Connect with us

അണ പൊട്ടിയൊഴുകി കണ്ണുനീർ, വള്ളി പുള്ളി വിടാതെ എല്ലാം തുറന്ന് പറഞ്ഞു… അതിജീവിതയുടെ വാക്കുകൾ മുഖ്യമന്ത്രി നിശബ്ദമായി കേട്ടു, നാടകീയ നിമിഷങ്ങൾ! ആ മൗനത്തിനൊടുവിൽ

News

അണ പൊട്ടിയൊഴുകി കണ്ണുനീർ, വള്ളി പുള്ളി വിടാതെ എല്ലാം തുറന്ന് പറഞ്ഞു… അതിജീവിതയുടെ വാക്കുകൾ മുഖ്യമന്ത്രി നിശബ്ദമായി കേട്ടു, നാടകീയ നിമിഷങ്ങൾ! ആ മൗനത്തിനൊടുവിൽ

അണ പൊട്ടിയൊഴുകി കണ്ണുനീർ, വള്ളി പുള്ളി വിടാതെ എല്ലാം തുറന്ന് പറഞ്ഞു… അതിജീവിതയുടെ വാക്കുകൾ മുഖ്യമന്ത്രി നിശബ്ദമായി കേട്ടു, നാടകീയ നിമിഷങ്ങൾ! ആ മൗനത്തിനൊടുവിൽ

നടിയെ ആക്രമിച്ച കേസിന്റെ തലപ്പത്ത് നിന്നും ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയ ശേഷം അന്വേഷണം വല്ലാതെ നിലച്ച് പോയതോടെ അതിജീവിത രംഗത്തെത്തിയിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അതിജീവിത സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതും വലിയ തിരിച്ചടിയായിരുന്നു. അതിനിടെയ്ക്കാണ് അതിജീവിത മുഖ്യമന്ത്രിയെ ഇന്ന് കണ്ടത്. നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കൊപ്പമാണ് സെക്രട്ടേറിയേറ്റിലെത്തിയത്. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തനിക്ക് വിചാരണക്കോടതിയിൽ നിന്നുണ്ടായ അനുഭവങ്ങൾ അതിജീവിത തുറന്ന് പറഞ്ഞു. വിചാരണ കോടതി ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും താൻ വിചാരണ വേളയിൽ അപമാനിക്കപ്പെടുന്ന സംഭവങ്ങളുണ്ടായെന്നും കേസിൽ സംശയകരമായ രീതിയിലാണ് ജഡ്ജ് ഇടപെടുന്നതെന്നും അതിജീവിത പറഞ്ഞു. സംസാരിക്കുന്നതിനിടയ്ക്ക് അതിജീവിത കരയുകയുമുണ്ടായി.അതിജീവിതയുടെ വാക്കുകൾ മുഖ്യമന്ത്രി നിശബ്ദമായി കേട്ടു. ശേഷം കേസിൽ സർക്കാർ ഒപ്പമുണ്ടെന്നും അതിൽ ഒരു മാറ്റവുമില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. അന്വേഷണത്തിന്മേൽ സർക്കാർ നിരീക്ഷണമുണ്ടാവും. ഇതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. കൂടിക്കാഴ്ച നടക്കുമ്പോൾ തന്നെ ഡിജിപിയെയും എഡിജിപി ക്രെെമിനെയും മുഖ്യമന്ത്രി വിളിച്ച് നേരിട്ട് എത്താനാവശ്യപ്പെട്ടു. കേസിൽ ഇനി സ്വീകരിക്കാനുള്ള നടപടി ക്രമങ്ങൾ സംബന്ധിച്ച് ഇരുവരോടും മുഖ്യമന്ത്രി സംസാരിച്ചു.

സെക്രട്ടറിയേറ്റിൽ പതിനഞ്ച് മിനുട്ട് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അതിജീവിത മടങ്ങിയത്.. കേസ് സംബന്ധിച്ച് രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും. അദ്ദേഹത്തിന്റെ വാക്കുകളെ പൂർണമായും വിശ്വസിക്കുന്നെന്നും അതിജീവിത കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ വളരെ നാളുകളായി കാണണമെന്ന് ഉണ്ടായിരുന്നു. അതിപ്പോഴാണ് ഒത്ത് വന്നത്. അതിൽ ഞാൻ വളരെ സംതൃപ്തയാണ്. കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പറ്റിയെന്നാണ് എന്റെ വിശ്വാസം. ഈ കേസിൽ എന്റെ കൂടെ തന്നെയാണെന്ന് പരിപൂർണമായി എനിക്ക് ഉറപ്പ് തന്നിട്ടുണ്ട്. അതിൽ വളരെയധികം നന്ദിയുണ്ടെന്നും അതിജീവിത പറഞ്ഞു. സർക്കാരിനെതിരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും ഹർജി അത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും അതിജീവിത വ്യക്തമാക്കി.

More in News

Trending

Recent

To Top