അമ്മയറിയാതെ പരമ്പര കഴിഞ്ഞ ആഴ്ച ഒട്ടും നിരാശയില്ലാത്ത ഒരു എപ്പിസോഡ് ആയിരുന്നു. ആരെങ്കിലും അക്കാര്യം ശ്രദ്ധിച്ചിരുന്നോ? കുറ്റമുള്ളപ്പോൾ നമ്മൾ പറയുന്നത് പോലെ ഇതും പറയണം. കഴിഞ്ഞ ആഴ്ച പൂർണ്ണമായും വൈദ്യ ശാലയിലെ സംഭവങ്ങൾ ആയിരുന്നു കാണിച്ചത്.
ഇപ്പോഴിതാ അമ്മയറിയാതെയുടെ അടുത്ത ആഴ്ച എങ്ങനെ ആകുമെന്ന് പ്രൊമോയിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും. കഴിഞ്ഞ ആഴ്ചയിലേത് പോലെ വിനീത് അപർണ്ണ സീനുകൾ ഒന്നുമില്ലാതെ അത്യുഗ്രൻ എപ്പിസോഡുകളാണ് ഇനിയുള്ളത്. അമ്പാടി പഴയതിലും ശക്തിയോടെ ഉയർത്തെഴുന്നേൽക്കുകയാണ്..
അപ്പോൾ തിങ്കളാഴ്ചതന്നെ അമ്പാടിയുടെ തിരിച്ചു വരവ് പ്രതീക്ഷിക്കാം. അതായത് ജിതേന്ദ്രന് ഇപ്പോൾ ചുറ്റും നല്ല പ്രെഷർ ആണ് . മൂർത്തിയുടെ പുച്ഛം സച്ചിയുടെ ഭീഷണി.. അമ്പാടി കണ്ണും തുറന്ന് അങ്ങനെ കിടക്കുകയാണ്. അലീന ഒരു മിന്നൽ പോലെ അവിടെ കൂടെയുണ്ട്. എന്നാൽ ഇതിലെല്ലാം പ്രശ്നക്കാരൻ നമ്മുടെ കാളീയനാണ്.
ജിതേന്ദ്രൻ ഉറങ്ങുന്നതും നോക്കി ഇരിക്കുകയാണ് കാളീയൻ. അതിനു രണ്ടു കാര്യങ്ങൾ ഉണ്ട്. അമ്പാടിയോടുള്ള സ്നേഹവും അനിയത്തിയെ ചതിയിൽ നിന്നും രക്ഷിക്കണം എന്ന ഉത്തരവാദിത്വവും. ഏതായാലും കാളീയന്റെ കണ്ണ് വെട്ടിച്ചു ഇനി ഒരു ആക്രമണം നടക്കില്ല. നമ്മൾ മൂന്നാഴ്ച ആയി കാണുന്ന പ്രോമോയിൽ ജിതേന്ദ്രൻ ഒരു രാത്രിയിൽ അമ്പാടിയെ ആക്രമിക്കാൻ വരുനന്തും അമ്പാടി എഴുന്നേൽക്കുന്നതും ആണ്.
എന്നാൽ അതിൽ മറ്റൊരു ട്വിസ്റ്റ് പ്രതീക്ഷിക്കാം.. ജിതേന്ദ്രൻ ആരാണെന്ന് ആൾറെഡി കാളീയൻ കണ്ടെത്തും. അതോടെ ജിതേന്ദ്രന്റെ നീക്കങ്ങൾ മനസിലാക്കി അതെല്ലാം അലീനയെ അറിയിക്കും . ശേഷം അലീനയും കാളീയനും തമ്മിൽ പ്ലാൻ ചെയ്തു ഒരു അറ്റാക്ക് നടത്താനുള്ള സാധ്യതയും ഉണ്ട്.
എന്നാൽ ജിതേന്ദ്രനെ അതിനു മുന്നേ പറഞ്ഞു വിടാനും സാധ്യതയുണ്ട്. അങ്ങനെ പറഞ്ഞുവിട്ടശേഷം ജിതേന്ദ്രൻ രാത്രി വൈദ്യശാലയിൽ എത്തിയാൽ ഉറപ്പായും അത് അയാളുടെ അവസാനമാണ്. ഏതായാലും അലീനയും ജിതേന്ദ്രനെ അടിച്ചിരുക്കുന്നുണ്ട്,. അപ്പോൾ എല്ലാവര്ക്കും ത്രില്ലിംഗ് ആയിട്ടുള്ള ഒരു അടിപൊളി പ്രോമോയാണ് വന്നിരിക്കുന്നത്.
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...