മലയാള സിനിമയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ഇതിനോടകം തന്നെ ഏത് കഥാപാത്രവും തന്റെ കൈകളില്‍ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുന്ന താരത്തിന്റെ.., ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘വരയന്‍’. മെയ് 20 ന് റിലീസാകുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റേതായി പുറത്തെത്തിയ ട്രെയിലറടക്കമുള്ള എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏറെ നിഗൂഢതകള്‍ നിറച്ചുകൊണ്ടാണ് ട്രെയിലര്‍ പുറത്തു വന്നത്. ചിത്രത്തില്‍ ഒരു വൈദികനായാണ് സിജു വില്‍സണ്‍ എത്തുന്നത്.
നന്മമരമല്ല വരയന്‍, പ്രേക്ഷകനെ രസിപ്പിക്കാനും ത്രസിപ്പിക്കാനും എത്തുന്ന അച്ചന് കഥാപാത്രമാണ് ചിത്രത്തിലേത്. കോമഡിയും സസ്പെന്‍സും മാസ് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്. വ്യത്യസ്തമായ ഒരു കഥാപാത്രത്തിനായി ഞാന്‍ കാത്തിരുന്ന സമയത്താണ് ‘വരയന്‍’ തന്നെ തേടി എത്തിയതെന്നും എന്നിലേക്ക് വന്ന തിരക്കഥകളില്‍ എനിക്ക് വളരെയധികം ആകര്‍ഷണം തോന്നിയ സിനിമയാണ് ‘വരയന്‍’ എന്നും സിജു പറഞ്ഞിരുന്നു.
ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സിജു വില്‍സണ്‍ എത്തുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്. താന്‍ ആദ്യമായാണ് പുരോഹിതന്റെ വേഷം അവതരിപ്പിക്കുന്നത്. അതിന്റെതായൊരു എക്സൈറ്റ്മെന്റ് തനിക്കുണ്ടെന്നും സിജു വില്‍സണ്‍ പറയുന്നു. ഇതിനോടകം തന്നെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള സിജുവിന്റെ കയ്യില്‍ ഈ കഥാപാത്രവും ഭദ്രമാണ് എന്ന് നിസംശയം പറയാം.
നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ‘വരയന്‍’ യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഫാദര്‍ എബി കപ്പൂച്ചിനെയാണ് സിജു വില്‍സണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പുരോഹിതന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഫാദര്‍ ഡാനി കപ്പൂച്ചിനാണ്.
ഇത് ”പുരോഹിതന്റെ സുവിശേഷവുമല്ല” എന്ന് തിരക്കഥാകൃത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രനാണ് നിര്‍മ്മിച്ച ചിത്രം ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്ലൈനിലാണ് പുറത്തിറങ്ങുന്നത്. ചിത്രം മെയ് 20 ന് പ്രേക്ഷകരിലേക്കെത്തും. ഛായാഗ്രഹണം രജീഷ് രാമന്. എഡിറ്റിംങ് ജോണ്‍കുട്ടി. സംഗീതം പ്രകാശ് അലക്സ്.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...