
Bollywood
സിനിമയിലെ ആ ചുംബന ചുംബനരംഗങ്ങള്‍ കണ്ട് മകള്‍ പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തി നടന് വിവേക് ഒബ്റോയ് !
സിനിമയിലെ ആ ചുംബന ചുംബനരംഗങ്ങള്‍ കണ്ട് മകള്‍ പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തി നടന് വിവേക് ഒബ്റോയ് !
Published on

ബോളിവുഡ് സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് വിവേക് ഒബ്റോയ്. 2002-ല്‍ കമ്പനി എന്ന ചിത്രത്തിലൂടെയായിരുന്നു വിവേക് ഒബ്റോയിയുടെ സിനിമ ജീതിവം ആരംഭിച്ചത് . വില്ലനായും സഹനടനായും നായകനായും ബോളിവുഡില്‍ തിളങ്ങിയ വിവേക് ഒബ്റോയിയെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. കരിയറില്‍ വിജയവും പരാജയവും ഒരേപോലെ അറിഞ്ഞിട്ടുള്ള വിവേക് ഒബ്റോയ് മലയാളികള്‍ക്കും ഏറെ പ്രിയങ്കരനാണ് . നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ ബോബിയായി പകര്‍ന്നാടി മലയാളി സിനിമാപ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് വിവേക് ഒബ്റോയ്.
2010 ഒക്ടോബര്‍ 29-നാണ് വിവേക് ഒബ്റോയ് പ്രിയങ്ക ആല്‍വയെ വിവാഹം കഴിക്കുന്നത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നുവെങ്കിലും വിവാഹത്തിനു ശേഷമാണ് തന്റെ യഥാര്‍ത്ഥ പ്രണയിനി പ്രിയങ്കയാണെന്ന് വിവേക് തിരിച്ചറിയുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മകന് വിവാന് വീര്‍ ഒബ്റോയിയും മകള്‍ അമേയ നിര്‍വ്വാണ ഒബ്റോയിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ വിവേക് ഒബ്റോയ് തന്റെ കുടുംബചിത്രങ്ങള്‍ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.ഒരിക്കല്‍ തന്റെ മക്കള്‍ക്കൊപ്പം പഴയകാല ചിത്രങ്ങള്‍ കണ്ടതിന്റെ ഓര്‍മ്മ പുതുക്കുകയാണ് താരം ഇപ്പോള്‍. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു വിവേക് ഒബ്റോയി ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ഒരിക്കല്‍ ഞാനും മക്കളും ഒന്നിച്ച് സാത്തിയയും പ്രിന്‍സും കാണാന്‍ ഇരുന്നു. മക്കള്‍ ആദ്യമായാണ് ഈ ചിത്രങ്ങള്‍ കാണുന്നത്. മകന് വിവാന് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. അവന് അതെല്ലാം ടിവിയുടെ അടുത്ത് പോയിനിന്ന് ആസ്വദിക്കുകയായിരുന്നു. പക്ഷെ, മകള്‍ അമേയയ്ക്ക് കുറച്ച് കഴിഞ്ഞപ്പോള്‍ സിനിമ കാണാനുള്ള താത്പര്യം നഷ്ടപ്പെട്ടു. അതിനുള്ള കാരണവും അവള് തന്നെ പറഞ്ഞു.
സിനിമയിലെ ചുംബനസീനുകള്‍ തനിക്കിഷ്ടമല്ലെന്നും അച്ഛന് അമ്മയെയല്ലാതെ മറ്റാരെയും ചുംബിക്കുന്നത് കാണേണ്ടെന്നുമായിരുന്നു മകളുടെ പ്രതികരണം. അച്ഛന് അമ്മയെ അല്ലാതെ ആരെയും ചുംബിക്കാന്‍ അവകാശമില്ലെന്നായിരുന്നു മകളുടെ തുറന്നുപറച്ചില്‍.’ മകളുടെ നിഷ്ക്കളങ്കമായ പ്രതികരണം തന്നെ ആകര്‍ഷിച്ചതായി വിവേക് പറയുന്നു.
മുന്‍പ് മകനും ഇതേകാര്യത്തെക്കുറിച്ച് തന്നോട് ചോദിച്ചിരുന്നതായി വിവേക് ഓര്‍മ്മിക്കുന്നു. 2010-ല്‍ റിലീസ് ചെയ്ത പ്രിന്‍സ് എന്ന ചിത്രം കണ്ടപ്പോഴായിരുന്നു അത്. എന്റെയൊപ്പം ഇരുന്നാണ് അവന് അന്ന് ആ ചിത്രം കണ്ടത്. തന്റെ മകന്റെ പ്രതികരണം തന്നെ സ്തബ്ധനാക്കിയെന്നായിരുന്നു വിവേകിന്റെ പ്രതികരണം.
‘ആ ചിത്രം അവന് ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ അവന് വിയോജിപ്പുണ്ടായിരുന്നു. ചിത്രത്തില്‍ നായികയെ ചുംബിക്കുന്ന ഒരു സീനുണ്ടായിരുന്നു. അമ്മയല്ലാതെ മറ്റൊരു സ്ത്രീയെ അച്ഛന് എങ്ങനെ ചുംബിക്കാന്‍ സാധിക്കുന്നു എന്നായിരുന്നു മകന്റെ സംശയം. അവന് പിന്നീട് പറഞ്ഞത് എന്നെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. അമ്മയല്ലാതെ മറ്റൊരു പെണ്‍കുട്ടിയേയും താന്‍ ചുംബിക്കില്ലെന്ന് അവന് പറഞ്ഞു. അവന് പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കണമെന്നുപോലും അറിയാതെ ഞാന്‍ തരിച്ചിരുന്നു.
about vivek oberio
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...