Connect with us

വീണ്ടും വിവാഹം കഴിക്കുമോ ?ആരാധകരോട് ആദ്യമായി രഹസ്യം വെളിപ്പെടുത്തി കരിഷ്മ കപൂര്‍!

Bollywood

വീണ്ടും വിവാഹം കഴിക്കുമോ ?ആരാധകരോട് ആദ്യമായി രഹസ്യം വെളിപ്പെടുത്തി കരിഷ്മ കപൂര്‍!

വീണ്ടും വിവാഹം കഴിക്കുമോ ?ആരാധകരോട് ആദ്യമായി രഹസ്യം വെളിപ്പെടുത്തി കരിഷ്മ കപൂര്‍!

ബോളിവുഡിന്റെ പ്രിയ താരമാണ് നടി കരിഷ്മ കപൂര്‍. തൊണ്ണൂറുകളിലെ അനേകം ഹിറ്റ് ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ നിറഞ്ഞുനിന്നിരുന്ന കരിഷ്മ വിവാഹശേഷമാണ് അഭിനയരംഗത്തു നിന്നും പിന്‍വാങ്ങിയത്. കരിയറില്‍ മിന്നുംതാരമായിരുന്നുവെങ്കിലും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ പലപ്പോഴും കരിഷ്മയെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാക്കി മാറ്റി.

2003-ലായിരുന്നു ബിസിനസുകാരനായ സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാഹം.11 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. വിവാഹമോചനവാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഗോസിപ്പ് കോളങ്ങളിലെ ചൂടുവാര്‍ത്തയായി. തൊട്ടുപിന്നാലെ ബന്ധുക്കളും വിഴുപ്പലക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായിരുന്നു.

അടുത്ത ബന്ധുക്കള്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു പരത്തി പരസ്പരം ചെളിവാരിയെറിയാന്‍ ആരംഭിച്ചതോടെ വളരെ മോശം അവസ്ഥയിലാണ് ഇരുവരുടെയും ബന്ധം വേര്‍പിരിഞ്ഞത്. രണ്ട് മക്കളും അമ്മ കരിഷ്മയുടെ കസ്റ്റഡിയിലാണ് ജീവിക്കുന്നത്.

കഴിഞ്ഞ ദിവസം കരിഷ്മ തന്റെ ഇന്‍സ്റ്റഗ്രാമില്‍ എന്നോടെന്തും ചോദിക്കാം എന്ന തലക്കെട്ടില്‍ ഒരു സെഷന്‍ നടത്തിയിരുന്നു. അനേകം ആരാധകര്‍ ഈ സെഷനില്‍ പങ്കെടുത്തിരുന്നു. അതില്‍ ഒരാള്‍ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്.

കരിഷ്മ, നിങ്ങള്‍ വീണ്ടും വിവാഹം കഴിക്കുമോ എന്ന ചോദ്യമാണ് ആരാധകന്‍ ഉന്നയിച്ചത്. ആശ്രയിച്ച് (depends ) എന്നായിരുന്നു കരിഷ്മ നല്‍കിയ മറുപടി. താരത്തിന്റെ ഈ മറുപടിയെ എല്ലാവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹത്തിന് കപൂര്‍ കുടുംബത്തിലെ അടുത്ത ഊഴം കരിഷ്മയുടേതാണെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിനു കാരണവുമുണ്ട്. രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹച്ചടങ്ങുകളില്‍ തനിക്ക് ലഭിച്ച കലീറ ഉയര്‍ത്തിക്കാണിക്കുന്ന ചിത്രങ്ങള്‍ കരിഷ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പഞ്ചാബി വിവാഹത്തോടനുബന്ധിച്ചുളള ഒരു ചടങ്ങാണ് കലീറ. ഈ വിശ്വാസപ്രകാരം വധുവിന്റെ കൈയില്‍ അണിഞ്ഞിരിക്കുന്ന കലീറ ആര്‍ക്കാണോ ലഭിക്കുന്നത് അവരുടെ വിവാഹമായിരിക്കും അടുത്തത് എന്നാണ്. വിവാഹ ദിവസം നവവധു തന്റെ അവിവാഹിതരായ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും അടുത്ത് പോയി വളകള്‍ കിലുക്കും. ആലിയയുടെ കലീറ ലഭിച്ചത് കരിഷ്മയ്ക്കായിരുന്നു.

കരീഷ്മ പിന്നീട് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് താരത്തിന്റെ വിവാഹം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ഇന്‍സ്റ്റഗ്രാം റിയാലിറ്റി എന്ന കുറിപ്പോടെയാണ് കരിഷ്മ ചിത്രങ്ങള്‍ പങ്കുവെച്ചത്. കലീറ തനിക്ക് മുകളിലാണ് വീണതെന്നും കരിഷ്മ പറയുന്നുണ്ട്. നടി രണ്ടാമതും വിവാഹം കഴിക്കുമോ എന്ന ചോദ്യം അന്ന് മുതല്‍ ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. കലീറ കിട്ടിയെ കരിഷ്മയെ പ്രശംസിച്ച് അടുത്ത സുഹൃത്തുക്കളും ഇന്‍സ്റ്റയില്‍ അഭിനന്ദനവുമായി എത്തിയിരുന്നു.

രണ്‍ബീര്‍ ആലിയ വിവാഹത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയത് കരിഷ്മ ആയിരുന്നു. കലീറയുടെ കൂടി കഥയായപ്പോള്‍ ആരാധകരുടെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ കരിഷ്മയിലാണ്.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് കരിഷ്മ വിവാഹിതയാവുന്നത്. പിന്നീട് അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. 2003-ല്‍ വിവാഹിതയായ നടി 2016-ലാണ് സഞ്ജയ് കപൂറുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്. 13 വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ഇരുവരും ഇപ്പോള്‍ അമ്മയ്‌ക്കൊപ്പമാണ് കഴിയുന്നത്.

1991 ല്‍ ആണ് കരിഷ്മ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവാന്‍ നടിയ്ക്ക് കഴിഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം അഭിനയരംഗത്ത് വീണ്ടും സജീവമായിട്ടുണ്ട് നടി.വെബ് സീരീസുകളിലാണ് കൂടുതലും അഭിനയിച്ചിരിക്കുന്നത്. പരസ്യ ചിത്രങ്ങള്‍ക്കായും ഫോട്ടോ ഷൂട്ടുകള്‍ക്കായും കരിഷ്മ ഇപ്പോള്‍ സമയം കണ്ടെത്തുന്നു.

about karishma kapoor

More in Bollywood

Trending

Recent

To Top