്ലോ എന്നാണ് തെസ്നി ഖാന് ടൈപ്പ് കാസ്റ്റിംഗിനെക്കുറിച്ച് പറയുന്നത്. ആ സിനിമയിലെ തന്റെ ക്യാരക്ടറിന് നല്ലൊരു മാസ് എന്‍ട്രി സീനായിരുന്നു. ഒരു കഥാപാത്രം ഹിറ്റായാല്‍ അത്തരം കഥാപാത്രങ്ങളിലേക്ക് വീണ്ടും വീണ്ടും കുറച്ച് സിനിമകളിലേക്ക് വിളി വന്നുകൊണ്ടിരിക്കുമെന്നും തെസ്നി പറയുന്നു. അതേസമയം ആ കഥാപാത്രം ജീവനുള്ളതായിരുന്നു വെന്നും തെസ്നി ഖാന് പറയുന്നു.
ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ തെസ്നിയുടെ കഥാപാത്രവും കയ്യടി നേടിയിരുന്നു. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. അതേ ടീമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജിലേതെന്നും താരം ഓര്‍ക്കുന്നു. ”മുന്‍പ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൊരു കഥാപാത്രം ചെയ്തിരുന്നു. കന്യക മേനോന് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അത് നല്ല രസമായി തോന്നി, തീയേറ്ററില്‍ കൈയ്യടി കിട്ടി.
അതേ ടീമിന്റെ തന്നെ അടുത്ത സിനിമയായിരുന്നു അത്. അത് ചെയ്യാനും സന്തോഷമായിരുന്നു. അഭിനയിക്കാനുള്ള സാധ്യതയുള്ള കഥാപാത്രമായിരുന്നു. അങ്ങനെയുള്ള കഥാപാത്രം ചെയ്യുന്നത് ഇഷ്ടമായിരുന്നു. കന്യക മേനോന് വല്ലാതെ സ്വീകാര്യത കിട്ടി” എന്നാണ് തെസ്നി പറയുന്നത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....