Connect with us

ഈ അസുഖം തികച്ചും വേദനാജനകമാണ്, ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും; ലിയോണ ലിഷോയ്

Actress

ഈ അസുഖം തികച്ചും വേദനാജനകമാണ്, ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും; ലിയോണ ലിഷോയ്

ഈ അസുഖം തികച്ചും വേദനാജനകമാണ്, ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും; ലിയോണ ലിഷോയ്

സഹനായിക വേഷങ്ങളിലൂടെ ജനപ്രീതി നേടാന്‍ കഴിഞ്ഞ നടിയാണ് ലിയോണ ലിഷോയ്. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ലിയോണ അവതരിപ്പിച്ചു. മായാനദി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷമാണ് ലിയോണയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ തന്റെ അസുഖത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് നടി ലിയോണ ലിഷോയ്.

സിനിമയിലുള്ള പലരും തങ്ങളുടെ നല്ല വശം മാത്രം ആളുകളെ കാണിക്കുകയും ബാക്കി ഒളിച്ചുവെക്കുകയും ചെയ്യുന്നുണ്ടല്ലോ. അവിടെ നിന്നും എന്‍ഡോ മെട്രിയോസിസ് പോലുള്ള ഒരു അവസ്ഥാന്തരം തനിക്ക് വന്നിരിക്കുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിനാണ് ലിയോണ മറുപടി നല്‍കിയത്. ഈ അസുഖം തികച്ചും വേദനാജനകമാണ്. ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും. ലക്ഷങ്ങളില്‍ ഒന്നാണെങ്കിലും ഒരേപോലെ വരുന്ന ലക്ഷണം പീരിയഡ് സമയത്തുള്ള കഠിനവേദനയാണ്.

അത് ചെലപ്പോ ഒരു വേദന സംഹാരി കഴിച്ചാല്‍ മാറുമെന്ന് ഇപ്പോഴും വിശ്വസിച്ചിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് എന്റെ പോസ്റ്റ് പ്രസക്തമാകുന്നത്. ജനങ്ങള്‍ക്ക് ഒരു അറിവ് കൊടുക്കാന്‍ സാധിച്ചു എന്നതാണ് ഇതില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഘടകമെന്നാണ് ലിയോണ പറയുന്നത്. ഈ അസുഖം ഉണ്ടായിരുന്ന സമയത്ത് നേരിട്ട പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? ഇന്ന് അതിനെ എങ്ങനെയാണ് അതിജീവിച്ചത്? എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്.

12ത്ത് മാന്റെ സെറ്റില്‍ ഞാന്‍ ശാരീരികമായി ഒരുപാട് ലോ ആയിരുന്നു. അത്രയും അഭിനേതാക്കള്‍ ഒരുമിച്ച് കൂടുന്ന അവിടെ ഞാന്‍ കുറേ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. അതിന്റെ സംവിധായകന്‍ ജീത്തു ജോസഫ് സാറാണ് എന്നെ അവിടെ നിന്നും നല്ലതിലേക്ക് നയിച്ചത്. ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ത്തി ഞാന്‍ ഇപ്പോള്‍ ഭക്ഷണത്തില്‍ നല്ല വിധം ശ്രദ്ധിക്കുന്നു. ഇപ്പോള്‍ അരിയാഹാരവും പച്ചക്കറികളും മാത്രമേ കഴിക്കാറുള്ളൂ. മധുരപ്രേമിയായ ഞാന്‍ ഇപ്പോള്‍ മധുരം പാടേ ഒഴിവാക്കി. അതൊക്കെ എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വന്നുവെന്നും താരം പറയുന്നുണ്ട്.

അടുത്തിടെ തന്നെ രണ്ടു വര്‍ഷത്തോളം വലച്ച രോഗത്തെ കുറിച്ച് ലിയോണ പറഞ്ഞിരുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട എന്‍ഡോമെട്രിയോസിസ് എന്ന രോഗമായിരുന്നു ലിയോണയ്ക്ക്. ആര്‍ത്തവ വേദനയെ നിസാര വല്‍ക്കരിക്കരുതെന്നും കഠിനമായ വേദന ഉള്ളവര്‍ പരിശോധന നടത്തണമെന്നും സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് നടി പറഞ്ഞത്. രോഗത്തില്‍ നിന്ന് താന്‍ സുഖം പ്രാപിച്ച് വരുകയാണെന്നും ലിയോണ പറഞ്ഞിരുന്നു.

എല്ലാവര്‍ക്കുമുണ്ട് വേദന നിനക്ക് മാത്രമെന്താ പ്രത്യേകത എന്ന് ചോദിക്കും. ഈ അസുഖം ഭേദപ്പെടുത്താന്‍ പറ്റുമെന്ന് അറിഞ്ഞപ്പോഴാണ് ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടതെന്നും ലിയോണ വ്യക്തമാക്കി. ആയുര്‍വേദ ചികിത്സ തുടങ്ങിയപ്പോഴുണ്ടായ മാറ്റത്തെക്കുറിച്ചും ലിയോണ സംസാരിച്ചു. മധുരവും പാലുമൊന്നും കഴിക്കാന്‍ പറ്റില്ല. വെജിറ്റേറിയനായി. അരിയാഹാരം മാത്രമേ പറ്റൂ. ചോറും പരിപ്പും കഴിച്ചാണ് ആ ഒന്നരവര്‍ഷം അതിജീവിച്ചത്. പക്ഷെ എനിക്ക് മാറ്റങ്ങള്‍ കണ്ടു. വേറൊരു ജന്മം ലഭിച്ചത് പോലെയുള്ള റിഫ്രഷിം?ഗ് ആയിരുന്നു ആ മാറ്റമെന്നും ലിയോണ ഓര്‍ത്തു.

സിനിമ സീരിയല്‍ താരം ലിഷോയിയുടെ മകളായ ലിയോണ പരസ്യങ്ങളില്‍ മോഡലായാണ് കരിയര്‍ ആരംഭിക്കുന്നത്. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്. 2012 ല്‍ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. അതേവര്‍ഷം തന്നെ ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലൂടെ ലിയോണ നായികയുമായി.മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അര്‍ജുന്റെ അമ്മയുടെ വേഷമാണ് ലിയോണയുടെ കരിയറില്‍ വഴിത്തിരിവായ വേഷം.

ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തിലെ ലിയോണയുടെ സമീറ എന്ന കഥാപാത്രവും വളരെയധികം അഭിനന്ദനം നേടിയിരുന്നു. പിന്നീട് ഇഷ്‌ക്ക് എന്ന ചിത്രത്തിലൂടെ വേഷവും ലിയോണയ്ക്ക് കയ്യടി നേടിക്കൊടുത്തു. ജിന്ന് ആണ് ലിയോണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റാം, മുഖപടങ്ങള്‍, കനകരാജ്യം തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. വെബ് സീരീസും ഒരുങ്ങുന്നുണ്ട്.

More in Actress

Trending

Recent

To Top