അപ്പോൾ ജയന്തിയും രാജേശ്വരിയും ഒന്നിച്ചു അല്ലെ… രാജേശ്വരിയില്‍ നിന്നും കഴിഞ്ഞ ദിവസം നടന്ന തല്ലിന്റെ വിവരങ്ങളറിഞ്ഞ് ജയന്തി ഞെട്ടിപ്പോവുകയാണ്. ഹരിക്കും ശിവനും നല്ല തിരിച്ചടി കൊടുക്കുമെന്ന് പറഞ്ഞ രാജേശ്വരി ജയന്തിയുടെ ഭര്‍ത്താവ് സേതുവിനോടും കരുതിയിരിക്കാന്‍ പറഞ്ഞു. തന്റെ ഏറ്റവും വലിയ ശത്രുവായ ശിവനാണ് കൂടുതല്‍ കുഴപ്പക്കാരനെന്ന് പറയുന്ന ജയന്തി അവന് നല്ല പണി കൊടുക്കണം എന്ന് രാജേശ്വരിയോട് പറയുന്നു. എന്നാല്‍ ഹരിക്കും ശിവനും വേണ്ടിവന്നാല്‍ ബാലനും തിരിച്ചടി കൊടുക്കാന്‍ തയ്യാറായിരിക്കുകയാണ് രാജേശ്വരി.
രാജേശ്വരിയില്‍ നിന്നറിഞ്ഞ വിവരങ്ങളെല്ലാം ജയന്തി അപ്പോള്‍ തന്നെ അപര്‍ണ്ണയെ വിളിച്ചറിയിക്കുന്നു. ഇതെല്ലാം കേട്ട് അപര്‍ണ്ണയ്ക്ക് ഷോക്കാകുന്നു. അപര്‍ണ്ണ ഉടന്‍ തന്നെ ജയന്തി പറഞ്ഞ കാര്യങ്ങളെല്ലാം ദേവിയേടത്തിയോട് ചോദിക്കുന്നു. അപ്പു അറിഞ്ഞാല്‍ ടെന്ഷനാകുമല്ലോ എന്നു വിചാരിച്ചാണ് ബാലേട്ടന് ഒരു കാര്യവും പറയാതിരുന്നതെന്ന് ദേവി പറയുന്നു. എന്നാല്‍ ഈ മറുപടി കേട്ടിട്ടൊന്നും തൃപ്തിയാകാതിരുന്ന അപ്പു ഉടന്‍ തന്നെ സ്കൂട്ടറെടുത്ത് അമരാവതിയിലേക്ക് പോകുന്നു. ദേവി തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
അവിടെച്ചെല്ലുമ്പോള്‍ അപ്പുവിന്റെ ഡാഡിയും മമ്മിയും രാജേശ്വരി അപ്പച്ചിയും ഈ വിഷയത്തെ ചൊല്ലി സംസാരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ദേവേട്ടത്തിയേയും ബാലേട്ടനേയും ഹരിയേയും ഒക്കെ അപമാനിക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തതിന്റെ വാശി തീര്‍ക്കാന്‍ ഹരിയെ ഗുണ്ടകളെ വിട്ടു തല്ലാന്‍ നോക്കിയോ എന്ന് അപ്പു രാജേശ്വരിയോട് മുഖത്തു നോക്കി ചോദിക്കുന്നു.
എന്നാല്‍ തന്നോട് ചെയ്ത തെമ്മാടിത്തത്തിനുള്ള പണി ഹരിക്കും അവന്റെ സഹോദരന്മാര്ക്കും കൊടുത്തിരിക്കുമെന്ന് രാജേശ്വരി നിര്‍ബന്ധബുദ്ധിയോടെ പറയുന്നു. അതിന് എന്നെ ചോദ്യം ചെയ്യാന്‍ നീയോ നിന്റെ ഡാഡിയോ വളര്‍ന്നിട്ടില്ലെന്ന് രാജേശ്വരി മുഖത്തടിച്ച പോലെ പറയുന്നു. എന്നാല്‍ രാജേശ്വരിയുടെ പറച്ചിലിന് അപ്പു നല്കുന്ന മറുപടി മാസാണ്. ഈ വീട് എന്റെയാണെന്നും ഇറങ്ങിപ്പോകേണ്ടത് അപ്പച്ചിയാണെന്നും അവള് പറയുന്നു. ഇതുകേട്ട് കോപിച്ച അപ്പച്ചി അപ്പുവിനെ തല്ലാനോങ്ങുന്നു. എന്നാല്‍ തമ്പി അപ്പച്ചിയുടെ കൈ തടയുന്നു.
അപ്പുവിന്റെ കിടിലന്‍ എന്‍ട്രിയായിരുന്നു ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്. സാന്ത്വനം ഫാന്‍സുകാരും ഏറെ സന്തോഷത്തിലാണ്. അപ്പുവിന്റെ ഡയലോഗിനും മാസ് ബീജിഎമ്മും ആരാധകരുടെ നിറഞ്ഞ കൈയടിയാണ്.
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന...
കോളേജിലെ സ്റ്റാഫുകളുടെ മുന്നിൽ താൻ തെറ്റുക്കാരനല്ലെന്നും, പല്ലവിയാണ് തെറ്റുക്കാരിയെന്ന് തെളിയിക്കാനും വേണ്ടിയിട്ടുള്ള ശ്രമങ്ങളാണ് ഇന്ദ്രൻ നടത്തുന്നത്. ഇതിനിടയിൽ ഋതുവിനെ സ്വന്തമാക്കാൻ വേണ്ടി...
അശ്വിനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് ശ്രുതി. അമ്പലത്തിൽ പോയി പ്രാർത്ഥിച്ച് തിരികെ വീട്ടിലെത്തിയപ്പോഴണ് അശ്വിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ ആരാണെന്നുള്ള സത്യം ശ്രുതി തിരിച്ചറിയുന്നത്....