
Social Media
മകൾ ഒടുവിൽ വീട്ടിലെത്തി; ആദ്യചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര
മകൾ ഒടുവിൽ വീട്ടിലെത്തി; ആദ്യചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

മാതൃദിനത്തിൽ മകളുടെ ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. മകൾ ഒടുവിൽ വീട്ടിലെത്തി എന്നു പറഞ്ഞാണ് പ്രിയങ്ക നീണ്ട കുറിപ്പും ഫോട്ടോയും പങ്കുവെച്ചത്.
ഭർത്താവും ഗായകനുമായ നിക്ക് ജോനാസിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രമാണ് പ്രിയങ്ക ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ചു മാസങ്ങൾ റോളർകോസ്റ്റർ പോലെയായിരുന്നു എന്നു പറഞ്ഞാണ് പ്രിയങ്ക കുറിപ്പ് ആരംഭിക്കുന്നത്. എൻഐസിയുവിൽ നൂറിലേറെ ദിവസത്തെ വാസത്തിനു ശേഷം മകൾ ഒടുവിൽ വീട്ടിലെത്തി എന്നാണ് പ്രിയങ്ക പറയുന്നത്.
വെല്ലുവിളികൾ നിറഞ്ഞ മാസങ്ങളിലൂടെയാണ് കടന്നുപോയതെന്നും ഓരോ നിമിഷവും അമൂല്യമായിരുന്നു എന്നും പ്രിയങ്ക പറയുന്നു. മകൾ വീട്ടിലെത്തിയതിൽ അതീവ സന്തോഷത്തിലാണ് തങ്ങളിരുവരും. വഴിയിലെ ഓരോ ചുവടിലും നിസ്വാർഥമായി കൂടെയുണ്ടായിരുന്ന ലോസ്ആഞ്ചലീസിലെ ആശുപത്രിയിലെ ഓരോ നഴ്സുമാർക്കും ഡോക്ടർമാർക്കും സ്പെഷലിസ്റ്റുകൾക്കും പ്രിയങ്ക നന്ദി പറയുന്നുണ്ട്.
ജീവിതത്തിലെ അടുത്ത അധ്യായം തുടങ്ങുകയായി എന്നു കുറിക്കുന്ന പ്രിയങ്ക എല്ലാ അമ്മമാർക്കും തന്റെ ജീവിതത്തിൽ കരുതലായി കൂടെ നിന്നവർക്കും മാതൃദിനാശംസകൾ പങ്കുവെക്കുന്നുണ്ട്. തന്നെ ഒരു അമ്മയാക്കി മാറ്റിയ ജോനാസിനും പ്രിയങ്ക നന്ദി കുറിക്കുന്നുണ്ട്.
ഒപ്പം നിക്കും ഇൻസ്റ്റഗ്രാമിൽ പോസ്റ്റുമായെത്തി. ഓരോ പ്രാവശ്യവും തന്നെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയങ്ക ഈ പുതിയ റോൾ വളരെ അനായാസത്തോടെയും സുസ്ഥിരതയോടെയുമാണ് ചെയ്യുന്നതെന്ന് നിക്ക് കുറിക്കുന്നു. ഈ യാത്രയിൽ പ്രിയങ്കയ്ക്കൊപ്പം ഉണ്ടാകാൻ കഴിഞ്ഞതിൽ കടപ്പെട്ടിരിക്കുന്നു എന്നും ഇതിനകം തന്നെ പ്രിയങ്ക അത്ഭുതപ്പെടുത്തുന്ന അമ്മയായി എന്നും നിക്ക് കുറിക്കുന്നു.
2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.വാടക ഗർഭധാരണത്തിലൂടെയും പ്രിയങ്കയും നിക്കും കുഞ്ഞിനെ ജീവിതത്തിലേക്ക് വരവേറ്റത്. അമ്മയായതിനു പിന്നാലെ ക്രൂരമായ ട്രോളുകളും വിമർശനങ്ങളും പ്രിയങ്ക നേരിട്ടിരുന്നു. വാടക ഗർഭപാത്രത്തിലൂടെ കുഞ്ഞിനെ ജീവിതത്തിലേക്ക് സ്വീകരിച്ചതിനെ വിമർശിച്ചായിരുന്നു ട്രോളുകൾ.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്....
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ടിനി ടോമിനെ ശക്തമായ ഭാഷയിൽ വിമർശിച്ചാണ് താരങ്ങളടക്കം പലരും രംഗത്തെത്തിയിരുന്നത്. നിത്യ ഹരിത നായകൻ പ്രേം...