Connect with us

കിരണും കല്യാണിയും ഇനി തെരുവിലേക്ക് ; സി എസ് എവിടെ ?ആ കഥ സത്യമാകുന്നു; വമ്പൻ ട്വിസ്റ്റിലേക്ക് മൗനരാഗം കടക്കുന്നു

serial

കിരണും കല്യാണിയും ഇനി തെരുവിലേക്ക് ; സി എസ് എവിടെ ?ആ കഥ സത്യമാകുന്നു; വമ്പൻ ട്വിസ്റ്റിലേക്ക് മൗനരാഗം കടക്കുന്നു

കിരണും കല്യാണിയും ഇനി തെരുവിലേക്ക് ; സി എസ് എവിടെ ?ആ കഥ സത്യമാകുന്നു; വമ്പൻ ട്വിസ്റ്റിലേക്ക് മൗനരാഗം കടക്കുന്നു

മൗനരാഗം ഇപ്പോൾ അടുത്ത ഒരു കഥയിലേക്ക് കടക്കുകയാണ്. കഥ എന്താണെന്ന് ഞാൻ കംപ്ലീറ്റ് പറയാം. കാരണം ഈ കഥ അത്രത്തോളം വ്യത്യസ്തവും വൈവിധ്യവും നിറഞ്ഞതാണ് . മറ്റെവിടെയും ഇതുപോലെ ഒരു കഥ കാണില്ല. ഫ്രഷ് ഫ്രഷേ… എന്ന് പറയുന്ന അവസ്ഥയാണ്.

സംഭവം കഴിഞ്ഞ ദിവസം കിരണിന്റെയും കല്യാണിയുടെയും കല്യാണം നടന്നത് ഒരു നാടകം ആണെന്ന് അറിഞ്ഞതോടെ രൂപ രണ്ടാളെയും വീട്ടിൽ നിന്നും പുറത്താക്കി. ശേഷം കിരണും കല്യാണിയും കാർ എടുത്ത് വീട്ടിൽ നിന്നും ഇറങ്ങാൻ നേരം അതും രൂപ തടഞ്ഞു. അതോടെ ബാഗുമായി കിരണും കല്യാണിയും റോഡിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നെ കിരൺ കല്യാണിയ്ക്ക് വേണ്ടി പ്രത്യേകം പറഞ്ഞു പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് എത്തി.

പക്ഷെ അവിടെ ചെന്ന് അധികം വൈകാതെ രൂപ ആശുപ്രത്രിയിൽ ആണെന്ന വിവരം അറിഞ്ഞു ഓടിപ്പോയ കിരണിനെ വീണ്ടും രൂപ വേദനിപ്പിച്ചാണ് വിട്ടത്. അതോടൊപ്പം സോണിയക്ക് അച്ഛനുമായി യാതൊരു അടുപ്പവും ഇല്ല എന്നും കിരൺ പറയാൻ പറഞ്ഞിരുന്നു.

പക്ഷെ കിരൺ എത്രയൊക്കെ രൂപയെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും രൂപയുടെ ദേഷ്യം അകന്നില്ല. കള്ളം പറഞ്ഞു വിവാഹം കഴിച്ചതിലല്ല. പകരം സി എസുമായി കിരണിനുള്ള അടുപ്പം ആയിരുന്നു രൂപയെ തളർത്തിയത്.

അത് ക്ഷമിക്കാൻ രൂപ, ഒട്ടും തയ്യാറായില്ല. അങ്ങനെ രൂപ കിരണിനെ എല്ലായിടത്തുനിന്നും പുറത്താക്കുകയാണ്. കിരൺ പണിത വീട്ടിൽ നിന്നുവരെ കിരണിനെ പുറത്താക്കി. ഇതെല്ലം അറിഞ്ഞപ്പോൾ സി എസും കിരണിനെ വീട്ടിലേക്ക് വിളിച്ചു.

പക്ഷെ അമ്മയ്ക്ക് കൊടുത്ത വാക്ക് തെറ്റിക്കാൻ കിരൺ തയ്യാറാകില്ല., അതായത് അച്ഛൻ നിരപരാധിയാണെങ്കിലും ഇനി സി എസിനൊപ്പം നിൽക്കില്ല എന്നാണ് കിരൺ അമ്മയ്ക്ക് കൊടുത്ത വാക്ക്. അപ്പോൾ അത് മറികടക്കാതെ രൂപയ്ക്കൊപ്പം നില്ക്കാൻ ആണ് കിരൺ തീരുമാനിക്കുന്നത്.

പക്ഷെ ഇതിനിടയിൽ രാഹുൽ ഒന്നും അവിടെ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ആയാലും മകളും കിരണിനെ നശിപ്പിക്കുക എന്ന ഉദ്ദേശത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. അതിനായി സരയു കൺസ്ട്രക്ഷനിൽ നിന്നും സരയുവും രാഹുലും കൂടി കിരണിനെ ഇറക്കി വിടുകയാണ്, അവിടെ ഇനി കിരണിനെ എന്ത് ചെയ്താലും രൂപ ചോദിക്കില്ല എന്ന ഉറപ്പ് ഇവർക്കുണ്ട് . അതിന്റെ ബലത്തിലാണ് അവർ ഇതെല്ലാം കാട്ടിക്കൂട്ടുന്നത്. അപ്പോൾ ഇനി കിരണും കല്യാണിയും എങ്ങനെ ജീവിക്കും.. ആ കഥയാണ് ഇനി മൗനരാഗം പറയുന്നത്.

about mounaragam

Continue Reading
You may also like...

More in serial

Trending

Recent

To Top