Connect with us

അമ്പമ്പോ വമ്പൻ; ക്യാമ്പസിൽ വച്ച് സൂര്യയ്ക്ക് അറസ്റ്റ്; ആശുപത്രിയിൽ നിന്നും മിത്രയെ കാണ്മാനില്ല; എല്ലാത്തിനും പിന്നിൽ ഋഷിയുടെ മാസ്റ്റർ പ്ലാൻ; കൂടെവിടെ അടുത്ത ആഴ്ച പൊളിക്കും!

serial

അമ്പമ്പോ വമ്പൻ; ക്യാമ്പസിൽ വച്ച് സൂര്യയ്ക്ക് അറസ്റ്റ്; ആശുപത്രിയിൽ നിന്നും മിത്രയെ കാണ്മാനില്ല; എല്ലാത്തിനും പിന്നിൽ ഋഷിയുടെ മാസ്റ്റർ പ്ലാൻ; കൂടെവിടെ അടുത്ത ആഴ്ച പൊളിക്കും!

അമ്പമ്പോ വമ്പൻ; ക്യാമ്പസിൽ വച്ച് സൂര്യയ്ക്ക് അറസ്റ്റ്; ആശുപത്രിയിൽ നിന്നും മിത്രയെ കാണ്മാനില്ല; എല്ലാത്തിനും പിന്നിൽ ഋഷിയുടെ മാസ്റ്റർ പ്ലാൻ; കൂടെവിടെ അടുത്ത ആഴ്ച പൊളിക്കും!

അടിപൊളി ഒരു പ്രൊമോ.. എല്ലാ വിഷയങ്ങളിലൂടെയും കടന്നുപോകുന്ന പരമ്പരയാണ് കൂടെവിടെ എന്ന് ഉറപ്പിച്ചു പറയാം. അതുമാത്രമല്ല ഈ ഒരു ആഴ്ചയിൽ തന്നെ കോടോത്തെവിടെ പ്രേക്ഷകരുടെ പരാതിയെല്ലാം തീരാൻ പോകുന്നു എന്നും പറയാം . അതായത് കൂടെവിടെയിൽ കുറച്ചു നാളുകളായി നടക്കുന്ന മിത്ര കേസ് അവസാനത്തിലേക്ക് കടക്കുകയാണ്. ഇനി രണ്ടാഴ്ച കൂടിയെ ഉള്ളു.

നമ്മൾ കണ്ടവസാനിപ്പിച്ചത്, ജഗൻ സൂരജിനോടുവന്നിട്ട് സൂര്യയെ ഇപ്പോൾ എന്തോ ചെയ്യും.. തെളിവുകൾ എല്ലാം കിട്ടി.. അതാണ് ഇതാണ് എന്നുള്ള തള്ളകൾ കുറെ നമ്മൾ കേട്ടതാണ്. ശരിക്കും റാണിയമ്മയുടെ തലയിൽ ഉദിക്കുന്ന എന്തെങ്കിലും പ്ലാൻ ആണെങ്കിൽ അത് വർക്ക് ഔട്ട് ആകാൻ സാധ്യതയുണ്ട്. പക്ഷെ അതിൽ ജഗന്റെ കൈകടത്തൽ വരുമ്പോൾ എല്ലാം പോളിയും. എവിടെ പരിപാടി അവതരിപ്പിച്ചാലും ജഗൻ അവിടെ എല്ലാം ഒരു തള്ള് ട്രൈലെർ ഇറക്കും. അതോടെ കാഴ്ചക്കാർക്ക് മനസിലാകും ജഗന്റെ പരിപാടി എന്താണെന്ന്..

അതുപോലെ ഒരു പ്രൊമോ ജഗൻ സൂരജ് സാറിനെ വിളിച്ചു കാണിച്ചു. സൂരജ് സാർ അതെല്ലാം ഋഷിയോട് ഡിസ്കസ് ചെയ്തു. അപ്പോൾ ഋഷി എല്ലാം കണക്റ്റ് ചെയ്തു ആലോചിക്കുന്നുണ്ട്. അതോടൊപ്പം റാണിയമ്മയുടെയും ജഗന്റെയും പ്ലാൻ മുൻകൂട്ടി അറിയാൻ കുഞ്ഞിയങ്കിളിനെ കൂടെക്കൂട്ടുകയാണ്. അങ്ങനെ അടുത്ത ദിവസം രാവിലെ റാണിയമ്മ ജഗനോട് ഫോണിൽ വിളിച്ചു പറയുന്ന കാര്യങ്ങളെല്ലാം ഒളിഞ്ഞു നിന്ന് കേട്ടതിനു ശേഷം കുഞ്ഞി അങ്കിൾ ഋഷിയെ അറിയിക്കും.

ഇതിനിടയിൽ സൂര്യയ്ക്ക് കൊടുത്തിരിക്കുന്ന ഒരു ടാസ്ക് അതും നല്ല രീതിയിൽ തന്നെ നടക്കും . പക്ഷെ എല്ലാം ഒന്നിച്ചു വരുമ്പോൾ റാണിയമ്മ കരുതും അവൾ ഇവിടെ ജയിച്ചോട്ടെ.. പക്ഷെ വിജയശ്രീ ലളിതയായി സൂര്യ പോകുന്നത് ജയിലിലേക്ക് ആണല്ലോ എന്ന്. എന്നാൽ അവിടെ ജയിലിൽ പോകാൻ നടത്തിവച്ചിട്ടുള്ള എല്ലാ ട്രാപ്പും ഋഷിയും സൂരജ് സാറും പൊളിച്ചടുക്കിയിട്ടുണ്ട്.

അതിനു വേണ്ടി കൊമ്പൻ ശേഖരനെ ഇറക്കിയതും മിത്രയുടെ മിസിങ്ങും എല്ലാം നമ്മുടെ ഋഷിയുടെയും സൂരജിന്റെയും പ്ലാൻ ആയിരിക്കണം. ജനറൽ പ്രൊമോയിൽ ട്വിസ്റ്റുകൾ മാത്രമല്ല, അത് അവതരിപ്പിച്ചിരിക്കുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും അടിപൊളി ആയിട്ടുണ്ട്. ഒരു വെറൈറ്റി പോലെയുണ്ട് . സിനിമ ട്രെയിലർ പോലെ.. സ്‌പെഷ്യലി ലാസ്റ്റ് സീൻ അടിപൊളി ആണ്..

സൂര്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് വരുന്നതായിട്ടാണ് കാണിക്കുന്നത് . അതും കോളേജിലേക്ക്.. അത് കണ്ടയുടൻ റാണിയമ്മ ആവേശത്തിൽ അവിടെ നിന്നിറങ്ങി പുറത്തേക്ക് വരുന്നുണ്ട് . ആ മുഖത്തെ സന്തോഷത്തിൽ നിന്നും വായിച്ചെടുക്കാം സൂര്യയെ അറസ്റ്റ് ചെയ്യാൻ ആണ് വന്നിരിക്കുന്നത്. എന്നാൽ അവിടെ ആണ് ട്വിസ്റ്റ് . അറസ്റ്റ് ആർക്കായിരിക്കും.. നീതു ഉണ്ട് അവിടെ . അപ്പോൾ നമുക്ക് കാത്തിരിക്കാം .

about koodevide

More in serial

Trending

Recent

To Top